Get Updates
Get notified of breaking news, exclusive insights, and must-see stories!

സവര്‍ക്കറെ രാഹുല്‍ അപമാനിച്ചു, മാനനഷ്ടക്കേസ് നല്‍കുമെന്ന് സവര്‍ക്കറുടെ പേരമകന്‍, കുരുക്ക് മുറുകുന്നു

ദില്ലി: സവര്‍ക്കര്‍ ബ്രിട്ടീഷുകാരോട് മാപ്പുപറഞ്ഞെന്ന രീതിയില്‍ പ്രസംഗിച്ച രാഹുല്‍ ഗാന്ധിക്കെതിരെ കുരുക്ക് മുറുകുന്നു. രാഹുലിനെതിരേ മാനനഷ്ടക്കേസ് നല്‍കുമെന്ന് സവര്‍ക്കറുടെ പേരമകന്‍ രഞ്ജിത്ത് സവര്‍ക്കര്‍ പറഞ്ഞു. റേപ്പ് ഇന്‍ ഇന്ത്യ പരാമര്‍ശത്തില്‍ മാപ്പുപറയാന്‍ ബിജെപി കഴിഞ്ഞ ദിവസം രാഹുലിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മാപ്പുപറയാന്‍ താന്‍ രാഹുല്‍ സവര്‍ക്കറല്ലെന്ന് രാഹുല്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

1

അതേസമയം രാഹുലിന്റെ ഈ പരാമര്‍ശം സവര്‍ക്കറെ അപമാനിക്കുന്നതാണെന്ന് രഞ്ജിത്ത് പറയുന്നു. രാഹുലിനെതിരെയുള്ള നടപടികള്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുമായി ചര്‍ച്ച ചെയ്ത ശേഷം തീരുമാനിക്കുമെന്ന് രഞ്ജിത്ത് സവര്‍ക്കര്‍ പറഞ്ഞു. സവര്‍ക്കറെ കുറിച്ചുള്ള രാഹുലിന്റെ പരാമര്‍ശം വളരെ ദൗര്‍ഭാഗ്യകരമാണ്. ഇത്തരം പ്രസ്താവനകള്‍ നടത്തുന്നത് രാഹുല്‍ ഒരു പതിവായി മാറ്റിയിരിക്കുകയാണെന്നും രഞ്ജിത്ത് പറഞ്ഞു.

ജവഹര്‍ലാല്‍ നെഹ്‌റു ഒരിക്കല്‍ ഛത്രപതി ശിവജിയെ കള്ളനെന്ന് വിളിച്ചിരുന്നു. എന്നാല്‍ പിന്നീട് അതില്‍ മാപ്പുപറഞ്ഞിരുന്നു. സ്വന്തം കുടുംബത്തിന്റെ അബദ്ധങ്ങള്‍ രാഹുല്‍ ആവര്‍ത്തിക്കുകയാണ്. ശിവസേന ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്ന കോണ്‍ഗ്രസുമായി സഖ്യം വേണ്ടെന്ന് വെക്കണം. ന്യൂനപക്ഷ സര്‍ക്കാരിനെ നയിക്കാന്‍ ശിവസേന ശ്രമിക്കണമെന്നും രഞ്ജിത്ത് സവര്‍ക്കര്‍ ആവശ്യപ്പെട്ടു.

നമ്മള്‍ ഒരിക്കലും സ്വാതന്ത്ര്യ സമര നേതാക്കളെ അപമാനിക്കാന്‍ അനുവദിക്കരുത്. കോണ്‍ഗ്രസ് ശിവസേനയെ നേരിടാന്‍ വേണ്ടിയാണ് സവര്‍ക്കറെ അപമാനിക്കുന്നത്. ശിവസേന കോണ്‍ഗ്രസിന്റെ മന്ത്രിമാരെ സര്‍ക്കാരില്‍ നിന്ന് പുറത്താക്കണം. ന്യൂനപക്ഷ സര്‍ക്കാരുണ്ടാക്കി ഭരിക്കാന്‍ ശിവസേന തയ്യാറാവണം. ബിജെപി ഒരിക്കലും ശിവസേനയ്‌ക്കെതിരെ നീങ്ങില്ലെന്നും രഞ്ജിത്ത് സവര്‍ക്കര്‍ പറഞ്ഞു. അതേസമയം കോണ്‍ഗ്രസിനെതിരെ ശിവസേനയും ഈ വിഷയത്തില്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+