Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇല്ല...ചരിത്രം അവസാനിക്കുന്നില്ല, മറ്റൊരു ലോകം സാധ്യമാണ്: ഗത്യന്തരമില്ലാതെ ഒളിച്ചോടിയെന്ന് സിപിഎം

തിരുവനന്തപുരം: കാര്‍ഷകരുടെ പോരാട്ട വീര്യത്തിന് മുന്നില്‍ ഗത്യന്തരമില്ലാതെ വന്നപ്പോഴാണ് വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായതെന്ന് സിപിഎം നനേതാക്കള്‍. യുപി- ഉത്തരാഖണ്ഡ് തിരഞ്ഞെടുപ്പുകളിൽ പരാജയപ്പെടുമെന്ന ഭീതിയെ തുടര്‍ന്നാണ് സര്‍ക്കാറിന്റെ ഒളിച്ചോട്ടം എന്നായിരുന്നു സിപിഎം നേതാവും രാജ്യസഭാ എംപിയുമായ എളമരം കരീമിന്റെ പ്രതികരണം.

ഭീരുത്വത്തില്‍ നിന്നാണ് ബില്ലുകളെ പിന്‍വലിക്കാനുള്ള തീരുമാനം ഉണ്ടായത്, അല്ലാതെ കര്‍ഷകരുടെ താല്‍പര്യം സംരക്ഷക്കുന്നതിന് വേണ്ടിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കര്‍ഷകര്‍ ഒറ്റക്കെട്ടായി നടത്തിയ സമരം അടിച്ചമര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. തീവ്രവാദി പരാമര്‍ശങ്ങള്‍ ഉള്‍പ്പടെ കര്‍ഷക സമരത്തിനെതിരെ വലിയ ആരോപണങ്ങളാണ് കേന്ദ്ര മന്ത്രിമാര്‍ ഉള്‍പ്പടേയുള്ള ബിജെപി നേതാക്കള്‍ നടത്തിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇല്ല...ചരിത്രം അവസാനിക്കുന്നില്ല

'ഇല്ല...ചരിത്രം അവസാനിക്കുന്നില്ല. മറ്റൊരു ലോകം സാധ്യമാണ്.' എന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വന്നതിന് പിന്നാലെ ഡിവൈഎഫ്ഐ ദേശീയ അധ്യക്ഷന്‍ എഎ റഹീം ഫേസ്ബുക്കില്‍ കുറിച്ചത്. "ഇനി സമരങ്ങളില്ല,സമരസപ്പെടലുകളേ ഉള്ളൂ"
ആഗോളവൽക്കരണത്തിന്റെ ആപ്‌തവാക്യം പോലെ ലോക മുതലാളിത്തം പ്രഖ്യാപിച്ചത് ഇങ്ങനെയാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

രാഷ്ട്രീയ സമരങ്ങൾക്കും,രാഷ്ട്രീയ പാർട്ടികൾക്കും,ഇനിപ്രസക്തിയില്ല

രാഷ്ട്രീയ സമരങ്ങൾക്കും,രാഷ്ട്രീയ പാർട്ടികൾക്കും, ഇനിപ്രസക്തിയില്ല.
ഇനി വർഗ്ഗ സമരങ്ങളില്ല.'ചരിത്രം അവസാനിക്കുന്നു.' മുതലാളിത്തം ലോകത്തോട് പ്രഖ്യാപിച്ചു. സർക്കാരുകൾ എല്ലാ സാമൂഹിക ഉത്തരവാദിത്തങ്ങളും ഉപേക്ഷിക്കുക. എല്ലാം കമ്പോളം നിർണയിക്കും.
ഭരണകൂടം കമ്പോളത്തിനായി സൗകര്യങ്ങൾ ഒരുക്കുക.അതിനായി നിയമങ്ങൾ നിർമ്മിക്കുക. ആഗോളവൽക്കരണ നയങ്ങളുമായി മുതലാളിത്ത ഭരണകൂടങ്ങൾ അതിവേഗം മുന്നോട്ട് പോയി.
1991 ൽ കോൺഗ്രസ്സ് ഭരണകാലത്ത് ഇന്ത്യ ഈ നയങ്ങൾ ആരംഭിച്ചു. എല്ലാം വിപണിക്ക് വിട്ടു. വിദ്യാഭ്യാസവും ആരോഗ്യവും മറ്റ് സാമൂഹ്യ ഉത്തരവാദിത്വങ്ങളും സർക്കാർ ഉപേക്ഷിച്ചു.

പൊതുമേഖലാ സ്ഥാപനങ്ങൾ കോർപ്പറേറ്റുകൾക്ക് വിറ്റു. ആഗോളവൽക്കരണ നയങ്ങൾ ഇന്ത്യയിൽ ആരംഭിച്ചിട്ടു ഇപ്പോൾ മുപ്പത് വർഷം ആയിരിക്കുന്നു. സമരങ്ങളും ജനകീയ മുന്നേറ്റങ്ങളും അവസാനിച്ചു എന്ന് കരുതിയവർക്ക് മുന്നിൽ ഇതാ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം വർഗ്ഗസമരങ്ങൾക്ക് മരണമില്ലെന്നു പ്രഖ്യാപിച്ചിരിക്കുന്നു.കർഷക നിയമങ്ങൾ ഇന്ത്യൻ കോർപ്പറേറ്റുകൾക്ക് വേണ്ടി നിർമിച്ചതായിരുന്നു. ഒരു വർഷത്തോളം നീണ്ട മഹാ സമരത്തിലൂടെ ഇതാ ഇന്ത്യൻ കർഷകർ സമര വിജയം നേടിയിരിക്കുന്നു.
ഇല്ല...ചരിത്രം അവസാനിക്കുന്നില്ല. മറ്റൊരു ലോകം സാധ്യമാണ്.
കർഷകരുടെ മഹാ ത്യാഗത്തിനുമുന്നിൽ,മുഷ്ടി ചുരുട്ടി ഇന്ത്യ അഭിവാദ്യം ചെയ്യുന്നുവെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

കെഎന്‍ ബാലഗോപാല്‍

കെഎന്‍ ബാലഗോപാല്‍

ഇന്ത്യൻ കർഷകന്റെ സമര വീര്യത്തിനു മുന്നിൽ കേന്ദ്ര ഗവൺമെന്റ് മുട്ടുമടക്കിയിരിക്കുന്നു. സർക്കാരിന്റെ അധികാരഗർവ്വിനെയും കോർപ്പറേറ്റുകളുടെ നിക്ഷിപ്ത താൽപര്യങ്ങളെയും ചെറുത്തുതോൽപ്പിക്കാൻ കർഷകന്റെ സഹനസമരത്തിന് സാധിച്ചിരിക്കുന്നു. ഒരു വർഷമായി കർഷകർ നടത്തി വരുന്ന സമരത്തിന്റെ വിജയം ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ദിശാസൂചികയാണ്.
സമരത്തിന്റെ ആദ്യഘട്ടം മുതൽ അതിന്റെ ഭാഗമാവുകയും, ഡൽഹിയിൽ ഉൾപ്പെടെ ക്യാമ്പ് ചെയ്ത് മഹാ പ്രക്ഷോഭത്തിൽ പങ്കെടുക്കുകയും ചെയ്ത ഒരു കർഷക പ്രവർത്തകൻ എന്ന നിലയിൽ അങ്ങേയറ്റം അഭിമാനത്തോടെ ഈ വിജയത്തെ സ്വാഗതം ചെയ്യുന്നു.

കേരളത്തിൽ നിന്നും സമരഭടന്മാർ ബസ് മാർഗ്ഗം ഡൽഹിയിലേക്ക് പോയതും, കർഷകസംഘം സംസ്ഥാന സെക്രട്ടറി എന്ന നിലയിൽ സത്യാഗ്രഹത്തിന്റെ നേതൃനിരയുടെ ഭാഗമായതുമെല്ലാം ആവേശകരമായ അനുഭവങ്ങളായിരുന്നു. ഡൽഹിയിലെ സമരത്തിന്റെ തുടർച്ചയായി കേരളത്തിലെമ്പാടും കർഷക സംഘത്തിന്റെ നേതൃത്വത്തിൽ ഐക്യദാർഢ്യ സമരങ്ങൾ സംഘടിപ്പിക്കപ്പെട്ടിരുന്നു.
ഈ വിജയം രാജ്യത്തെ പൊരുതുന്ന മനുഷ്യരുടെ വിജയമാണ്. ജനങ്ങളുടെ ഐക്യത്തിനും നിശ്ചയദാർഢ്യത്തിനും മുന്നിൽ ജനവിരുദ്ധ ഗവൺമെന്റുകൾക്ക് പിടിച്ചുനിൽക്കാനാകില്ല എന്ന സന്ദേശമാണ് ഈ സമരവിജയം വിളംബരം ചെയ്യുന്നത്.

എഎം ആരിഫ് എംപി

കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള മോഡി സർക്കാർ തീരുമാനം സ്വാഗതാർഹമാണ്. കർഷകരുടെയും, ബഹുജനങ്ങളുടെയും യോജിച്ച പ്രക്ഷോഭങ്ങൾക്കും ജീവത്യാഗങ്ങൾക്കും മുന്നിൽ ഫാസിസ്റ്റ് സർക്കാരിന് ഏറെക്കാലം പിടിച്ചു നിൽക്കാൻ കഴിയില്ല എന്ന് ഈ സമരം തെളിയിച്ചു. കർഷിക സമരത്തിൻ്റെ അലയൊലികളിൽ ഉപതിരഞ്ഞെടുപ്പുകളിൽ ബിജെപി കനത്ത പരാജയം ഏറ്റുവാങ്ങിയതിനെ തുടർന്ന് നാമമാത്രമായി എങ്കിലും പെട്രോൾ വില കുറയ്ക്കാൻ മോഡി സർക്കാർ തയ്യാറായി.

വരാനിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ ഉറ്റുനോക്കുന്ന പരാജയമൊഴിവാക്കാൻ ആകാം കാർഷിക നിയമങ്ങൾ പിൻവലിച്ചത്.. എന്തായാലും ഒരു കാര്യം പറയാം.. വോട്ടറന്മാർക്ക് ഈ സർക്കാരിൻ്റെ സ്വേഛാതിപത്യ തീരുമാനങ്ങളെ നിയന്ത്രിക്കാനാകും. അത് വരുന്ന തിരഞ്ഞെടുപ്പുകളിലും പ്രതിഫലിക്കും എന്ന് ഉറപ്പാണ്. പാർലമെൻ്റ് സമ്മേളനം തുടങ്ങാനിരിക്കെ അതിശക്തമായ കർഷകസമരങ്ങൾക്ക് സാക്ഷിയാകേണ്ടിയിരുന്നതാണ് ഡൽഹി.ജന വിരുദ്ധ നയസമീപനങ്ങളിൽ നിന്ന് കുറച്ചെങ്കിലും പിന്തിരിയാൻ തയ്യാറായി എന്നത് നല്ലത് തന്നെ. ദീർഘകാലമായി സമര പോരാട്ടത്തിൽ അണിചേർന്ന കർഷകർക്കും അവർക്കൊപ്പം നിന്ന തൊഴിലാളികൾക്കും ബഹുജനങ്ങൾക്കും, നന്ദി. സമരത്തിൽ ജീവത്യാഗം ചെയ്ത രക്ത സാക്ഷികൾക്ക് ചുവപ്പൻ അഭിവാദ്യങ്ങൾ..

വി ശിവന്‍കുട്ടി

വി ശിവന്‍കുട്ടി

ജനകീയ പോരാട്ടത്തിന് മുമ്പിൽ കേന്ദ്ര സർക്കാർ മുട്ടുമടക്കി. ഇനിയുമുയർന്ന് വരുന്ന നിരവധി പ്രക്ഷോഭങ്ങൾക്ക് ഈ വിജയം കരുത്താകും. കരുത്തുറ്റ പ്രക്ഷോഭങ്ങളിലൂടെ അധികാരികളുടെ തലകുനിപ്പിച്ച കർഷകർക്ക് ഒരായിരം രക്‌തപുഷ്പങ്ങൾ... തെരുവോരങ്ങളിൽ പ്രക്ഷോഭത്തിൽ രക്തസാക്ഷികളായ പ്രിയ കർഷകരെ ഓർക്കാതെങ്ങനെ ഈ ദിനം കടന്നുപോകും? അവരെ എങ്ങനെ അധികാരികൾ അഭിസംബോധന ചെയ്യും? പോരാട്ടങ്ങൾ നിലയ്ക്കുന്നില്ല...ജയ് കിസാൻ...

പി ജയരാജന്‍

രാജ്യത്തെ കര്‍ഷകരുടെ ഐതിഹാസിക പോരാട്ടത്തിന് മുന്നില്‍ മോഡിയും അമിത് ഷായും തോല്‍വി സമ്മതിച്ചിരിക്കുന്നു.ഒരു വര്‍ഷത്തിലധികമായി അതിശൈത്യവും ചൂടും മഴയും എല്ലാം സഹിച്ച് കര്‍ഷകര്‍ നടത്തിയ അതിജീവന സമരം ഫലം കണ്ടു.നൂറു കണക്കിന് കര്‍ഷകരാണ് ഈ കാലയളവില്‍ രക്തസാക്ഷികളായത്.ബിജെപി നേതാക്കള്‍ കര്‍ഷകരെ കാര്‍ കയറ്റി കൊലപ്പെടുത്തുന്ന കാഴ്ച്ചയും നാം കണ്ടു.ഏതൊക്കെ രീതിയില്‍ സമരത്തെ അടിച്ചമര്‍ത്താന്‍ സാധിക്കുമോ ആ രീതികളെല്ലാം കേന്ദ്രസര്‍ക്കാരും ബിജെപിയും പയറ്റി.അതിനെയെല്ലാം അതിജീവിച്ചാണ് ഈ ഐതിഹാസിക വിജയം.

രാജ്യത്തെ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് അവേശം പകരുന്നതാണ് ഈ സമരവിജയം.സമരം ആരംഭിച്ചത് മുതല്‍ ഈ നിമിഷം വരെ ഇടതുപക്ഷം മാത്രമാണ് കര്‍ഷകര്‍ക്കൊപ്പം അടിയുറച്ച് നിലകൊണ്ടത്.രാജ്യത്തിന്‍റെ സമീപകാല ചരിത്രത്തിലൊന്നും കേന്ദ്രഭരണകൂടം ഒരു സമരത്തിന് മുന്നില്‍ ഇങ്ങനെ നിരുപാധികം കീഴടങ്ങിയിട്ടില്ല. കാർഷികോൽപ്പന്നങ്ങൾക്ക്‌ മിനിമം താങ്ങുവില കൂടി കേന്ദ്രസർക്കാർ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കാം..

കർഷകപോരാളികൾക്ക്‌ അഭിവാദ്യങ്ങൾ...

ഗ്ലാമറസ് ലുക്കില്‍ വിന്റേജ് ബ്യൂട്ടിയായി എസ്തര്‍ വൈറലായി പുതിയ ചിത്രങ്ങള്‍

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+