കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂന്നാം വിവാഹത്തിനൊരുങ്ങിയ 28 കാരനെ ആദ്യഭാര്യമാര്‍ തല്ലി പതംവരുത്തി!

  • By Muralidharan
Google Oneindia Malayalam News

ബെംഗളൂരു: 28കാരനായ ടാക്‌സി ഡ്രൈവറെ ഭാര്യമാര്‍ തല്ലി പോലീസില്‍ ഏല്‍പിച്ചു. നിലവില്‍ രണ്ട് ഭാര്യമാരുള്ള ഇയാള്‍ മൂന്നാമതും വിവാഹത്തിന് ഒരുങ്ങിയതോടെയാണ് ഭാര്യമാര്‍ക്ക് ദേഷ്യം വന്നത്. തെക്ക് പടിഞ്ഞാറന്‍ ബെംഗളൂരുവിലാണ് സംഭവം. വ്രാജേഷ് എന്ന 28 കാരനാണ് ഭാര്യമാരുടെ തല്ല് കിട്ടിയത്. വഞ്ചനാക്കുറ്റത്തിന് കേസെടുത്ത് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.

<strong>സഖാവ് മെസ്സിക്ക് അഭിവാദ്യങ്ങള്‍... എംഎ ബേബിക്ക് ഫേസ്ബുക്കില്‍ ട്രോളോട് ട്രോള്‍!</strong>സഖാവ് മെസ്സിക്ക് അഭിവാദ്യങ്ങള്‍... എംഎ ബേബിക്ക് ഫേസ്ബുക്കില്‍ ട്രോളോട് ട്രോള്‍!

കംഗാലിപുര സ്വദേശിയാണ് വ്രാജേഷ്. 2014 ല്‍ വ്രാജേഷ് ദൊഡ്ഡ്ബലാപൂര്‍ സ്വദേശിനിയായ 20കാരിയെ വിവാഹം ചെയ്തിരുന്നു. ഈ ബന്ധത്തില്‍ ഇവര്‍ക്ക് നാല് മാസം പ്രായമുളള കുട്ടിയും ഉണ്ട്. ആര്‍ ആര്‍ നഗറിലാണ് ഇവര്‍ താമസിച്ചിരുന്നത്. കുറച്ച് കാലത്തിന് ശേഷം ഇയാള്‍ ഹൊസ്‌കോട്ടെ സ്വദേശിനിയായ മറ്റൊരു യുവതിയെയും വിവാഹം ചെയ്തു. ഈ യുവതി ഇപ്പോള്‍ ഗര്‍ഭിണിയാണ്.

marriage

ധനജ്ഞയ് എന്ന് പേര് മാറ്റിപ്പറഞ്ഞാണ് ഇയാള്‍ രണ്ടാം വിവാഹം ചെയ്തത്. കംഗാലിപുരയില്‍ വെച്ച് 19 കാരിയായ പെണ്‍കുട്ടിയുമായി ഇയാള്‍ അടുത്തിടെ പരിചയത്തിലായി. ഈ പെണ്‍കുട്ടിയെയും വിവാഹം കഴിക്കാമെന്ന് ഇയാള്‍ വാഗ്ദാനം ചെയ്തിരുന്നു. വാഗ്ദാനം ലംഘിക്കപ്പെട്ടതോടെ യുവതി പോലീസില്‍ പരാതി നല്‍കി. വ്രാജേഷ് അറസ്റ്റിലുമായി.

ജാമ്യത്തിലിറങ്ങിയ വ്രാജേഷ് രണ്ട് ഭാര്യമാരെയും കൂട്ടി നാഗര്‍ഭാവിയിലുള്ള വീട്ടില്‍ താമസം തുടങ്ങി. ഇവിടേക്കാണ് പരാതിക്കാരിയായ മൂന്നാമത്തെ യുവതി എത്തുന്നത്. തന്നോട് വാഗ്ദാനം ചെയ്തത് പ്രകാരം വിവാഹം നടത്തണമെന്നായിരുന്നു ഇവരുടെ ആവശ്യം. ഇത് വ്രാജേഷ് സമ്മതിക്കുകയും ചെയ്തു. ഇതോടെയാണ് ആദ്യത്തെ രണ്ട് ഭാര്യമാരും ചേര്‍ന്ന് വ്രാജേഷിനെ തല്ലി പോലീസില്‍ ഏല്‍പ്പിച്ചത്.

English summary
Wives thrash cabbie after he says yes to third marriage in Bangalore.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X