കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓടിച്ചാടി കളിക്കുന്ന പെണ്ണുങ്ങളേ..! കന്യാചര്‍മം പ്രശ്‌നമാണ്, പിന്നെ ഡോക്ടറെ കാണാനേ നേരമുണ്ടാവൂ!!

ഇപ്പോള്‍ 50 കേസുകളാണ് പ്രതിവര്‍ഷം വരുന്നതെന്ന് സണ്‍ഷൈന്‍ ആശുപത്രിയിലെ സര്‍ജന്‍ ഡോ. ഭവാനി പ്രസാദ് പറയുന്നു.

  • By വിശ്വനാഥന്‍
Google Oneindia Malayalam News

ഹൈദരാബാദ്: പെണ്‍കുട്ടികള്‍ മതിമറന്ന് ഓടിച്ചാടി കളിക്കരുതെന്ന് പഴമക്കാര്‍ പറയുന്നതില്‍ തെറ്റുണ്ടോ? പ്രശ്‌നം മറ്റൊന്നുമല്ല, ഇങ്ങനെ ചാടി കളിച്ചാല്‍ കന്യാചര്‍മത്തിന് കേടുപാടുകള്‍ സംഭവിക്കും. അതാവട്ടെ നിങ്ങളുടെ ഭാവിയും തകര്‍ക്കും.

രക്ഷിതാക്കളുടെ ഈ പേടി കൂടിയിരിക്കുകയാണ് ഹൈദരാബാദില്‍. ഇവിടെ വിവാഹത്തിന് മുമ്പ് പെണ്‍കുട്ടികളെല്ലാം കന്യാചര്‍മ പരിശോധന നടത്തുന്നു. പെണ്‍കുട്ടികള്‍ക്ക് താല്‍പര്യമില്ലെങ്കിലും അമ്മമാര്‍ നിര്‍ബന്ധിച്ച് ഡോക്ടറുടെ അടുത്ത് കൊണ്ടുപോവുകയാണ്.

പ്രതിവര്‍ഷം 50 കേസുകള്‍

രണ്ട് വര്‍ഷം മുമ്പ് വരെ കൊല്ലത്തില്‍ ഒന്നോ രണ്ടോ ഇത്തരം കേസുകളേ വരാറുണ്ടായിരുന്നുള്ളുവെങ്കില്‍ ഇപ്പോള്‍ 50 കേസുകളാണ് വരുന്നതെന്ന് സണ്‍ഷൈന്‍ ആശുപത്രിയിലെ സര്‍ജന്‍ ഡോ. ഭവാനി പ്രസാദ് പറയുന്നു.

സര്‍ജറി പരിഹാരം

20-30 വയസിനിടയില്‍ പ്രായമുള്ളവരാണ് കന്യാചര്‍മ പരിശോധനക്ക് വരുന്നത്. പാട പൊട്ടിയിട്ടുണ്ടെങ്കില്‍ സര്‍ജറിയിലൂടെ ശരിയാക്കും. 40 മിനുറ്റ് വേണ്ട ഈ പരിശോധനക്ക് ദിനം പ്രതി ആളുകള്‍ കൂടി വരികയാണെന്ന് ഭവാനി പ്രസാദ് പറഞ്ഞു.

വിവാഹത്തിന് മുമ്പ്

വിവാഹ ജീവിതം തകരരുതെന്ന് കരുതിയാണ് മിക്ക അമ്മമാരും പെണ്‍കുട്ടികളെ കൊണ്ടുവരുന്നത്. ഭാവി വരന്‍ എത്ര മോഡേണ്‍ ആണെങ്കിലും കന്യകാത്വം എല്ലാവര്‍ക്കും നിര്‍ബന്ധമാണല്ലോ എന്നാണ് വിഷയത്തില്‍ ഡോക്ടറുടെ പ്രതികരണം.

കളി നന്നല്ല!

മാസങ്ങള്‍ക്ക് മുമ്പാണ് ബന്‍ജാറ ഹില്‍സിലെ ഹേമന്ദ എന്ന സ്ത്രീ മകളുമായി വന്നത്. ബാഡ്മിന്റന്‍ താരമാണ് മകള്‍. അവളുടെ വിവാഹം അടുത്തതിനാല്‍ അമ്മയ്ക്ക് ആധി. കന്യകാത്വ പരിശോധന നടത്തി ഉറപ്പാക്കിയ ശേഷമേ വിവാഹം നടത്താവൂവെന്നാണ് ഹേമന്ദയുടെ അഭിപ്രായം.

സര്‍ജറിക്ക് ശേഷം ഇളകരുത്

പാടക്ക് പൊട്ടല്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ സര്‍ജറിയിലൂടെ ഒരിഞ്ച് വരുന്ന പാട തുന്നിപിടിപ്പിക്കും. കുറച്ച് ആഴ്ചകള്‍ കഴിയും വരെ ശരീരം നന്നായി ഇളകാന്‍ പാടില്ലെന്ന് മാത്രം.

വ്യായാമവും പ്രശ്‌നമാണോ?

വിവാഹത്തിന് മുമ്പ് സെക്‌സിലേര്‍പ്പെട്ടവര്‍ക്ക് മാത്രമല്ല കന്യാചര്‍മത്തിന് ക്ഷതമേല്‍ക്കുക. വ്യായാമം ചെയ്യുന്നവര്‍, നൃത്തം പഠിക്കുന്നവര്‍, ഓടിച്ചാടി കളിക്കുന്നവര്‍, എന്തിന് ബൈക്ക് ഓടിക്കുന്നവര്‍ക്ക് വരെ പ്രശ്‌നമണ്ടാവാമെന്ന് ഡോക്ടര്‍ പറയുന്നു.

വിദഗ്ധരെ കാണണമെന്ന് മാത്രം

40 മിനുറ്റ് വേണ്ട ശസ്ത്രക്രിയയാണ് പരിഹാരമാര്‍ഗം. എന്നാല്‍ വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം തേടല്‍ നിര്‍ബന്ധമാണ്. പ്ലാസ്റ്റിക് സര്‍ജന്‍മാരെ തന്നെ സമീപിക്കണം. ആവശ്യക്കാരുടെ എണ്ണം കൂടിയപ്പോള്‍ സത്രീരോഗ വിദഗ്ധര്‍ വരെ ഇതു ചെയ്യുന്നുണ്ടെന്ന് ആന്ധ്രയിലെ പ്ലാസ്റ്റിക് സര്‍ജന്‍ അസോസിയേഷന്‍ പ്രസിഡന്റ് ഡോ. സുധാകര്‍ പ്രസാദ് പറയുന്നു. പ്രസവ ശേഷം യോനീപേഷികള്‍ ബലപ്പെടുത്താന്‍ വരുന്നവരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ടെന്നും ചിലര്‍ ഭര്‍ത്താക്കന്‍മാരുടെ നിര്‍ബന്ധപ്രകാരമാണ് ചെയ്യുന്നതെന്നും ഡോക്ടര്‍ പറഞ്ഞു.

English summary
Doctors in the Hyderabad say more women, especially in the 20-30 age group, are approaching them for the 40-minute procedure to repair a torn hymen. Dr Bhavani Prasad, a plastic surgeon at Sunshine Hospitals, said he now handles 50 cases a year, up from just two or three earlier. "In our society , many women feel that hymen reconstruction is a prerequisite to a good beginning of married life. They feel that no matter how modern their partner is, they are expected to be virgins," he said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X