കർണാടകയിൽ ബിജെപിയെ വീഴ്ത്തി കോൺഗ്രസ് ഭരണം പിടിക്കുമോ? സർവ്വേ ഫലം പറയുന്നത് ഇങ്ങനെ
ദക്ഷിണേന്ത്യയിൽ അധികാരമുള്ള ഏക സംസ്ഥാനത്ത് നിന്ന് ബിജെപിയെ താഴെയിറക്കാനുള്ള തന്ത്രം മെനയുകയാണ് കോൺഗ്രസ്.

ഇനി നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് ഏറ്റവും കൂടുതൽ പ്രതീക്ഷ പുലർത്തുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് കർണാടക. ഇക്കുറി കുറഞ്ഞത് 120 വരെ സീറ്റുകൾ തങ്ങൾക്ക് ലഭിക്കുമെന്നാണ് പാർട്ടി അവകാശപ്പെടുന്നത്. എന്നാൽ കോൺഗ്രസിന്റെ ഈ മോഹം ഇക്കുറി പൂവണിയുമോ? ഏറ്റവും ഒടുവിലായി പുറത്ത് വന്ന സർവ്വേ ഫലം പറയുന്നത് ഇങ്ങനെ

ബി ജെ പിയെ പൂട്ടുമോ
എന്ത് വിലകൊടുത്തും ബി ജെ പിയെ പൂട്ടാനുള്ള തന്ത്രങ്ങൾ മെനയുകയാണ് കർണാടകത്തിൽ കോൺഗ്രസ്.. ദക്ഷിണേന്ത്യയിൽ അധികാരമുള്ള ഏക സംസ്ഥാനത്ത് നിന്ന് ബിജെപിയെ താഴെയിറക്കിയാൽ അത് ലോക്സഭ തിരഞ്ഞെടുപ്പിന് മുൻപ് ബി ജെ പി കൊടുക്കാൻ സാധിക്കുന്ന ശക്തമായ മറുപടിയാകുമെന്നാണ് പാർട്ടി കരുതുന്നത്. എന്നാൽ കോൺഗ്രസിന്റെ മോഹങ്ങൾ അത്ര എളുപ്പം നടന്നേക്കില്ലെന്ന സൂചനയാണ് സർവ്വേ നൽകുന്നത്. 'പോപപ്പുലർ പോൾസ്' സർവ്വേ ഫലത്തിൽ കോൺഗ്രസിന്റെ നില പരുങ്ങലിലാകുമെന്നാണ് സൂചിപ്പിക്കുന്നത്.

ഹൈദരാബാദ് -കർണാടക മേഖലയിൽ
ഹൈദരാബാദ് -കർണാടക മേഖലയിൽ കോൺഗ്രസിനാകും മുൻതൂക്കമെന്നാണ് സർവ്വേ പറയുന്നത്. ഇവിടെ 20 മുതൽ 22 സീറ്റുകൾ വരെയൊണ് കോൺഗ്രസിന് പ്രവചിക്കുന്നത്. 40 സീറ്റുകളാണ് ഇവിടെയുള്ളത്. ഇതിൽ 12 മുതൽ 15 സീറ്റുകൾ ബി ജെ പിക്കും ജെ ഡി എസിന് 5 മുതൽ 7 വരെ സീറ്റുകളും ലഭിക്കുമെന്നും സർവ്വേ പറയുന്നു. 44 സീറ്റുകൾ ഉള്ള മുംബൈ-കർണാടക മേഖയിൽ 22 -24 സീറ്റുകൾ ബി ജെ പിക്കും 16-18 സീറ്റുകൾ ബി ജെ പിക്കും സർവ്വേ പ്രവചിക്കുന്നു. ജെ ഡി എസിന് 4 മുതൽ 6 വരെ സീറ്റുകളാണ് സാധ്യത കൽപ്പിക്കുന്നത്.

ബി ജെ പിക്കായിരിക്കും ആധിപത്യമെന്ന്
മധ്യകർണാടകയിൽ ബി ജെ പിക്കായിരിക്കും ആധിപത്യമെന്ന് സർവ്വേ പറയുന്നു. ആകെയുള്ള 27 വരെയുള്ള സീറ്റുകളിൽ 17-19 വരെ സീറ്റുകൾ. കോൺഗ്രസ് 7-9, ജെ ഡി എസ് 8-9 സീറ്റുകളും. തീരദേശ കർണാടകയിലും ബി ജെ പിക്ക് തന്നെയാകും മുൻതൂക്കം. 12 -14 സീറ്റുകൾ ബി ജെപിക്കും 5-7 സീറ്റുകൾ കോൺഗ്രസിനും ലഭിച്ചേക്കും. എന്നാൽ ജെ ഡി എസ് ഇവിടെ സംപൂജ്യരാകുമെന്നാണ് സർവ്വേ പറയുന്നത്.

ബി ജെ പി വലിയ പ്രതീക്ഷ പുലർത്തുന്ന മേഖലയാണ്
ഇക്കുറി ബി ജെ പി വലിയ പ്രതീക്ഷ പുലർത്തുന്ന മേഖലയാണ് മൈസൂർ. ഇതുവരെ കടന്ന് കയറാൻ കഴിയാതിരുന്ന ഈ ജെ ഡി എസ് കോട്ടയിൽ ഇത്തവണ സീറ്റ് ഉയർത്തുമെന്നാണ് ബി ജെ പി അവകാശപ്പെടുന്നത്. ബി ജെ പി മോഹം ഒരു പരിധി വരെ വിജയിക്കുമെന്നാണ് സർവ്വേ വ്യക്തമാക്കുന്നത്. ഇവിടെ ബി ജെ പിക്ക് 11-13 വരെ സീറ്റുകളാണ് സർവ്വേ പ്രവചിക്കുന്നത്. അതേസമയം ജെ ഡി എസിന് 30 സീറ്റുകൾ വരെ സാധ്യത കൽപ്പിക്കുന്നുണ്ട്. കോൺഗ്രസിന് 21 സീറ്റുകളാണ് പ്രവചിക്കുന്നത്.ബെംഗളൂരുവിലെ 28 നിയമസഭാ സീറ്റുകളിൽ 14-16 സീറ്റുകളിൽ കോൺഗ്രസ് വിജയിക്കുമെന്നും സർവ്വേ പറയുന്നു. ബി ജെ പി 12-14 സീറ്റുകളിലും ജെഡിഎസ് 1-2 സീറ്റുകളിലും വിജയിക്കുമെന്നും സർവ്വേ പ്രവചിക്കുന്നു.

ജെ ഡി എസ് കിംഗ് മേക്കറാകും
അതേസമയം സംസ്ഥാനത്താകെയുള്ള 224 സീറ്റുകളിലുമായി 82 മുതൽ 87 സീറ്റുകളാണ് കോൺഗ്രസിന് സാധ്യത പ്രവചിക്കുന്നത്. ബി ജെ പിയുടെ സീറ്റ് നിലയും സമാനമായിരിക്കുമെന്നാണ് സർവ്വേ ചൂണ്ടിക്കാട്ടുന്നത്. 42-45 സീറ്റുകൾ വരെ നേടി ജെ ഡി എസ് ആകും ഇത്തവണയും കിംഗ് മേക്കറാകുകയെന്നും സർവ്വേ പറയുന്നു.












Click it and Unblock the Notifications