കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വൈദികരുടെ പീഡനക്കേസ് ദേശീയ ഏജന്‍സി അന്വേഷിച്ചേക്കും; കുമ്പസാരം നിര്‍ത്തണമെന്ന് കമ്മീഷന്‍

  • By Desk
Google Oneindia Malayalam News

ദില്ലി: ക്രൈസ്തവ പുരോഹിതര്‍ക്കെതിരെ ഉയരുന്ന ലൈംഗികാരോപണങ്ങള്‍ ദേശീയ ഏജന്‍സി അന്വേഷിച്ചേക്കും. ഇത്തരം പരാതികള്‍ ദേശീയ ഏജന്‍സി അന്വേഷിക്കമമെന്നാവശ്യപ്പെട്ട് ദേശീയ വനിതാ കമ്മീഷന്‍ രംഗത്തെത്തി. വൈദികര്‍ക്കെതിരായ പരാതികള്‍ കേരളത്തില്‍ അധികരിച്ച് വരികയാണെന്ന് വനിതാ കമ്മീഷന്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

photo

പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് എന്നിവര്‍ക്കാണ് വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ജലന്തര്‍ ബിഷപ്പിനെതിരെയും ഓര്‍ത്തഡോക്‌സ് വൈദികര്‍ക്കെതിരെയുമാണ് ലൈംഗിക പീഡന പരാതികള്‍ ഉയര്‍ന്നിട്ടുള്ളത്. ജലന്തര്‍ ബിഷപ്പിനെതിരെ കന്യാസ്ത്രീ തന്നെയാണ് പരാതി നല്‍കിയത്. എന്നാല്‍ വൈദികര്‍ക്കെതിരെ ഒരു വനിതയാണ് പരാതി നല്‍കിയത്.

കേരളത്തില്‍ സന്ദര്‍ശനത്തിന് എത്തുമ്പോള്‍ കുറുവിലങ്ങാട്ടെ മഠത്തില്‍ താമസിക്കുകയും തന്നെ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് കോട്ടയം പോലീസില്‍ കന്യാസ്ത്രീ നല്‍കിയ പരാതി. ഇതുസംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുന്ന പോലീസ് ബിഷപ്പിനെതിരെ നടപടിയെടുത്തിട്ടില്ല. കന്യാസ്ത്രീയെ ശരിവച്ച് ഒട്ടേറെ കന്യാസ്ത്രീകള്‍ രംഗത്തുവന്നിട്ടുണ്ട്. അതേസമയം, ബിഷപ്പിനെ പിന്തുണച്ചും ചിലര്‍ രംഗത്തെത്തി.

കുമ്പസാര രഹസ്യം പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയാണത്രെ ഓര്‍ത്തഡോക്‌സ് വൈദികര്‍ യുവതിയെ പീഡിപ്പിച്ചത്. ഈകേസില്‍ ചില വൈദികര്‍ കീഴടങ്ങുകയും ചെയ്തിരുന്നു. കുമ്പസാരം നിര്‍ത്തണമെന്ന് വനിതാ കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു. ഇത്തരം രീതികള്‍ സ്ത്രീകളെ ചൂഷണം ചെയ്യാന്‍ ഉപയോഗിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു. പ്രതികള്‍ക്ക് രാഷ്ട്രീയ സഹായം ലഭിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.

English summary
Women commision against confession sexual assault in Churches
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X