രണ്ടാമത്തെ പ്രസവത്തിലും പെണ്‍കുഞ്ഞ്, കലി തീര്‍ക്കാനായി യുവതിയെ ഭര്‍ത്താവ് ചെയ്തത് കേട്ടാല്‍ ഞെട്ടും!

  • By: Thanmaya
Subscribe to Oneindia Malayalam

ആഗ്ര: രണ്ടാമതും പെണ്‍കുഞ്ഞിനെ പ്രസവിച്ചു എന്ന് ആരോപിച്ച് യുവതിയെ തലമൊട്ടയടിച്ച് വീട്ടില്‍ നിന്ന് പുറത്താക്കി. ആഗ്രയിലാണ് സംഭവം. റഷീദാണ് എന്നയാളാണ് പെണ്‍കുഞ്ഞിനെ പ്രസവിച്ചു എന്ന പേരില്‍ ഭാര്യ നന്നുവിന്റെ മുടി മുറിച്ച് വീട്ടില്‍ നിന്ന് ഇറക്കി വിട്ടത്.

ഭര്‍ത്തൃവീട്ടിലെ കുടുംബാംഗങ്ങളുടെ ശാരീരികവും മാനസികവുമായി പീഡനങ്ങളെ തുടര്‍ന്ന് യുവതി നല്‍കിയ പരാതിയില്‍ പോലീസ് കുടുംബാംഗങ്ങള്‍ക്ക് താക്കീദ് നല്‍കിയിട്ടുണ്ട്. സംഭവം തുടങ്ങുന്നത് ഇങ്ങനെ. തുടര്‍ന്ന് വായിക്കൂ..

വീണ്ടും പെണ്‍കുട്ടി

വീണ്ടും പെണ്‍കുട്ടി

ഇവര്‍ക്ക് നാല് വയസുള്ള ഒരു പെണ്‍കുട്ടിയുണ്ട്. ഒരാഴ്ച മുമ്പാണ് നന്നു രണ്ടമതും പെണ്‍കുഞ്ഞിന് ജന്മം നല്‍കുന്നത്.

 പീഡനം

പീഡനം

രണ്ടാമത്തെയും പെണ്‍കുഞ്ഞ് ആയതോടെ ഭര്‍ത്തൃകുടുംബാംഗങ്ങളില്‍ നിന്ന് മോശം അനുഭവം ഉണ്ടായത്. പിന്നാലെ ഭര്‍ത്താവും ഉപദ്രവം തുടങ്ങിയതോടെയാണ് യുവതി പോലീസില്‍ പരാതിപ്പെടുന്നത്.

നിഷേധിച്ചു

നിഷേധിച്ചു

കുഞ്ഞിന് പാല് കൊടുക്കുന്നതും നിഷേധിച്ചതായി യുവതി പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്.

 ഭര്‍ത്താവിനൊപ്പം ജീവിക്കണം

ഭര്‍ത്താവിനൊപ്പം ജീവിക്കണം

ഭര്‍ത്താവിനൊപ്പം ജീവിക്കണമെന്ന യുവതിയുടെ ആഗ്രഹത്തെ തുടര്‍ന്ന് റഷിദീനെതിരെ നല്‍കിയ പരാതി പിന്‍വലിച്ചിട്ടുണ്ട്. ടെംപോ ഡ്രൈവറാണ് റഷീദ്.

English summary
Women molested from husband householders.
Please Wait while comments are loading...