കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇത് നേരത്തെ പറഞ്ഞതെന്ന് ഗഡ്കരി, എന്‍സിപിയിലെ 25 എംഎല്‍എമാരും പിന്തുണയ്ക്കുമെന്ന് അത്തവാലെ

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കിയതിന് പിന്നാലെ ശിവസേനയ്‌ക്കെതിരെ തുറന്നടിച്ച് ബിജെപി നേതാക്കള്‍. ഇത് ദിവസങ്ങള്‍ക്ക് മുമ്പേ താന്‍ പറഞ്ഞതാണെന്ന് നിതിന്‍ ഗഡ്കരി പറഞ്ഞു. ക്രിക്കറ്റിലും രാഷ്ട്രീയത്തിലും എന്തും സംഭവിക്കാമെന്നാണ് ഞാന്‍ പറഞ്ഞത്. ഇപ്പോള്‍ എന്താണ് ഞാന്‍ ഉദ്ദേശിച്ചതെന്ന് നിങ്ങള്‍ക്ക് മനസ്സിലായിട്ടുണ്ടാവും. ഈ അവസരത്തില്‍ ദേവേന്ദ്ര ഫട്‌നാവിസിനെയും അജിത് പവാറിനെയും അഭിനന്ദിക്കുന്നുവെന്നും ഗഡ്കരി പറഞ്ഞു.

1

അതേസമയം സര്‍ക്കാരിന് ഭൂരിപക്ഷം തികയ്ക്കാനുള്ള എംഎല്‍എമാരെ അജിത് പവാര്‍ കൊണ്ടുവരുമെന്ന് കേന്ദ്ര മന്ത്രി രാംദാസ് അത്തവാലെ പറഞ്ഞു. എന്‍ഡിഎയ്ക്ക് ഇപ്പോഴും ഭൂരിപക്ഷത്തിന് 25 എംഎഎല്‍എമാരുടെ കുറവുണ്ട്. അവരെ ഉടന്‍ കൊണ്ടുവരും. അജിത് പവാര്‍ എന്‍സിപിയില്‍ നിന്ന് അത്രയും എംഎല്‍എമാരെ കൊണ്ടുവരുമെന്നും അത്തവാലെ പറഞ്ഞു. അജിത്, ശരത് പവാറുമായി സംസാരിക്കാതിരിക്കാന്‍ കാരണമുണ്ട്. ശിവസേനയ്‌ക്കൊപ്പം പോകുന്നതിന് അജിത് പവാറിന് താല്‍പര്യമില്ലായിരുന്നു. അദ്ദേഹത്തിന്റെ തീരുമാനമാണ് ശരിയെന്നും ്അത്തവാലെ പറഞ്ഞു.

ഗവര്‍ണറുടെ റോളിനെ പലരും ചോദ്യം ചെയ്യുന്നുണ്ട്. ബിജെപിയെയും ശിവസേനയെയും എന്‍സിപിയെയും ഗവര്‍ണര്‍ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചതാണ്. എന്നാല്‍ ആര്‍ക്കും അതിന് സാധിച്ചില്ലെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു. ബിജെപിയും അജിത് പവാറും എത്തിയപ്പോള്‍ ഗവര്‍ണറെ അവരെ ക്ഷണിച്ചെന്നും മന്ത്രി പറഞ്ഞു. വിശ്വസ വോട്ടെടുപ്പില്‍ ഭൂരിപക്ഷം തെളിയിക്കുമെന്നും രവിശങ്കര്‍ പ്രസാദ് വ്യക്തമാക്കി. ജനാധിപത്യ ധ്വംസനാണ് അജിത് പവാര്‍ നടത്തിയതെന്ന് അവര്‍ ആരോപിക്കുന്നു. എന്നാല്‍ കോണ്‍ഗ്രസുമായുള്ള ശിവസേനയുടെ സഖ്യം ഗൂഢാലോചനയാണെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

മഹാരാഷ്ട്രയിലെ 70 ശതമാനം സീറ്റ്, അതായത് 150 സീറ്റുകളില്‍ ബിജെപിക്കാണ് വിജയശരാശരിയുള്ളത്. എന്നിട്ടും ശിവസേന കോണ്‍ഗ്രസ് സഖ്യത്തിനൊപ്പം പോയി. ഇതാണ് ജനാധിപത്യത്തിന്റെ ധ്വംസനം. ദേവേന്ദ്ര ഫട്‌നാവിസാണ് യഥാര്‍ത്ഥത്തില്‍ മുഖ്യമന്ത്രിയാവേണ്ടതെന്നും രവിശങ്കര്‍ പ്രസാദ് വ്യക്തമാക്കി. അതേസമയം ഇത് ശിവസേനയുടെ കൊള്ളയുടെ അന്ത്യമാണ്. കോണ്‍ഗ്രസുമായുള്ള ശിവസേനയുടെ സഖ്യം പാപമാണ്. മോദിയുടെ പേരിലാണ് ശിവസേന വോട്ട് തേടിയത്. എന്നിട്ട് അവര്‍ കോണ്‍ഗ്രസിനൊപ്പം പോയെന്ന് പ്രകാശ് ജാവദേക്കര്‍ കുറ്റപ്പെടുത്തി.

 ബിജെപിയെ പേടി.... ശിവസേനയും കോണ്‍ഗ്രസും എംഎല്‍എമാരെ മഹാരാഷ്ട്രയില്‍ നിന്ന് മാറ്റുന്നു!! ബിജെപിയെ പേടി.... ശിവസേനയും കോണ്‍ഗ്രസും എംഎല്‍എമാരെ മഹാരാഷ്ട്രയില്‍ നിന്ന് മാറ്റുന്നു!!

English summary
will prove majority bjp leader says on maharashtra floor test
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X