കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിന്റെ അടുത്ത ലക്ഷ്യം യുപി; ഉടക്കിട്ട് ബിഎസ്പി, ഘടനയില്ലാതെ എസ്പി, സാധ്യത ഇങ്ങനെ...

Google Oneindia Malayalam News

ലഖ്‌നൗ: മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, തെലങ്കാന, മിസോറാം എന്നീ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം അടുത്ത ചൊവ്വാഴ്ച വരും. കോണ്‍ഗ്രസ് മുന്നേറ്റം നടത്തുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം ഇതൊരു മരണക്കളിയായിരുന്നു.

ദേശീയ തലത്തില്‍ കോണ്‍ഗ്രസിന്റെ പ്രാധാന്യം എത്രത്തോളം എന്ന് നിര്‍ണയിക്കുന്ന അതുല്യ അവസരം. തൊട്ടുപിന്നാലെ വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മേല്‍ക്കോയ്മ കിട്ടണമെങ്കില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ തിളങ്ങിയേ മതിയാകൂ. അതുകൊണ്ടുതന്നെയാണ് രാഹുല്‍ ഗാന്ധി പതിനെട്ടടവും പുറത്തെടുത്ത് പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചത്. അടുത്ത ലക്ഷ്യം ഉത്തര്‍ പ്രദേശ് ആണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു....

യുപിയില്‍ ആര്?

യുപിയില്‍ ആര്?

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഹിന്ദി ബെല്‍റ്റില്‍ സ്വാധീനമുണ്ടാക്കുക എന്നത് നിര്‍ണയാകമാണ്. പ്രത്യേകിച്ചും ഉത്തര്‍ പ്രദേശില്‍. ഉത്തര്‍ പ്രദേശ് ആര് മേധാവിത്വം സ്ഥാപിക്കുന്നുവോ അവര്‍ക്ക് രാജ്യം ഭരിക്കാമെന്നതാണ് അവസ്ഥ. യുപിയില്‍ കോണ്‍ഗ്രസ് വാണിരുന്ന കാലത്ത രാജ്യം ഭരിച്ചത് കോണ്‍ഗ്രസായിരുന്നു.

71 ഉം നേടി ബിജെപി

71 ഉം നേടി ബിജെപി

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎക്ക് യുപിയില്‍ നിന്ന് ലഭിച്ചത് 71 സീറ്റുകളാണ്. ഉത്തര്‍ പ്രദേശില്‍ 80 ലോക്‌സഭാ മണ്ഡലങ്ങളുണ്ട്. ഇവിടെ ബിജെപിയെ പരാജയപ്പെടുത്താന്‍ സാധിച്ചാല്‍ പ്രതിപക്ഷത്തിന് സാധ്യത വര്‍ധിക്കും.

പരീക്ഷണം വിജയം

പരീക്ഷണം വിജയം

അടുത്തിടെ ഉത്തര്‍ പ്രദേശില്‍ നടന്ന ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ വ്യത്യസ്തമായ പരീക്ഷണമായിരുന്നു പ്രതിപക്ഷം നടത്തിയത്. ഗൊരഖ്പൂരിലും ഫുല്‍പൂരിലുമായിരുന്നു തിരഞ്ഞെടുപ്പ്. യോഗിയുടെയും മൗര്യയുടെയും മണ്ഡലങ്ങള്‍. പ്രതിപക്ഷം ഒന്നിച്ചപ്പോള്‍ ബിജെപിയുടെ ഉറച്ച കോട്ടകള്‍ തകരുന്ന കാഴ്ചയാണ് കണ്ടത്.

സഹകരണം ഇങ്ങനെ

സഹകരണം ഇങ്ങനെ

എസ്പി സ്ഥനാര്‍ഥിയെ നിര്‍ത്തി. ബിഎസ്പി പിന്തുണച്ചു. കോണ്‍ഗ്രസ് മല്‍സരിക്കാതെ പിന്തുണ പ്രഖ്യാപിച്ചു. വോട്ടുകള്‍ ഭിന്നിക്കരുത് എന്ന ലക്ഷ്യത്തോടെയായിരുന്നു കോണ്‍ഗ്രസിന്റെ പിന്‍മാറ്റം. ഫലം വന്നപ്പോള്‍ ബിജെപി സിറ്റിങ് മണ്ഡലത്തില്‍ പരാജയപ്പെട്ടു.

ഉടക്കിട്ട് ബിഎസ്പി

ഉടക്കിട്ട് ബിഎസ്പി

അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സമാനമായ സഖ്യമുണ്ടാക്കാന്‍ കോണ്‍ഗ്രസ് ആലോചിക്കുന്നുണ്ട്. എന്നാല്‍ ആരാണ് സഖ്യത്തിലെ വല്യേട്ടന്‍ എന്ന ചര്‍ച്ചയാണ് നടക്കുന്നത്. കോണ്‍ഗ്രസ് സഖ്യത്തിന് എസ്പി ഒരുക്കമാണ്. എന്നാല്‍ ബിഎസ്പിക്ക് കോണ്‍ഗ്രസിനെ കൂടെ ചേര്‍ക്കുന്നതില്‍ അത്ര യോജിപ്പില്ല.

ബിഎസ്പി തനിച്ച്

ബിഎസ്പി തനിച്ച്

മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളില്‍ ബിഎസ്പി കോണ്‍ഗ്രസുമായി സഖ്യത്തിന് ശ്രമിച്ചിരുന്നു. എന്നാല്‍ സീറ്റ് വിഭജന ചര്‍ച്ചയില്‍ സാധ്യതകള്‍ തകര്‍ന്നു. ഇതോടെയാണ് ബിഎസ്പി കോണ്‍ഗ്രസുമായി അകന്നത്. നിമയസഭാ തിരഞ്ഞെടുപ്പില്‍ തനിച്ചാണ് ബിഎസ്പി മല്‍സരിച്ചത്. എന്നാല്‍ യുപിയില്‍ ബിഎസ്പി നിര്‍ണയാക ശക്തിയാണ്.

ഫലം നിര്‍ണയാകം

ഫലം നിര്‍ണയാകം

നിലവിലെ സാഹചര്യത്തില്‍ ഉത്തര്‍ പ്രദേശില്‍ കോണ്‍ഗ്രസ്-ബിഎസ്പി-എസ്പി സഖ്യം സാധ്യത മങ്ങിയിരിക്കുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തില്‍ കോണ്‍ഗ്രസ് മേല്‍ക്കോയ്മ നേടിയാല്‍ ഒരുപക്ഷേ കാര്യങ്ങള്‍ കോണ്‍ഗ്രസിന്റെ വരുതിയില്‍വരും. അതിന് സാധിച്ചില്ലെങ്കില്‍ ഉത്തര്‍ പ്രദേശില്‍ കോണ്‍ഗ്രസിന്റെ മോഹം പൊലിയും.

എസ്പിക്ക് കെട്ടുറപ്പില്ല

എസ്പിക്ക് കെട്ടുറപ്പില്ല

എസ്പി രാഷ്ട്രീയമായി കെട്ടുറപ്പ് നഷ്ടപ്പെട്ട അവസ്ഥയിലാണ്. പാര്‍ട്ടിയുമായി ബന്ധമുള്ള യുവജന്‍ സഭ, അല്‍പ്‌സംഖ്യക് സഭ, ലോഹ്യ വാഹിനി, മുലായം സിങ് യൂത്ത് ബ്രിഗേഡ് എന്നിവയുടെ പ്രവര്‍ത്തനമെല്ലാം താളംതെറ്റിയിരിക്കുകയാണ്. ശക്തരായ നേതൃത്വമോ പഴുതടച്ച പ്രവര്‍ത്തനമോ ഈ പോഷക സംഘടനകളൊന്നും നടത്തുന്നില്ല. പാര്‍ട്ടിയിലെ പ്രധാന നേതാവായിരുന്ന ശിവപാല്‍ യാദവ് പുതിയ പാര്‍ട്ടി രൂപീകരിക്കുകയും ചെയ്തു. യുപിയില്‍ കോണ്‍ഗ്രസ് നടത്തുന്ന നീക്കം വിജയിക്കുമോ എന്നറിയാന്‍ ഇനിയും കാത്തിരിക്കണം.

രാജസ്ഥാനില്‍ വോട്ടിങ് യന്ത്രം നടുറോഡില്‍; ബിജെപി സ്ഥാനാര്‍ഥിയുടെ വീട്ടിലും മെഷീന്‍!! രാജസ്ഥാനില്‍ വോട്ടിങ് യന്ത്രം നടുറോഡില്‍; ബിജെപി സ്ഥാനാര്‍ഥിയുടെ വീട്ടിലും മെഷീന്‍!!

English summary
Will Mayawati, Akhilesh Accommodate Congress in Uttar Pradesh? Assembly Poll Results May Decide
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X