• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പിതാവിനെ തിരഞ്ഞെത്തിയ പോലീസ് യുവതിയെ അടിച്ചുകൊന്ന് കെട്ടിത്തൂക്കി; വെളിപ്പെടുത്തി സഹോദരി

Google Oneindia Malayalam News

ന്യൂഡല്‍ഹി: പോലീസ് റെയ്ഡിനിടെ 21കാരി ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ പുതിയ വെളിപ്പെടുത്തലുമായി സഹോദരി. പോലീസ് അടിച്ചുകൊന്ന ശേഷം കെട്ടിത്തൂക്കുകയാണ് ചെയ്തതെന്ന് സഹോദരി പറയുന്നു. ആത്മഹത്യയാണെന്ന് പോലീസ് പറയുന്ന സംഭവത്തിലാണ് ഈ വെളിപ്പെടുത്തല്‍. ഉത്തര്‍ പ്രദേശിലെ ചന്ദോളിയില്‍ കഴിഞ്ഞ ദിവസം നടന്ന സംഭവത്തിലെ പുതിയ വെളിപ്പെടുത്തല്‍ യോഗി സര്‍ക്കാരിനെ വെട്ടിലാക്കിയിട്ടുണ്ട്.

നിഷ യാദവ് ആണ് കഴിഞ്ഞ ദിവസം പോലീസ് റെയ്ഡിനിടെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. സഹോദരി ഗുഞ്ജ യാദവ് ആണ് ഇപ്പോള്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ഇവരുടെ പിതാവിനെ ഒരു കേസുമായി ബന്ധപ്പെട്ട് തിരഞ്ഞെത്തിയ പോലീസുകാരാണ് യുവതിയെ അടിച്ചുകൊന്നതെന്ന് ഗുഞ്ജ യാദവ് പറയുന്നു. യാതൊരു കാരണവുമില്ലാതെയാണ് പോലീസ് വാതില്‍ തകര്‍ന്ന് അകത്ത് കടന്നത്. ശേഷം ഞങ്ങളെ രണ്ടുപേരെയും മര്‍ദിച്ച് വീട്ടിനകത്തേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി. വാറണ്ടുണ്ടോ എന്ന് ചോദിച്ചപ്പോഴും മര്‍ദ്ദനമായിരുന്നു.

വനിതാ പോലീസും കൂടെയുണ്ടായിരുന്നു. വനിതാ-പുരുഷ പോലീസുകാര്‍ ഞങ്ങളെ മര്‍ദ്ദിച്ചു. സഹോദരി ഓടി അകത്ത് കയറി വാതിലടയ്ക്കാന്‍ ശ്രമിച്ചു. പക്ഷേ, പോലീസുകാര്‍ അവളെ പിടികൂടി. ക്രൂരമായി മര്‍ദ്ദിച്ചു. എന്നെയും മര്‍ദ്ദിച്ചു. സഹായിക്കണമെന്നും മര്‍ദ്ദിക്കരുതെന്നും സഹോദരി കരഞ്ഞുപറയുന്നുണ്ടായിരുന്നു. പെട്ടെന്ന് അവളുടെ ശബ്ദം നിലച്ചു. മുറിയില്‍ പോയി നോക്കിയപ്പോള്‍ നിഷ യാദവ് സീലിങ് ഫാനില്‍ തൂങ്ങിക്കിടക്കുന്നതാണ് കണ്ടത്. കഴുത്തില്‍ കയര്‍ കെട്ടിയത് അയഞ്ഞ നിലയിലായിരുന്നു. കാല്‍ നിലത്ത് തട്ടുന്നുണ്ടായിരുന്നു. വേഗം കഴുത്തിലെ കെട്ടഴിച്ച് ശ്വാസമെടുക്കുന്നുണ്ടോ എന്ന് പരിശോധിച്ചു. പക്ഷേ, അവള്‍ മരിച്ചിരുന്നു- ഗുഞ്ജ യാദവ് പറയുന്നു.

മാലാ പാര്‍വതി ഒറ്റപ്പെട്ടു!! നിലപാട് വ്യക്തമാക്കി അമ്മ; വിജയ് ബാബുവിനെ ചവിട്ടിപ്പുറത്താക്കില്ലമാലാ പാര്‍വതി ഒറ്റപ്പെട്ടു!! നിലപാട് വ്യക്തമാക്കി അമ്മ; വിജയ് ബാബുവിനെ ചവിട്ടിപ്പുറത്താക്കില്ല

അതേസമയം, ഗുഞ്ജയും കുടുംബവും പറയുന്നതില്‍ നിന്ന് വ്യത്യസ്തമാണ് നിഷയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. നിഷയുടെ ശരീരത്തില്‍ ഗുരുതരമായ യാതൊരു പരിക്കുമുണ്ടായിരുന്നില്ല. മരണ കാരണം അവ്യക്തമാണെന്നും ഇക്കാര്യത്തില്‍ വ്യക്തത വരുന്നതിന് ആന്തരക അവയവങ്ങളുടെ സാംപിളുകള്‍ ശേഖരിച്ചിട്ടുണ്ടെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. അതേസമയം, രണ്ട് അടയാളങ്ങള്‍ യുവതിയുടെ ശരീരത്തിലുണ്ട്. കഴുത്തില്‍ മാന്തിയ അടയാളവും താടിയെല്ലിന് താഴെ കോറിയ അടയളാവും. ഇതെങ്ങനെ വന്നു എന്ന് പരിശോധിക്കേണ്ടതുണ്ട്.

മന്‍രാജ്പൂര്‍ ഗ്രാമത്തിലെ യുവതിയുടെ പിതാവ് കനയ്യ യാദവിനെ തേടിയാണ് പോലീസ് വീട്ടിലെത്തിയത്. പോലീസിന്റെ മര്‍ദ്ദനമേറ്റാണ് യുവതി കൊല്ലപ്പെട്ടത് എന്നാണ് പറയപ്പെടുന്നത്. യുവതികളുടെ പിതാവ് ചില കേസുകളില്‍ പ്രതിയായിരുന്നുവത്രെ... തുടങ്ങിയ കാര്യങ്ങളാണ് നാട്ടുകാര്‍ പറയുന്നത്. നിഷയുടെ കുടുംബം പരാതിപ്പെട്ടത് പ്രകാരം പോലീസ് കേസെടുത്തു. സയ്യിദ് രാജ പോലീസ് സ്‌റ്റേഷനിലെ എസ്എച്ച്ഒയെ സസ്‌പെന്റ് ചെയ്തു.

cmsvideo
  12 പേരിൽ കാവ്യ മാധവനും; കൂറുമാറിയവരും കുടുങ്ങും | Oneindia Malayalam
  English summary
  Woman Allegation Against Uttar Pradesh Police Over Sister Death in Chandauli
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  Desktop Bottom Promotion