• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കർഷക ബില്ലിൽ തട്ടി ജെജെപി ബിജെപി ബന്ധം അവസാനിപ്പിക്കുമോ? ഉറ്റുനോക്കി കോൺഗ്രസ്, നിലപാട് തേടി പാർട്ടി

Google Oneindia Malayalam News

ദില്ലി; പാർലമെന്റ് പാസാക്കിയ കർഷക ബില്ലിൽ എൻഡിഎയിൽ ഭിന്നത പുകയുന്നു. ബില്ലിനെ ചൊല്ലി അകാലിദൾ നേതാവും കേന്ദ്ര ഭക്ഷ്യ സംസ്കരണ മന്ത്രിയുമായ ഹർസിമ്രത് കൗർ ഇന്നലെ രാജിവെച്ചിരുന്നു. ബില്ലുകൾ കർഷക വിരുദ്ധമാണെന്ന് ആരോപിച്ചായിരുന്നു മന്ത്രിയുടെ നടപടി. ബില്ലിനെതിരെ പഞ്ചാബിൽ കർഷകർ വലിയ പ്രതിഷേധമായിരുന്നു തീർത്തത്. ഇതാണ് വീണ്ടുവിചാരത്തിന് അകാലിദളിനെ പ്രേരിപ്പിച്ചത്.

സര്‍ക്കാരിന് പുറത്തുനിന്നുള്ള പിന്തുണ മാത്രമായിരിക്കും ഇനി നല്‍കുക എന്നാണ് അകാലി ദള്‍ നേതാവ് സുഖ്ബിര്‍ ബാദല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം പ്രതിഷേധം പുകയുന്ന ഹരിയാനയിലും ബില്ലിനെ ചൊല്ലി ബിജെപിക്ക് തലവേദന ഉടലെടുത്തിരിക്കുകയാണ്.

ബില്ലിൽ അതൃപ്തി രൂക്ഷം

ബില്ലിൽ അതൃപ്തി രൂക്ഷം

കാർഷിക ഉൽപ്പന്നങ്ങൾക്ക് മേലുള്ള വിൽപ്പന നിയന്ത്രമങ്ങൾ നീക്കി, കർഷകർക്ക് കൂടുതൽ വിപണ സാധ്യതകൾ സാധ്യമാക്കുമെന്ന അവകാശവാദത്തോടെയായിരുന്നു പുതിയ കാർഷിക ബിൽ കേന്ദ്രസർക്കാർ ലോക്സഭയിൽ അവതരിപ്പിച്ചതിന് പിന്നാലെയായിരുന്നു ഹർസിമ്രത് കൗർ കേന്ദ്ര മന്ത്രിസ്ഥാനം രാജിവച്ചത്.കർഷകരുടെ അവകാശങ്ങൾ സംരക്ഷിക്കാത്ത സർക്കാരിന്റെ ഭാഗമായി നിൽക്കാൻ സാധിക്കില്ലെന്നാണ് അകാലിദൾ വ്യക്തമാക്കുന്നത്.

പരിഗണിച്ചില്ല

പരിഗണിച്ചില്ല

സഖ്യകക്ഷിയെന്ന നിലയിൽ മന്ത്രിസഭ ഓർഡിനൻസ് പാസാക്കുന്നതിന് മുൻപ് തന്നെ കർഷകരുടെ അഭിപ്രായങ്ങളും ആശങ്കളും തങ്ങൾ അറിയിച്ചിരുന്നുവെങ്കിലും ഒരു തരത്തിലുള്ള മാറ്റവും വരുത്താതതെയാണ് ബിൽ അവതരിപ്പിച്ചെന്നായിരുന്നു അകാലിദൾ നേതാവ് സുഖ്വീർ ബാദൽ മാധ്യമങ്ങൾ മുന്നിൽ തുറന്നടിച്ചത്. എൻഡിഎയിൽ ഇനി അകാലിദൾ തുടർന്നേക്കുമെന്നയുള്ളതാണ് നിലവിൽ ഉയരുന്ന ചോദ്യം.

സഖ്യം അവസാനിപ്പിക്കാൻ സമ്മർദ്ദം

സഖ്യം അവസാനിപ്പിക്കാൻ സമ്മർദ്ദം

അതിനിടെ ബില്ലിനെതിരെ കർഷക പ്രതിഷേധങ്ങൾ ഉയർന്ന ഹരിയാനയിലും എൻഡിഎ സർക്കാരിനുള്ളൽ പ്രതിസന്ധി രൂപപ്പെട്ടിരിക്കുകയാണ്. മനോഹർലാൽ ഖട്ടർ സർക്കാരിലെ സഖ്യകക്ഷിയായ ജനനായക് ജനതാ പാർട്ടിയ്ക്ക് മേൽ എൻഡിഎ സഖ്യം അവസാനിപ്പിക്കാനുള്ള സമ്മർദ്ദം ശക്തമായി. അകാലിദളിനെ പോലെ തന്നെ കർഷകരുമായി ചേർന്ന് നിൽക്കുന്ന പാർട്ടിയാണ് ചൗട്ടാലയുടെ ജെജെപി.

രാജിവെയ്ക്കാൻ തയ്യാറാകണം

രാജിവെയ്ക്കാൻ തയ്യാറാകണം

അതേസമയം ഹർസിമ്രത് കൗറിന്റെ രാജിക്ക് പിന്നാലെ ചൗട്ടാലയോട് നിലപാട് വ്യക്തമാക്കാൻ ആവശ്യപ്പെട്ട് കോൺഗ്രസ് രംഗത്തെത്തി. ഹര്‍സിമ്രത് കൗറിന്റെ മാതൃക പിന്തുടര്‍ന്ന് കുറഞ്ഞ പക്ഷം ഉപമുഖ്യമന്ത്രി സ്ഥാനമെങ്കിലും രാജിവെയ്ക്കാൻ താങ്കൾ തയ്യാറാകണം, കസേരയെക്കാൾ അടുപ്പം താങ്കൾക്ക് കർഷകരുമായിട്ടല്ലേയെന്ന് കോൺഗ്രസ് വക്താവും ഹരിയാന നേതാവുമായ രൺദീപ് സിംഗ് സുർജേവാല ട്വീറ്റ് ചെയ്തു.

കർഷകരുടെ പിന്തുണ

കർഷകരുടെ പിന്തുണ

ഹരിയാനയിലെ ഏറ്റവും വലിയ കര്‍ഷക നേതാവായിരുന്ന മുന്‍ ഉപപ്രധാനമന്ത്രി ചൗധരി ദേവിലാലിന്റെ കൊച്ചുമകനാണ് ചൗട്ടാല. അതുകൊണ്ട് തന്നെ കർഷകരുടെ പ്രതിഷേധം കണ്ടില്ലെന്ന് നടിക്കാൻ ചൗട്ടാലയ്ക്ക് സാധിക്കില്ല. മാത്രമല്ല ഹരിയാനയിൽ ബിജെപിക്ക് തനിച്ച് ഭൂരിപക്ഷം ലഭിക്കാതിരുന്ന സാഹചര്യത്തിൽ ബിജെപിയേയും ജെജെപിയേയും ഒരുമിപ്പിച്ചതിന് പിന്നിൽ അകാലിദളിന്റെ ഇടപെടൽ കൂടിയുണ്ടായിരുന്നു.

10 അംഗങ്ങൾ

10 അംഗങ്ങൾ

90 അംഗ നിയമസഭയില്‍ 10 അംഗങ്ങളാണ് പാര്‍ട്ടിക്കുള്ളത്. തിരഞ്ഞെടുപ്പിൽ 40 സീറ്റുകളായിരുന്നു ബിജെപിക്ക് ലഭിച്ചത്. കോൺഗ്രസിന് 31 സീറ്റുകളും. കേവലഭൂരിപക്ഷത്തിന് 46 പേരുടെ പിന്തുണായിരുന്നു വേണ്ടിയിരുന്നത്. ജെജെപി കോൺഗ്രസിനൊപ്പം കൈകോർത്തേക്കുമെന്ന ചര്ച്ചകൾക്കിടെയായിരുന്നു ഉപമുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്ത് ചൗട്ടാലയെ ബിജെപി തങ്ങളുടെ പക്ഷത്ത് എത്തിച്ചത്.

പാർട്ടിയിലും ഭിന്നത

പാർട്ടിയിലും ഭിന്നത

അതേസമയം നിലവിലെ സാഹചര്യത്തിൽ ജെജെപി മാറി ചിന്തിക്കുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. അകാലിദൾ കടുത്ത നിലപാട് സ്വീകരിച്ച സാഹചര്യത്തിൽ ചൗട്ടാലയ്ക്ക് മുകളിൽ അകാലിദളും സമ്മർദ്ദം ശക്തമാക്കുമെന്നാണ് കണക്കാക്കപെടുന്നത്. അതിനിടെ
കർഷക പ്രതിഷേധങ്ങളെ ചൊല്ലി പാർട്ടിയിൽ കടുത്ത ഭിന്നതകൾ നേരത്തേ തന്നെ ഉടലെടുത്തിയിരുന്നു.

വ്യാപക വിമർശനം

വ്യാപക വിമർശനം

ഈ മാസം 10 ന് പുതിയ നിയമത്തിനെതിരെ കർഷകരുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിന് നേർക്കുണ്ടായ പോലീസ് നടപടി വ്യാപക വിമർശനത്തിനാണ് പാർട്ടിയിൽ വഴിവെച്ചത്. നിരവധി കർഷകർക്കായിരുന്നു ലാത്തിചാർജ്ജിൽ പരിക്കേറ്റത്. കർഷകരുടെ ശബ്ദം അടിച്ചമർത്താനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നതെന്നാണ് സംഭവത്തിൽ പ്രതിപക്ഷം ആരോപിച്ചത്.

ആഭ്യന്തരമന്ത്രി തള്ളി

ആഭ്യന്തരമന്ത്രി തള്ളി

അന്ന് സംഭവത്തിൽ അന്വേഷണം പ്രഖ്യാപിക്കുമെന്ന് ദുഷ്യന്ത് ചൗട്ടാല ഉറപ്പ് നൽകിയെങ്കിലും ചൗട്ടാലയുടെ ആവശ്യം സംസ്ഥാന ആഭ്യന്തര മന്ത്രി തള്ളി. അതേസമയം ഇക്കാര്യത്തിൽ കൂടുതൽ നടപടി കൈക്കൊള്ളാൻ ചൗട്ടാല തയ്യാറായില്ല. ലാത്തിചാർജ്ജിൽ കർഷകരോട് മാപ്പ് പറഞ്ഞ് കൊണ്ടാണ് പ്രതിഷേധം തണുപ്പിക്കാൻ ചൗട്ടാല ശ്രമിച്ചത്. അതേസമയം അദ്ദേഹത്തിന്റെ നിലപാടിനെ തുടർന്ന് പാർട്ടിയിൽ ഭിന്നത ഉടലെടുത്തിരുന്നു.

നേതൃമാറ്റം

നേതൃമാറ്റം

ചൗട്ടാലയുടെ സമീപനത്തിൽ പാർട്ടിയിലെ മുഴുവൻ എംഎൽഎമാരും കടുത്ത അതൃപ്തിയിലാണെന്നും പാർട്ടിയിൽ നേതൃമാറ്റം ആവശ്യമാണെന്നുമാണ് ആവശ്യം ഉയർന്നിരിക്കുന്നത്. ജെജെപി എംഎൽഎയായ ദേവീന്ദർ ബാബ്ലിയാണ് ഇക്കാര്യം ആവശ്യപ്പെട്ട് പരസ്യമായി രംഗത്തെത്തിയത്. അതേസമയം നിലവിലെ സാഹചര്യത്തിൽ അട്ടിമറികൾ ഉണ്ടാകുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.

ബിജെപിയുടെ അടിവേരിളക്കാൻ കോൺഗ്രസ്; മുൻ എംഎൽഎയും കോൺഗ്രസിലേക്ക്,കൊഴിഞ്ഞ് പോക്കിൽ പകച്ച് ബിജെപിബിജെപിയുടെ അടിവേരിളക്കാൻ കോൺഗ്രസ്; മുൻ എംഎൽഎയും കോൺഗ്രസിലേക്ക്,കൊഴിഞ്ഞ് പോക്കിൽ പകച്ച് ബിജെപി

cmsvideo
  Narendra Modiji, why so scared? Asks Rahul Gandhi | Oneindia Malayalam
  English summary
  Will JJP leave NDA? Congress demands resignation of Dushyanth Chautala
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  Desktop Bottom Promotion