Get Updates
Get notified of breaking news, exclusive insights, and must-see stories!

പഴയ നോട്ട് മാറിക്കിട്ടിയില്ല..റിസര്‍വ് ബാങ്കിന് മുന്നില്‍ തുണിയുരിഞ്ഞെറിഞ്ഞ് യുവതി..!!!

പഴയ നോട്ട് മാറിക്കിട്ടാത്തതിൽ തുണിയുരിഞ്ഞ് യുവതിയുടെ പ്രതിഷേധം. ദില്ലിയിലാണ് സംഭവം.

ദില്ലി : നോട്ട് നിരോധനത്തെത്തുടര്‍ന്ന് പലവിധത്തിലുള്ള പ്രതിഷേധത്തിനാണ് രാജ്യം സാക്ഷ്യം വഹിച്ചത്. എടിഎമ്മില്‍ നിന്നും പണം പിന്‍വലിക്കാന്‍ കഴിയാത്തവരും ബാങ്കിലെ അക്കൗണ്ടി്ല്‍ നിന്നും പണം ലഭിക്കാത്തവരും പല വിധത്തില്‍ പ്രതിഷേധമറിയിച്ചു.

സ്വന്തം പണം ഉപയോഗിക്കാനാവാതെ കഷ്ടപ്പെടുന്ന സാധാരണക്കാരന്‍ പ്രതിഷേധിച്ചില്ലെങ്കിലല്ലേ അത്ഭുതപ്പെടാനുള്ളൂ. ദില്ലിയിലെ ആര്‍ബിഐ ഓഫീസിന് മുന്നില്‍ ഒരു യുവതി പ്രതിഷേധമറിയിച്ചത് തന്റെ മേല്‍വസ്ത്രം ഊരിയെറിഞ്ഞ് നഗ്നയായാണ്.

നോട്ട് മാറിക്കിട്ടിയില്ല

കുഞ്ഞുമായാണ് ഈ യുവതി തന്റെ കയ്യിലുള്ള പഴയ നോട്ടുകള്‍ മാറാനെത്തിയത്. എന്നാല്‍ സമയപരിധി അവസാനിച്ചുവെന്ന കാരണം ചൂണ്ടിക്കാട്ടി ഈ പാവത്തിന് നോട്ടുകള്‍ മാറ്റി നല്‍കാന്‍ ബാങ്ക് അധികൃതര്‍ തയ്യാറായില്ല.

കനിയാതെ ബാങ്ക്

ബാങ്ക് ജീവനക്കാരോട് കേണപേക്ഷിച്ചിട്ടും നോട്ടുകള്‍ മാറ്റി നല്‍കപ്പെട്ടില്ല. നിസ്സഹായയായ യുവതി പ്രതിഷേധിച്ചുകൊണ്ട് ബാങ്കിന്റെ ഗേറ്റിന് മുന്നില്‍ കുത്തിയിരുന്നു.

തുണിയഴിച്ച് പ്രതിഷേധം

ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാര്‍ ബലം പ്രയോഗിച്ച് അമ്മയേയും കുഞ്ഞിനേയും ഗേറ്റിന് മുന്നില്‍ നിന്നും മാറ്റാന്‍ ശ്രമിച്ചു. രോഷാകുലയായ യുവതി തന്റെ മേല്‍വസ്ത്രങ്ങള്‍ അഴിച്ചെറിയുകയായിരുന്നു. സെക്യൂരിറ്റി ജീവനക്കാരും ചുറ്റുമുള്ളവരും ഒരുപോലെ ഞെട്ടി.

പൊലീസെത്തി നീക്കി

വസ്ത്രം ഊരിയെറിഞ്ഞ ശേഷവും യുവതി ഗേറ്റിന് മുന്നില്‍ പ്രതിഷേധം തുടര്‍ന്നു.ഇതേത്തുടര്‍ന്ന് സെക്യൂരിറ്റി ജീവനക്കാര്‍ വിവരം പൊലീസിനെ അറിയിച്ചു. അല്‍പസമയത്തിനകം പൊലീസെത്തി അമ്മയേയും കുഞ്ഞിനേയും നീക്കം ചെയ്യുകയായിരുന്നു.

ദുരിതം തീരാതെ

സര്‍ക്കാര്‍ ഉത്തരവ് പ്രകാരം നവംബര്‍ 9നും ഡിസംബര്‍ 30നും ഇടയില്‍ വിദേശത്തുള്ളവര്‍ക്ക് മാത്രമേ പഴയനോട്ടുകള്‍ മാറ്റിനല്‍കുകയുള്ളൂ എന്ന് റിസര്‍വ് ബാങ്ക് അധികൃതര്‍ വ്യക്തമാക്കി. വൃദ്ധരും സ്ത്രീകളുമടക്കം നിരവധി സാധാരണക്കാരാണ് ഇപ്പോഴും ബാങ്കുകളില്‍ പഴയ നോട്ടുകള്‍ മാറാനായി എത്തുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+