കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ത്രീകളുടെ വിവാഹ പ്രായം 21; കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചെന്ന് റിപ്പോര്‍ട്ട്, അടുത്ത നടപടി ഇങ്ങനെ

Google Oneindia Malayalam News

ന്യൂഡല്‍ഹി: സ്ത്രീകളുടെ വിവാഹ പ്രായം ഉയര്‍ത്താനുള്ള നിര്‍ദേശത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. 18ല്‍ നിന്ന് 21 ആക്കി സ്ത്രീകളുടെ വിവാഹ പ്രായം ഉയര്‍ത്തണമെന്ന നിര്‍ദേശമാണ് അംഗീകരിച്ചിരിക്കുന്നത്. ബുധനാഴ്ച ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം വിഷയം ചര്‍ച്ച ചെയ്യുകയും അംഗീകാരം നല്‍കുകയും ചെയ്തുവെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

സ്ത്രീകളുടെ വിവാഹം പ്രായം ഉയര്‍ത്തുമെന്ന് കഴിഞ്ഞ വര്‍ഷം സ്വാതന്ത്ര്യ ദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് ഒരു സമിതിയെ വിഷയം പഠിക്കാന്‍ നിയോഗിക്കുകയും ചെയ്തു. സമിതിയുടെ നിര്‍ദേശത്തിനാണ് മന്ത്രിസഭ അംഗീകാരം നല്‍കിയിരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ...

സ്റ്റാലിന്‍ അന്ന് നോ പറഞ്ഞു... റാവു വീണ്ടുമെത്തി; 'കൈ' വിടുമോ ഡിഎംകെ... പുതിയ സഖ്യനീക്കംസ്റ്റാലിന്‍ അന്ന് നോ പറഞ്ഞു... റാവു വീണ്ടുമെത്തി; 'കൈ' വിടുമോ ഡിഎംകെ... പുതിയ സഖ്യനീക്കം

1

മന്ത്രിസഭ അംഗീകരിച്ച സാഹചര്യത്തില്‍ വിവാഹ നിയമങ്ങളില്‍ ഭേദഗതി കൊണ്ടുവരും. പാര്‍ലമെന്റില്‍ ബന്ധപ്പെട്ട ബില്ല് സര്‍ക്കാര്‍ അവതരിപ്പിക്കും. 2006ലെ ശൈശവ വിവാഹ നിരോധന നിയമം ഭേദഗതി ചെയ്യും. സ്‌പെഷ്യല്‍ മാര്യേജ് ആക്ട്, 1955ലെ ഹിന്ദു വിവാഹ നിയമം പോലുള്ള വ്യക്തി നിയമങ്ങള്‍ എന്നിവയിലും ഭേദഗതി കൊണ്ടുവരും. വലിയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും ഇടയാക്കുന്ന തീരുമാനമാണ് സര്‍ക്കാര്‍ എടുത്തിരിക്കുന്നത്.

2

സ്ത്രീകളുടെ വിവാഹ പ്രായം ഉയര്‍ത്തുന്ന വിഷയം പഠിക്കാന്‍ ജയ ജയ്റ്റ്‌ലി അധ്യക്ഷയായ ഒരു സമിതിയെ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. ഈ സമിതി നിതി ആയോഗിന് നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചു. ഈ നിര്‍ദേശങ്ങള്‍ക്കാണ് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയിരിക്കുന്നത്. മാതൃത്വം സ്വീകരിക്കുന്ന വയസ്, ശിശു മരണ നിരക്ക്, പോഷക ആഹാരം തുടങ്ങിയ കാര്യങ്ങളാണ് ജയ ജയ്റ്റ്‌ലി സമിതി പരിശോധിച്ചത്.

3

ജനസംഖ്യാ നിയന്ത്രണം ഞങ്ങളുടെ വിഷയമേ ആയിരുന്നില്ലെന്ന് ജയ ജയ്റ്റ്‌ലി ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. ജനസംഖ്യ രാജ്യത്ത് ആശങ്കയില്ലാത്ത തോതിലാണ് എന്ന് ദേശീയ കുടുംബാരോഗ്യ സര്‍വ്വെയില്‍ തെളിഞ്ഞതാണ്. ജനന നിരക്ക് നിലവില്‍ തൃപ്തികരമാണ്. സ്ത്രീ ശാക്തീകരണം മാത്രമാണ് ഞങ്ങള്‍ അടിസ്ഥാനമാക്കിയതെന്നും അവര്‍ വിശദീകരിച്ചു.

4

ഇന്ത്യയിലെ മൊത്തം ജനന നിരക്ക് 2.0 ആണെന്ന് സര്‍വ്വെയില്‍ വ്യക്തമായിട്ടുണ്ട്. അതുകൊണ്ടുതന്നെ വരും വര്‍ഷങ്ങളിലൊന്നും ജനസംഖ്യയില്‍ അഭൂതപൂര്‍വമായ വളര്‍ച്ചയ്ക്ക് സാധ്യതയില്ല. ശൈശവ വിവാഹ നിരക്ക് വലിയ തോതില്‍ കുറഞ്ഞുവെന്നും സര്‍വ്വെയില്‍ തെളിഞ്ഞു. 2015-16 കാലത്ത് ശൈശവ വിവാഹ നിരക്ക് 27 ശതമാനമായിരുന്നു. 2019-21 വര്‍ഷം ഇത് 23 ശതമാമായി താഴ്ന്നിരിക്കുന്നു.

അമേരിക്കയെ വിറപ്പിച്ച് യുഎഇ; ആ 2300 കോടി നഷ്ടമാകും... ചര്‍ച്ചകള്‍ റദ്ദാക്കുമെന്ന് മുന്നറിയിപ്പ്അമേരിക്കയെ വിറപ്പിച്ച് യുഎഇ; ആ 2300 കോടി നഷ്ടമാകും... ചര്‍ച്ചകള്‍ റദ്ദാക്കുമെന്ന് മുന്നറിയിപ്പ്

5

യുവജനങ്ങള്‍, വിദഗ്ധര്‍ എന്നിവരുമായി ചര്‍ച്ച ചെയ്ത ശേഷമാണ് ശുപാര്‍ശകള്‍ സമര്‍പ്പിച്ചതെന്ന് ജയ ജയ്റ്റ്‌ലി പറഞ്ഞു. 16 സര്‍വകലാശാലകളില്‍ നിന്ന് അഭിപ്രായം സ്വീകരിച്ചു. യുവജനങ്ങളുമമായി സംവദിക്കുന്നതിന് 15 സര്‍ക്കാരിതര സംഘടനകളുമായി ഇടപെട്ടു. ശൈശവ വിവാഹം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്ന രാജസ്ഥാനിലെ ചില ജില്ലകളിലും പ്രത്യേക പഠനം നടത്തി. ഗ്രാമീണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരോടും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമുദായത്തില്‍ നിന്നും അഭിപ്രായം തേടി. എല്ലാ മതവിഭാഗങ്ങളില്‍ നിന്നും അഭിപ്രായം തേടിയെന്നും ജയ ജയ്റ്റ്‌ലി പറഞ്ഞു.

6

22-23 വയസിലേക്ക് വിവാഹ പ്രായം ഉയര്‍ത്തണമെന്നാണ് യുവജനങ്ങളില്‍ പലരുടെയും അഭിപ്രായം. എന്നാല്‍ ചില കോണുകളില്‍ നിന്ന് എതിര്‍പ്പുകള്‍ ഉയര്‍ന്നിട്ടുണ്ടെന്നും ജയ ജയ്റ്റ്‌ലി പറഞ്ഞു. സമത പാര്‍ട്ടിയുടെ മുന്‍ പ്രസിഡന്റാണ് ജയ ജയ്റ്റ്‌ലി. വനിതാ ശിശു ക്ഷേമ മന്ത്രാലയം 2020 ജൂണിലാണ് ഇവരുടെ നേതൃത്വത്തിലുള്ള സമിതിയെ നിയോഗിച്ചത്.

സ്വിം സ്യൂട്ടില്‍ ഞെട്ടിച്ച് ഫറ ഷിബ്‌ല; എന്റെ ശരീരത്തിന് വിലയിടാന്‍ വരരുത്... ചിത്രങ്ങള്‍

7

നിതി ആയോഗിലെ ഡോ. വികെ പോള്‍, വനിതാ ശിശു ക്ഷേമ മന്ത്രാലയം, ആരോഗ്യ, വിദ്യാഭ്യാസ, നിയമ വകുപ്പ് എന്നിവയിലെ സെക്രട്ടറിമാര്‍ എന്നിവര്‍ കൂടി സമിതിയില്‍ അംഗങ്ങളായിരുന്നു. വിവാഹ പ്രായം ഉയര്‍ത്തണമെന്ന നിര്‍ദേശത്തിന് പുറമെ, നിര്‍ദേശത്തിന് പൊതു സ്വീകാര്യത കിട്ടുന്നതിനും സ്ത്രീ ശാക്തീകരണത്തിനും വേണ്ടി പ്രത്യേക ബോധവല്‍ക്കരണം നടത്തണമെന്നും സമിതി ശുപാര്‍ശ ചെയ്തിരുന്നു. നേരത്തെ സ്ത്രീകളുടെ കുറഞ്ഞ വിവാഹ പ്രായം 15 ആയിരുന്നു. 1978ലാണ് ഇത് 18ലേക്ക് ഉയര്‍ത്തിയത്.

Recommended Video

cmsvideo
Omicron threat in Kerala | Oneindia Malayalam

English summary
Women Marriage Age Increase From 18 to 21; Union Cabinet clears Task Force Proposal- Report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X