Get Updates
Get notified of breaking news, exclusive insights, and must-see stories!

തിഹാര്‍ ജയിലിലും സുരക്ഷാ വീഴ്ച! കാമുകനെ കാണാന്‍ യുവതി ഉള്ളിലെത്തി; ഞെട്ടിത്തരിച്ച് അധികൃതര്‍

ദില്ലി: രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ജയില്‍ ആണ് തിഹാര്‍ ജയില്‍. ഇന്ത്യയില്‍ എന്നല്ല, ദക്ഷിണ ഏഷ്യയില്‍ ഇത്രയും സുരക്ഷ സംവിധാനങ്ങളുള്ള വേറെ ഒരു ജയില്‍ ഇല്ല എന്നാണ് പറയപ്പെടുന്നത്. ഐഎസ്ഒ സര്‍ട്ടിഫിക്കറ്റ് പോലും ഉണ്ട് തിഹാര്‍ ജയിലിന്.

ഇതൊക്കെ ഉണ്ടായിട്ടും ഇപ്പോള്‍ ജയില്‍ അധികൃതര്‍ ആകെ അമ്പരന്നിരിക്കുകയാണ്. കാരണം, ആരേയും ഞെട്ടിക്കുന്ന ഒരു സുരക്ഷ വീഴ്ചയാണ് അവിടെ ഉണ്ടായിരിക്കുന്നത്. കാമുകനെ കാണാന്‍ വേണ്ടി യുവതി ജയിലിന് അകത്തെത്തിയതാണ് അധികൃതരെ ഞെട്ടിച്ചിരിക്കുന്നത്.

രാജ്യത്തെ പല വമ്പന്‍ കുറ്റവാളികളേയും പാര്‍പ്പിച്ചിരിക്കുന്ന ജയില്‍ ആണ് തിഹാര്‍ ജയില്‍. സുരക്ഷ വീഴ്ച സംബന്ധിച്ച് ഉന്നത തല അന്വേഷണത്തിനാണ് ജയില്‍ ഡിജിപി ഉത്തരവിട്ടിരിക്കുന്നത്. തിഹാര്‍ ജയിലില്‍ സംഭവിച്ച കാര്യങ്ങള്‍ ഇങ്ങനെ ആയിരുന്നു....

പ്രിസണ്‍ നമ്പര്‍ 2

പ്രിസണ്‍ നമ്പര്‍ 2

അധോലോക നായകന്‍ ഛോട്ടാ രാജന്‍, ഒരുപാട് ക്രിമിനല്‍ കേസുകളില്‍ പ്രതിയും മുന്‍ എംപിയും ആയ മുഹമ്മദ് ഷഹാബുദ്ദീന്‍, ദില്ലിയിലെ കൊടും ഭീകരനായ ഗാങ്സ്റ്റര്‍ നീരജ് ബവാന തുടങ്ങിയവരെ പാര്‍പ്പിച്ചിരിക്കുന്നത് തിഹാര്‍ ജയിലിലെ രണ്ടാം നമ്പര്‍ ജയിലില്‍ ആണ്. ഇവിടെയാണ് വലിയ സുരക്ഷാ വീഴ്ച സംഭവിച്ചിരിക്കുന്നത് എന്നതാണ് അധികൃതരെ ആശങ്കപ്പെടുത്തുന്നത്.

കാമുകനെ കാണാന്‍ യുവതി

കാമുകനെ കാണാന്‍ യുവതി

ഒരു സന്നദ്ധ പ്രവര്‍ത്തക എന്ന വ്യാജേനയാണ് യുവതി ജയിലിനുള്ളില്‍ പ്രവേശിച്ച് കാമുകനെ കണ്ടത് എന്നാണ് പ്രാഥമിക വിവരം. കാമുകനായ ഹെമന്ദ് ഗാര്‍ഗ്ഗ് വെസ്റ്റ് ദില്ലിയിലെ ഉത്തം നഗര്‍ സ്വദേശിയാണ്. ജീവ പര്യന്തം ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുകയാണ് ഇയാള്‍.

ആകെ സംശയങ്ങള്‍

ആകെ സംശയങ്ങള്‍

സംശയത്തിന്റെ മുനകള്‍ നീളുന്നത് നിലവിലെ ജയില്‍ സൂപ്രണ്ടിന് നേര്‍ക്കാണെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍. സുരക്ഷ ഭേദിച്ച് അകത്ത് കയറിയ യുവതിയും സൂപ്രണ്ടും തമ്മിലുള്ള സൗഹൃദത്തെ കുറിച്ചും ഉന്നതതല സംഘം അന്വേഷിക്കും. അതുപോലെ തന്നെ ഹേമന്ദ് ഗാര്‍ഗ്ഗുമായുള്ള ബന്ധവും പരിശോധിക്കും.

വല്ലാത്ത വിശ്വാസം

വല്ലാത്ത വിശ്വാസം

ജയിലിലെ കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആയി ജോലി ചെയ്യുന്നുണ്ട് ഹേമന്ദ് ഗാര്‍ഗ്ഗ്. അങ്ങനെയാണ് ജയില്‍ സൂപ്രണ്ട് റാം മെഹറുമായി അടുപ്പമുണ്ടാക്കുന്നത്. ഈ ബന്ധത്തിന്റെ പേരില്‍ ഹേമന്ദ് ജയിലിലെ കംപ്യൂട്ടറുകള്‍ സ്വകാര്യ ആവശ്യങ്ങള്‍ക്കും ഉപയോഗിച്ചിട്ടുണ്ട് എന്നും റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്. ഹേമന്ദ് ജയില്‍ സൂപ്രണ്ടിന്റെ വിശ്വസ്തനായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

ഒരു ദയയും ഉണ്ടാവില്ല

ഒരു ദയയും ഉണ്ടാവില്ല

സംഭവിച്ചത് ഗുരുതരമായ സുരക്ഷാ വീഴ്ചയാണെന്നാണ് ജയില്‍ ഡിജിപി സന്ദീപ് ഗോയല്‍ പറയുന്നത്. അഅന്വേഷണം പൂര്‍ത്തിയാകുമ്പോള്‍ ആരാണ് യഥാര്‍ത്ഥ പ്രതി എന്ന് വ്യക്തമാകും. കുറ്റക്കാര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കും എന്നും ജയില്‍ ഡിജിപി വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+