കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വൃക്ക ലഭിക്കാതെ സുധാപ യാത്രയാകുമ്പോഴും രണ്ട് പേര്‍ക്ക് കാഴ്ച സമ്മാനിച്ചു

  • By ഭദ്ര
Google Oneindia Malayalam News

കൊല്‍ക്കത്ത: വൃക്കയ്ക്ക് തകരാറ് സംഭവിച്ച് ചികിത്സയില്‍ കഴിയുകയായിരുന്ന സുധാപ(36) യാത്രയായപ്പോള്‍ രണ്ട് പേര്‍ക്ക് കാഴ്ച സമ്മാനിച്ചു. ഒന്നര വര്‍ഷം മുന്‍പാണ് സുധാപയ്ക്ക് വൃക്കയ്ക്ക് തകരാണ് സംഭിവച്ചത്. യോജിച്ച വൃക്കയ്ക്ക് വേണ്ടി ഇത്രനാള്‍ കാത്തിരുന്നുവെങ്കിലും ലഭിച്ചില്ല.

ചൊവ്വാഴ്ച സുധാപ മരിക്കുമ്പോള്‍ ഭര്‍ത്താവിന്റെയും കുടുംബാംഗങ്ങളുടെയും ആവശ്യം ഒന്നു മാത്രമായിരുന്നു. സുധാപയുടെ ആന്തരിക അവയവങ്ങള്‍ ആര്‍ക്കെങ്കിലും ഉപകരിക്കുമെങ്കില്‍ അവ ദാനം ചെയ്യാം ഒരുക്കമാണ് എന്നായിരുന്നു.

organ-donation

കുടുംബത്തിന്റെ ആവശ്യം കേട്ട് ഡോക്ടര്‍മാര്‍ തുടക്കത്തില്‍ ഞെട്ടിപോയി. പെട്ടെന്നുണ്ടായ ഹൃദയസ്തംഭനം മൂലമാണ് സുധാപ മരിച്ചത്. നിമിഷ നേരത്തിനുള്ളിലായിരുന്നു ഭര്‍ത്താവിന്റെ പ്രതികരണം. യോജിച്ച വൃക്ക ലഭിക്കാതെയാണ് തന്റെ ഭാര്യ മരിച്ചതെന്നും ഇതു പോലെ ഏതെങ്കിലും അവയവം ലഭിക്കാതെ കഷ്ടപ്പെടുന്നവര്‍ക്ക് ചെയ്യാന്‍ കഴിയുന്ന ഏക സഹായം ഇത് മാത്രമാണെന്നും ഇയാള്‍ പറഞ്ഞു.

ഡോക്ടര്‍ന്മാരുടെ സഹായത്തോടെ ആവശ്യക്കാരെ കണ്ടെത്തി സുധാപയുടെ ഇരുകണ്ണുകളും രണ്ട് പേര്‍ക്ക് കാഴ്ച ശക്തി സമ്മാനിച്ചു. 5 വയസ്സ് പ്രായമുള്ള കുട്ടിയുടെ അമ്മയാണ് സുധാപ. ദിവസത്തില്‍ അസുഖം ബാധിച്ചും അല്ലാതെയും മരിക്കുന്നവരുടെ അവയവങ്ങള്‍ ഇതു പോലെ ദാനം ചെയ്യാന്‍ തയ്യാറാണെങ്കില്‍ എത്രയോ രോഗികള്‍ക്ക് ജീവിതത്തിലേക്ക് തിരിച്ചു വരാന്‍ സാധിക്കുമെന്നും ഡോക്ടര്‍ന്മാര്‍ പറഞ്ഞു.

English summary
Sutapa Bose's long wait for a kidney ended on Tuesday morning. A sudden cardiac arrest took her away forever from five-year-old daughter Sreshtha and husband Amitabha.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X