കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കരുണാനിധിയെ മറീനിയില്‍ സംസ്‌കരിക്കാന്‍ കഴിഞ്ഞിരുന്നില്ലെങ്കില്‍ ഞാന്‍ മരിക്കുമായിരുന്നു: സ്റ്റാലിന്‍

  • By Desk
Google Oneindia Malayalam News

തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി കരുണാനിധിയെ മറീനയില്‍ അടക്കം ചെയ്യാനുള്ള അനുമതി കോടതിയില്‍ നിന്നായിരുന്നു ഡിഎംകെ നേടിയെടുത്തത്. കരുണാനിധിയുടെ ശവശരീരം മറീന ബീച്ചില്‍ അടക്കം ചെയ്യുന്നതിനെതിരെ സര്‍ക്കാര്‍ രംഗത്ത് വരികയായിരുന്നു.

തന്റെ പിതാവിനെ മറീനയില്‍ സംസ്‌കരിക്കുന്നതിന് എതിരുനിന്ന സംസ്ഥാന സര്‍ക്കാറിന്റെ നിലപാടിലുള്ള പ്രതിഷേധം വ്യക്തമാക്കിയായിരുന്നു സ്റ്റാലിന്‍ ഇന്ന് മാധ്യമങ്ങളെ കണ്ടത്. ഡിഎംകെയില്‍ അധികാര വടംവലിയുടെ ലക്ഷണങ്ങള്‍ നല്‍കിയ മൂത്തസഹോദരന്‍ അഴിഗിരിക്കുള്ള പരോക്ഷമായ മറുപടിയും സ്റ്റാലിന്‍ നല്‍കിയിട്ടുണ്ട്.

മറീനയില്‍

മറീനയില്‍

അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയായ കരുണാനിധിയെ മറീനയില്‍ സംസ്‌കരിക്കാന്‍ പ്രോട്ടോക്കോള്‍ അനുവദിക്കുന്നില്ലെന്നായിരുന്നു എഐഎഡിഎംകെ നയിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാടെടുത്തത്. ഒടുവില്‍ മണിക്കൂറുകള്‍ നീണ്ട അനിശ്ചിത്വങ്ങള്‍ക്കൊടുവില്‍ കോടതിയില്‍ നിന്ന് അനുകൂല വിധി നേടിയായിരുന്നു കരുണാനിധിയെ മറീനയില്‍ സംസ്‌കരിച്ചത്.

ആത്മാഹുതി

ആത്മാഹുതി

കരുണാനിധിയെ മറീനയില്‍ സംസ്‌കരിക്കാന്‍ കോടതിയില്‍ നിന്നും അനുമതി ലഭിച്ചില്ലായിരുന്നെങ്കില്‍ താന്‍ ആത്മാഹുതി ചെയ്യുമായിരുന്നെന്നാണ് മകനും പാര്‍ട്ടി വര്‍ക്കിങ്ങ് പ്രസിഡന്റുമായ എംകെ സ്റ്റാലിന്‍ ഇന്ന് മാധ്യമങ്ങളോട് വ്യക്തമാക്കിയത്.

പളനിസ്വാമിയെ

പളനിസ്വാമിയെ

കരുണാനിധിക്ക് മണിക്കൂറുകള്‍ മാത്രമാണ് ആയുസ്സെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയപ്പോള്‍ ഞാന്‍ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയെ സംസ്‌കാരത്തെ കുറിച്ച് ചര്‍ച്ച ചെയ്തു. പിതാവിന്റെ ആഗ്രഹം പോലെ മറീന ബീച്ചില്‍ അന്ത്യവിശ്രമം കൊള്ളാന്‍ അനുവദിക്കണമെന്നാണ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടത്.

കൈ പിടിച്ച്

കൈ പിടിച്ച്

ഞാന്‍ നേരിട്ട് പോയിഇക്കാര്യം ആവശ്യപ്പെടേണ്ടെന്ന് പാര്‍ട്ടിയിലെ മറ്റുനേതാക്കളും ബന്ധുക്കളും പറഞ്ഞിരുന്നെങ്കിലും ഞാന്‍ തന്നെ നേരിട്ട് പോവുകയായിരുന്നു. കരുണാനിധിയെ മറീനയില്‍ സംസ്‌കരിക്കണമെന്ന് ഞാന്‍ എടപ്പാടി പളനിസ്വാമിയുടെ കൈ പിടിച്ചുപറഞ്ഞു. എന്നാല്‍ നിയമം അനുവദിക്കുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

ഹൈക്കോടതി

ഹൈക്കോടതി

കരുണാനിധിയുടെ മരണത്തിന് ശേഷം വീണ്ടും പാര്‍ട്ടി നേതാക്കള്‍ മുഖ്യമന്ത്രിയെ കണ്ട് മറീനയില്‍ സംസ്‌കാരത്തിന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നിട്ടും മുഖ്യമന്ത്രി വഴങ്ങാതിരുന്നപ്പോഴാണ് ഹൈക്കോടതിയെ സമീപിക്കാന്‍ തയ്യാറായതെന്നും സ്റ്റാലിന്‍ വ്യക്തമാക്കി.

അഴിഗിരിക്ക്

അഴിഗിരിക്ക്

പാര്‍ട്ടിയില്‍ കലാപത്തിന്റെ സൂചന നല്‍കിയ അഴിഗിരിക്ക് പരോക്ഷമായ മറുപടിയും സ്റ്റാലിന്‍ നല്‍കിയിട്ടുണ്ട്. മുന്നിലുള്ള പ്രതിബന്ധങ്ങള്‍ മറികടക്കുമെന്നും കരുണാനിധിയുടെ പാത പിന്തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. എനിക്ക് മാര്‍ഗ്ഗദര്‍ശിയേയും പിതാവിനേയുമാണ് നഷ്ടപ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്നലെ

ഇന്നലെ

പാര്‍ട്ടി വര്‍ക്കിങ്ങ് പ്രസിഡന്റായ എംകെ സ്റ്റാലിനെതിരെ പരസ്യപ്രസ്താവനയുമായി അഴഗിരി ഇന്നലെ രംഗത്തെത്തിയിരുന്നു. പാര്‍ട്ടിയുടെ യാഥാര്‍ത്ഥ അണികളെല്ലാം എനിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കാലം എല്ലാറ്റിനും കൃത്യമായ മറുപടി നല്‍കുമെന്നായിരുന്നു അഴഗിരി മാധ്യമങ്ങളോട് പ്രതികരിച്ചത്.

English summary
Will remove all hurdles, says Stalin day after brother Azhagiri claims support of Karunanidhi loyalists
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X