17കാരനെ ലൈംഗികമായി പീഡിപ്പിച്ചു; അമ്മയും മകളും പ്രതികള്‍, അന്വേഷണത്തില്‍ തെളിഞ്ഞത്
ഷിംല: 17കാരനെ മൂന്ന് മാസം ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ അമ്മയ്ക്കും മകള്‍ക്കുമെതിരെ കേസ്. നേപ്പാളിയായ സ്ത്രീക്കും അവരുടെ യുവതിയായ മകള്‍ക്കുമെതിരെയാണ് ഹിമാചല്‍ പ്രദേശ് പോലീസ് കേസെടുത്തത്. സോളാന്‍ ജില്ലയിലാണ് സംഭവം.

ആണ്‍കുട്ടിയുടെ പിതാവാണ് പരാതി നല്‍കിയത്. 45കാരിക്കും 22കാരിക്കുമെതിരെയായിരുന്നു പരാതി. വേശ്യാവൃത്തിക്ക് ആണ്‍കുട്ടിയെ ഉപയോഗിച്ചുവെന്ന കുറ്റമാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളതെന്ന് ജില്ലാ എഎസ്പി ശിവ കുമാര്‍ പറഞ്ഞു.
പോലീസ് അന്വേഷണത്തില്‍ ചില സംശയങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ലൈംഗിക പീഡനം ആണ്‍കുട്ടിയുടെ അനുമതിയോടെ ആയിരുന്നോ എന്നാണ് സംശയം. 17 വയസും ആറ് മാസവും പ്രായമുള്ള ആണ്‍കുട്ടിയെ ആണ് പീഡിപ്പിച്ചത്. അതുകൊണ്ടുതന്നെ പോക്‌സോ നിയമം പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടില്ല.
ആണ്‍കുട്ടി സംശയത്തിന്റെ നിഴലിലായതിനാല്‍ സ്ത്രീകളെ അറസറ്റ് ചെയ്തിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണ്. കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച ശേഷം തുടര്‍ നടപടി ആലോചിക്കുമെന്ന് പോലീസ് ഓഫീസര്‍ പറഞ്ഞു.
തന്റെ വീട്ടില്‍ നിന്നാണ് അമ്മയും മകളും ചേര്‍ന്ന് ആണ്‍കുട്ടിയെ പിടിച്ചുകൊണ്ടുപോയതെന്ന്് പിതാവ് പരാതിയില്‍ പറയുന്നു. മൂന്ന് മാസം മുമ്പാണ് കാണാതായത്. അത്രയും കാലം ലൈംഗികമായി പീഡിപ്പിച്ചുവെന്നും പിതാവ് പരാതിയില്‍ പറയുന്നു. പ്രതിയായ സ്ത്രീയും മകളും ഒറ്റയ്ക്കാണ് താമസം. ഇവരുടെ ഭര്‍ത്താവ് എവിടെയാണെന്ന് പോലീസിനും നിശ്ചയമില്ല.












Click it and Unblock the Notifications