ഇമെയിലില്‍ കുരുക്കി; പീഡനക്കേസില്‍ 60 കാരന് ഏഴ് വര്‍ഷം തടവ്
ചണ്ഡിഗഡ്: വിദ്യാര്‍ത്ഥിയായിരിക്കെ തന്നെ പീഡിപ്പിച്ചയാളെ യുവതി ഇമെയിലില്‍ കുരുക്കി. ബ്രിട്ടനില്‍ നിന്നുള്ള 36 കാരിയാണ് ഇന്ത്യയില്‍ പഠിച്ചുകൊണ്ടിരുന്നപ്പോള്‍ തന്നെ പീഡിപ്പിച്ച അങ്കിളിനെ വര്‍ഷങ്ങള്‍ക്ക് ശേഷം പൊലീസിന്റെ വലയിലാക്കിയത്. ഇതോടെ വൃദ്ധനായ ഇയാള്‍ക്ക് ഏഴ് വര്‍ഷത്തെ ജയില്‍ ശിക്ഷ ലഭിച്ചു.
അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ഹര്‍പ്പീത് കൗറാണ് 60 കാരനായ സുഖ് വന്ത് സിംഗിന് ഏഴ് വര്‍ഷത്തെ തടവ് വിധിച്ചത്. ഇയാള്‍ പഞ്ചാബിലെ റാണി ബാഗിലാണ് താമസിച്ചിരുന്നതെന്ന് പൊലീസ് വ്യക്തമാക്കി. വിധിവരുമ്പോള്‍ ജാമ്യത്തിലിറങ്ങിയിരുന്ന പ്രതിയെ പൊലീസ് വീണ്ടും അറസ്റ്റ് ചെയ്യുകയായിരുന്നു.

പഞ്ചാബ് പൊലീസ് സ്‌റ്റേഷനിലേക്ക് ഇമെയില്‍ വഴിയാണ് ഇരയായ 36കാരി പരാതി അയച്ചത്. ഈ പരാതിയാണ് പിന്നീട് എന്‍ആര്‍ഐ പൊലീസ് സ്റ്റേഷന് കൈമാറിയത്. യുവതി ബ്രിട്ടനില്‍ നിന്ന് പൊലീസ് ഇന്‍സ്‌പെക്ടര്‍ ജനറലിന് പരാതി അയച്ചിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. വിദ്യാര്‍ത്ഥിയായിരിക്കെ നിരവധി തവണ അങ്കിള്‍ വീട്ടില്‍ വച്ച് തന്നെ പീഡിപ്പിച്ചിരുന്നതായി അവര്‍ പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. 1980ല്‍ ജനിച്ച ഇവര്‍ വിദ്യാഭ്യാസത്തിന് വേണ്ടിയാണ് അമ്മയ്ക്കും അങ്കിളിനും ഒപ്പം ഇന്ത്യയിലേക്കെത്തിയത്. ഒമ്പത് വയസ്സുള്ളപ്പോള്‍ മുതല്‍ അങ്കിളിന്റെ പീഡനത്തിന് ഇരയായിരുന്നുവെന്നും പേടി മൂലം അപ്പോഴൊന്നും ആരോടും പറയാന്‍ കഴിഞ്ഞിരുന്നില്ലെന്നും യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് പറയുന്നു.
എംബിബിഎസ് പൂര്‍ത്തിയാക്കിയ ശേഷം ബ്രിട്ടനിലേക്ക് മടങ്ങിയതോടെയാണ് ബ്രിട്ടനില്‍ നിന്ന് പഞ്ചാബ് പൊലീസ് സ്റ്റേഷനിലേക്ക് ഇമെയിലില്‍ പരാതി അയച്ചത്. തുടര്‍ന്ന് 2014 മെയ് 5ന് എന്‍ആര്‍ഐ പൊലീസ് സ്റ്റേഷനില്‍ വൃദ്ധനെതിരെ പീഡനക്കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത് തുടര്‍ന്ന് 2014 ജൂലൈ ഏഴിന് വൃദ്ധനെ പൊലീസ് അറസ്റ്റ് ചെയ്തു. കേസ് നടക്കുന്ന സമയത്ത് അമ്മയ്‌ക്കൊപ്പം ഇന്ത്യയിലെത്തിയ യുവതി പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി പൊലീസിന് മുമ്പാകെയും കോടതിയ്ക്ക് മുമ്പാകെയും മൊഴി നല്‍കി.












Click it and Unblock the Notifications