Get Updates
Get notified of breaking news, exclusive insights, and must-see stories!

ആദ്യം ഉറക്ക ഗുളിക; കഴുത്ത് ഞെരിച്ച് മകനെ കൊലപ്പെടുത്തി...ഭർത്താവിന് മറ്റൊരു കെണി... വെളിപ്പെടുത്തൽ

ചെന്നൈ: കാമുകനൊപ്പം ജീവിക്കാനായി രണ്ടു കുട്ടികൾക്ക് വിഷം നൽകി കൊലപ്പെടുത്തിയ കേസിൽ യുവതിയുടെ ഞെട്ടിക്കുന്ന ക്രൂരതയുടെ വിശദാംശങ്ങൾ പുറത്ത്. ചെന്നൈയ്ക്കടുത്ത് കുണ്ട്രത്തൂരിലാണ് 33കാരിയായ അഭിരാമി എന്ന യുവതി ഭക്ഷണത്തിൽ വിഷം കലർത്തി രണ്ട് മക്കളെ കൊലപ്പെടുത്തിയത്.

ഭർത്താവിനെ കൊലപ്പെടുത്താനും ഇവർ പദ്ധതിയിട്ടിരുന്നെങ്കിലും നടന്നില്ല. കൊലപാതകവും ഒളിച്ചോട്ടവുമെല്ലാം ആസൂത്രണം ചെയ്തത് യുവതിയുടെ കാമുകനാണ്. ഏറെ നാളായി ഇരുവരും പ്രണയത്തിലായിരുന്നു. ബന്ധം മുന്നോട്ട് കൊണ്ടുപോകാൻ മക്കളും ഭർത്താവും തടസ്സമാകുമെന്ന് കരുതി കൊലപാതകം നടത്തുകയായിരുന്നു.

 ഉറക്ക ഗുളിക

ഉറക്ക ഗുളിക

മക്കളായ എഴു വയസുകാരൻ അയിക്കും നാലു വയസുകാരി കർണികയ്ക്കും ഭർത്താവ് വിജയ്ക്കും അഭിരാമി പാലിൽ ഉറക്കഗുളിക കലർത്തി നൽകി. ഉറങ്ങാൻ പോകുന്നതിന് മുൻപായിരുന്നു ഇത്. അമിത അളവിൽ ഉറക്ക ഗുളിക നൽകി കൊലപ്പെടുത്താനായിരുന്നു അഭിരാമിയുടെ നീക്കം.

 രാവിലെ

രാവിലെ

പിറ്റേ ദിവസം രാവിലെയായപ്പോഴേക്കും നാലു വയസുകാരി കർണിക മരിച്ചിരുന്നു. അജയ് അവശനിലയിലുമായി. എന്നാൽ ചെറിയ ക്ഷീണം ഉണ്ടായതൊഴിച്ചാൽ വിജയിയ്ക്ക് കാര്യമായി ഒന്നും പറ്റിയില്ല. ഇതോടെ അഭിരാമിയുടെ പദ്ധതികൾ പാളിതുടങ്ങുകയായിരുന്നു.

പനിയാണെന്ന്

പനിയാണെന്ന്

രാവിലെ ഉണർന്ന് വിജയ് ജോലി സ്ഥലത്തേയ്ക്ക് പോകാൻ തയാറായി. മക്കൾ കൂടുതൽ നേരം ഉറങ്ങുന്നത് ശ്രദ്ധിച്ച വിജയ് അഭിരാമിയോട് കാര്യം തിരക്കി. കുട്ടികൾക്ക് പനിയാതുകൊണ്ട് ക്ഷീണം കൊണ്ട് ഉറങ്ങുകയാണെന്ന് അഭിരാമി ഭർത്താവിനെ പറഞ്ഞ് വിശ്വസിപ്പിച്ചു.

കഴുത്ത് ഞെരിച്ച്

കഴുത്ത് ഞെരിച്ച്

അജയ് മരിച്ചിട്ടില്ലെന്ന് ബോധ്യമായതോടെ അഭിരാമി വീണ്ടും ഉറക്ക ഗുളിക നൽകി. വീണ്ടും രക്ഷപെടില്ലെന്ന് ഉറപ്പു വരുത്താനായി അജയിയുടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.

തിരുവനന്തപുരത്തേയ്ക്ക്

തിരുവനന്തപുരത്തേയ്ക്ക്

മക്കളെ കൊലപ്പെടുത്തിയ വിവരം അഭിരാമി കാമുകനായ സുന്ദരത്തെ അറിയിച്ചു. തുടർന്ന് സ്കൂട്ടറിൽ കുണ്ട്രത്തൂരിലെ ജുവലറിയിലെത്തി ആഭരണങ്ങൾ വിറ്റ് പണമാക്കി. തുടർന്ന് സുന്ദരത്തിന്റെ നിർദ്ദേശപ്രകാരം ബസിൽ തിരുവനന്തപുരത്തേയ്ക്ക് തിരിച്ചു.

ഭർത്താവെത്തിയപ്പോൾ

ഭർത്താവെത്തിയപ്പോൾ

ജോലി കഴിഞ്ഞ് വിജയ് വീട്ടിലെത്തിയപ്പോൾ വാതിൽ അടഞ്ഞ് കിടക്കുകയായിരുന്നു. അഭിരാമിയുടെ ഫോണിൽ വിളിച്ചപ്പോൾ സ്വിച്ച് ഓഫ് ആയിരുന്നു. തുടർന്ന് വാതിൽ തകർത്ത് അകത്ത് കയറിയപ്പോഴാണ് കുട്ടികൾ മരിച്ച് കിടക്കുന്നത് കണ്ടത്.

 വഴക്കുണ്ടാകുമായിരുന്നു

വഴക്കുണ്ടാകുമായിരുന്നു

സമീപത്തെ ബിരിയാണിക്കടയിലെ ജീവനക്കാരനായിരുന്നു സുന്ദരം. ഇയാളുമായി അഭിരാമിക്ക് ബന്ധമുള്ള വിവരം വിജയ് അറിഞ്ഞിരുന്നു. ഇതിന്റെ പേരിൽ ഇരുവരും തമ്മിൽ വഴക്കുണ്ടായിട്ടുണ്ടെന്ന് വിജയ് പോലീസിന് മൊഴി നൽകി.

പ്രണയ വിവാഹം

പ്രണയ വിവാഹം

എട്ട് വർഷങ്ങൾക്ക് മുൻപായിരുന്നു അഭിരാമിയുടേയും വിജയിയുടേയും വിവാഹം. ഇരുവരും പരസ്പരം പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. കുറച്ച് മാസങ്ങൾക്ക് മുൻപ് മാത്രമാണ് ഇവർ കുണ്ട്രത്തൂരിലേക്ക് താമസം മാറിയത്.

കസ്റ്റഡിയിൽ

കസ്റ്റഡിയിൽ

കൊലപാതകവും ഒളിച്ചോട്ടവും ആസൂത്രണം ചെയ്തത് കാമുകൻ സുന്ദരമാണ്. പോലീസ് കസ്റ്റഡിയിലായ സുന്ദരത്തേക്കൊണ്ട് അഭിരാമിയെ വിളിപ്പിച്ച് സൂത്രത്തിൽ നാഗർകോവിലിൽ എത്തിക്കുകയായിരുന്നു. തുടർന്ന് പോലീസെത്തി നാഗർകോവിലിൽ നിന്നും അഭിരാമിയെ കസ്റ്റഡിയിലെടുത്തു. ഇരുവരെയും ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാന്റ് ചെയ്ത് ജയിലിലടച്ചു.

അവിഹിത ബന്ധത്തിന് വേണ്ടി

അവിഹിത ബന്ധത്തിന് വേണ്ടി

സുന്ദരവുമായുള്ള ബന്ധം മുന്നോട്ട് കൊണ്ടുപോകാൻ ഭർത്താവും കുട്ടികളും തടസ്സമാകുമെന്ന് കരുതിയതോടെയാണ് അരുകൊല ചെയ്യാൻ അഭിരാമി തീരുമാനിച്ചത്. പതിവായി രാത്രിയിൽ വീട്ടിലെത്തുന്ന വിജയ് സംഭവ ദിവസം എത്താതിരുന്നതുകൊണ്ട് മാത്രമാണ് രക്ഷപെട്ടത്. ഉറക്ക ഗുളിക നൽകി കൊല്ലാമുള്ള ആദ്യശ്രമവും പാളിയിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+