പൊലീസ് സ്റ്റേഷനില്‍ യുവതികളെ ഷോക്കടിപ്പിച്ച് മൂന്നാംമുറ പ്രയോഗം
കപൂര്‍ത്തല: പൊലീസ് സ്റ്റേഷനില്‍ വനിതകളെ വൈദ്യുത ആഘാതമേല്‍പ്പിച്ചതായി പരാതി. മോഷണക്കുറ്റത്തിന് ചോദ്യം ചെയ്യാന്‍ സ്‌റ്റേഷനിലേയ്ക്ക് വിളിപ്പിച്ച മധ്യവയസ്‌ക്കയെയും മരുമകളായ 25 കാരിയെയുമാണ് പൊലീസ് മൂന്നാംമുറ പ്രയോഗിച്ചെന്ന് ആരോപിയ്ക്കുന്നത്. 15 ലക്ഷം രൂപ കളവ് പോയ കേസുമായി ബന്ധപ്പെട്ടാണ് പൊലീസ് സ്ത്രീകളെ സ്റ്റേഷനിലേയ്ക്ക് വിളിപ്പിച്ചത്.
ലഖാന്‍ ഖോലെ സ്വദേശികളായ ശാം കൗര്‍ (57) മരുമകള്‍ ജീത് കൗര്‍ (25) എന്നിവര്‍ക്കാണ് വൈദ്യുതാഘാതമേറ്റതായി പറയുന്നത്. സംഭവത്തില്‍ എഎസ്‌ഐ യെ സസ്‌പെന്‍ഡ് ചെയ്തു. ദര്‍ശന്‍ കൗര്‍ എന്ന യുവതി പൊലീസില്‍ നല്‍കിയ പരാതിയെത്തുര്‍ന്നാണ് സ്ത്രീകളെ സ്റ്റേഷനിലേയ്ക്ക് വിളിപ്പിച്ചത്.

ഭര്‍ത്താവിന്റെ സഹോദര ഭാര്യയായ ജീത്ത് കൗറിന്റെ പക്കല്‍ 15 ലക്ഷം രൂപ താന്‍ ഏല്‍പ്പിച്ചിരുന്നെന്നും ഈ പണം കളവുപോയെന്നുമായിരുന്നു ദര്‍ശന്‍റെ പരാതി. എന്നാല്‍ പരാതിയില്‍ ആരുടേയും പേര് പരാമര്‍ശിച്ചിട്ടില്ലായിരുന്നു. തുടര്‍ന്നാണ് പൊലീസ് ജീത്തിനെയും അമ്മായിയമ്മയെയും സ്റ്റേഷനിലേയ്ക്ക് വിളിപ്പിച്ചത്. മുന്‍ സര്‍പാഞ്ചിനൊപ്പമാണ് ഇരുവരും സ്റ്റേഷനിലെത്തിയത്.
ഈ യുവതിയെ പുറത്ത് നിര്‍ത്തിയ ശേഷം മറ്റുള്ളവരെ ചോദ്യം ചെയ്യുന്നതിനായി പൊലീസ് സ്റ്റേഷനിലേയ്ക്കുള്ളിലേയ്ക്ക് കൂട്ടിക്കൊണ്ടു പോയി. എന്നാല്‍ പിന്നീട് സ്ത്രീകളെ അബോധവാസ്ഥയില്‍ കണ്ടെത്തുകയായിരുന്നെന്നും ആശുപത്രിയില്‍ പ്രവേശിപ്പിയ്ക്കുകയായിരുന്നെന്നും സര്‍പാഞ്ച്. ആശുപത്രിയില്‍ വച്ചാണ് ഷോക്കടിപ്പിച്ച വിവരം സ്ത്രീകള്‍ പറയുന്നത്. തുടര്‍ന്നാണ് നാട്ടുകാര്‍ പ്രതിഷേധം നടത്തിയതും എഎസ്‌ഐ യെ സസ്‌പെന്‍ഡ് ചെയ്തതും.












Click it and Unblock the Notifications