Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭർത്താവിനെ കൊന്ന് വെട്ടിനുറുക്കി കഷണങ്ങളാക്കി! ഭാര്യയും മൂന്ന് കാമുകന്മാരും പിടിയിൽ, ഒരാൾ ഒളിവിൽ

ഒരേസമയം, നാല് യുവാക്കളുമായാണ് കൽപന അവിഹിത ബന്ധം പുലർത്തിയിരുന്നത്.

മഡ്ഗാവ്: അവിഹിത ബന്ധങ്ങൾക്ക് തടസം നിന്ന ഭർത്താവിനെ കൊലപ്പെടുത്തിയ ഭാര്യയും മൂന്ന് കാമുകന്മാരും പിടിയിൽ. ഗോവ കർക്കോരം പോലീസ് സ്റ്റേഷൻ പരിധിയിലെ കൽപന ബാരികി(30), കാമുകന്മാരായ രാജസ്ഥാൻ സ്വദേശി സുരേഷ് കുമാർ, മഡ്ഗാവ് അക്വിയം സ്വദേശി പങ്കജ് പവാർ, അബ്ദുൽ ഷെയ്ഖ്, എന്നിവരെയാണ് പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. സംഭവത്തിൽ ഉൾപ്പെട്ട കൽപനയുടെ നാലാമത്തെ കാമുകനായ ആദിത്യ ഗുജ്ജാറിന് വേണ്ടി പോലീസ് തിരച്ചിൽ തുടരുകയാണ്.

കർണാടക ബൈലോങ്കൽ സ്വദേശിയും ഗോവയിൽ ടാക്സി ഡ്രൈവറുമായിരുന്ന ബാസവ് രാജ് ബാരികി(38) കൊല്ലപ്പെട്ട കേസിലാണ് ഭാര്യയെയും കാമുകന്മാരെയും പോലീസ് അറസ്റ്റ് ചെയ്തത്. ഏപ്രിൽ ഒന്നിനായിരുന്നു കൊലപാതകം. കൽപനയും കാമുകന്മാരും ചേർന്ന് ബാസവ് രാജിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹം വെട്ടിനുറുക്കി മൂന്ന് കഷണങ്ങളാക്കി വിവിധ സ്ഥലങ്ങളിൽ ഉപേക്ഷിക്കുകയായിരുന്നു.

ഗോവയിൽ...

ഗോവയിൽ...

കർണാടക ബൈലോങ്കൽ സ്വദേശിയും ഗോവയിൽ ടാക്സി ഡ്രൈവറുമായിരുന്ന ബാസവ് രാജ് ബാരികിയും ഭാര്യ കൽപന ബാരികിയും കർക്കോരത്തെ ഫ്ലാറ്റിലായിരുന്നു താമസം. ഈ ഫ്ലാറ്റിൽ വച്ചാണ് ഏപ്രിൽ ഒന്നിന് അതിദാരുണമായ കൊലപാതകം നടന്നത്. എന്നാൽ സംഭവം നടന്ന് ആഴ്ചകൾ പിന്നിട്ടിട്ടും ബാസവ് രാജിന്റെ അസാന്നിദ്ധ്യം ആരും ശ്രദ്ധിച്ചിരുന്നില്ല. ഒടുവിൽ ദിവസങ്ങൾക്ക് മുൻപ് അദ്ദേഹത്തിന്റെ കർണാടകയിലെ ബന്ധുക്കളാണ് പോലീസിൽ പരാതിയുമായെത്തിയത്.

വഴക്ക്...

വഴക്ക്...

ഗോവയിൽ ടാക്സി ഡ്രൈവറായ ബാസവ് രാജ് ജോലി തിരക്ക് കാരണം രണ്ട് ദിവസം കൂടുമ്പോൾ മാത്രമേ ഫ്ലാറ്റിൽ വന്നിരുന്നുള്ളു. എന്നാൽ ഭർത്താവില്ലാത്ത സമയത്ത് കൽപന മറ്റു യുവാക്കളുമായി അടുപ്പം സ്ഥാപിച്ചിരുന്നു. ഒരേസമയം, നാല് യുവാക്കളുമായാണ് കൽപന അവിഹിത ബന്ധം പുലർത്തിയിരുന്നത്. കൽപനയുടെ അവിഹിത ബന്ധത്തെക്കുറിച്ച് ബാസവ് രാജ് അറിഞ്ഞതോടെ ഇതേചൊല്ലി വഴക്കിടലും പതിവായിരുന്നു.

ആസൂത്രണം...

ആസൂത്രണം...

സംഭവദിവസവും ബാസവ് രാജും കൽപനയും അവിഹിത ബന്ധങ്ങളുടെ പേരിൽ വഴക്കിട്ടിരുന്നു. ഇതിനുപിന്നാലെയാണ് ഭർത്താവിനെ കൊലപ്പെടുത്താൻ കൽപന പദ്ധതി തയ്യാറാക്കിയത്. ഭർത്താവിനോടുള്ള പകയും വൈരാഗ്യവും വർദ്ധിച്ചതോടെ എങ്ങനെയും ഇല്ലാതാക്കണമെന്ന് മാത്രമായിരുന്നു കൽപനയുടെ ചിന്ത. തുടർന്ന് ഭർത്താവിനെ കൊല്ലാനായി കാമുകന്മാരെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി.

 ശ്വാസം മുട്ടിച്ച്...

ശ്വാസം മുട്ടിച്ച്...

കൽപനയുടെ കാമുകന്മാരിൽ ഒരാളായ ആദിത്യ ഗുജ്ജാറാണ് കൊലപാതകത്തിൽ സഹായിക്കാനായി ആദ്യം ഫ്ലാറ്റിലെത്തിയത്. തുടർന്ന് കയർ ഉപയോഗിച്ച് കൽപന ഭർത്താവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. ഈ സമയം ആദിത്യ ഗുജ്ജാർ ബാസവ് രാജിന്റെ ഇരുകാലുകളും പിടിച്ചുവച്ചു കൽപനയെ സഹായിച്ചു. തുടർന്ന് ബാസവ് രാജിന്റെ മരണം ഉറപ്പുവരുത്തിയതിന് പിന്നാലെ കൽപനയുടെ മറ്റ് മൂന്ന് കാമുകന്മാരും ഫ്ലാറ്റിലേക്കെത്തി.

കഷണങ്ങളാക്കി..

കഷണങ്ങളാക്കി..

ആദിത്യ ഒഴികെയുള്ള മൂന്ന് കാമുകന്മാർ ചേർന്നാണ് ബാസവ് രാജിന്റെ മൃതദേഹം മൂന്ന് കഷണങ്ങളാക്കി വെട്ടിനുറുക്കിയത്. തുടർന്ന് ഇവർ നാല് പേരും മൃതദേഹാവശിഷ്ടങ്ങൾ ചാക്കിലാക്കി മൂന്ന് വ്യത്യസ്ഥ സ്ഥലങ്ങളിലായി ഉപേക്ഷിച്ചു. അൽമോഡ് ഘാട്ട് റോഡിലെ ദൂദ്സാഗറിന് സമീപത്തെ മൂന്ന് സ്ഥലങ്ങളിലായാണ് ഈ ചാക്കുകൾ ഉപേക്ഷിച്ചത്. ഇതിനുശേഷം കർക്കോരത്തേക്ക് മടങ്ങിയ പ്രതികൾ ഫ്ലാറ്റിൽ കൽപനയോടൊപ്പം ജീവിച്ചു വരികയായിരുന്നു.

അറസ്റ്റ്...

അറസ്റ്റ്...

കർണാടക സ്വദേശിയായ ബാസവ് രാജിന്റെ ബന്ധുക്കളാരും ഗോവയിൽ ഇല്ലാത്തതിനാൽ അദ്ദേഹത്തെ കാണാതായ വിവരം ആരുമറിഞ്ഞിരുന്നില്ല. ജോലി സ്ഥലങ്ങളിലും ബാസവ് രാജിനെ അസാന്നിദ്ധ്യം ശ്രദ്ധിക്കപ്പെട്ടില്ല. എന്നാൽ ആഴ്ചകൾ പിന്നിട്ടതോടെ അദ്ദേഹത്തിന്റെ ബന്ധുക്കൾ പരാതിയുമായി പോലീസിനെ സമീപിച്ചു. ഇതോടെയാണ് കൽപനയും കാമുകന്മാരും പിടിയിലാകുന്നത്. കഴിഞ്ഞദിവസം ദൂദ്സാഗറിൽ നിന്ന് മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെടുത്തിരുന്നു. പ്രതികളെ ഇവിടെ എത്തിച്ച് തെളിവെടുപ്പും നടത്തി. അതേസമയം, ഒളിവിൽ പോയ ആദിത്യ ഗുജ്ജാറിനായി അന്വേഷണം ഊർജ്ജിതമാക്കിയെന്നും, കേസിൽ വിശദമായ അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+