ഹാജി അലി ദര്‍ഗ്ഗയില്‍ അഞ്ചു വര്‍ഷത്തിനു ശേഷം സ്ത്രീകള്‍ പ്രവേശിച്ചു

  • By: Pratheeksha
Subscribe to Oneindia Malayalam

അഞ്ചു വര്‍ഷത്തിനു ശേഷം മുംബൈയിലെ ഹാജി അലി ദര്‍ഗ്ഗയില്‍ സ്ത്രീകള്‍ പ്രവേശിച്ചു. 80 ഓളം പേരാണ് ദര്‍ഗ്ഗയില്‍ പ്രവേശിച്ചത്. ഭാരതീയ മുസ്ലീം വനിതാ ആന്തോളന്‍ എന്ന സംഘടനയിലെ അംഗങ്ങളാണ് ദര്‍ഗ്ഗയില്‍ പ്രവേശിച്ചവരിലധികവും.

സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകമായിട്ടായിരിക്കും പ്രവേശനമന്നും ഖബറിടത്തിന്റെ പവിത്രത കാത്തു സൂക്ഷിക്കാന്‍ ശ്രമിക്കണമെന്നുമാണ് ഹാജി അലി ട്രസ്റ്റിന്റെ നിര്‍ദ്ദേശം. 2012 ലാണ് സ്ത്രീകള്‍ അവസാനമായി ദര്‍ഗ്ഗയില്‍ പ്രവേശിച്ചത്.

Read more: ഇതൊക്കെ ഇന്ത്യയിലേ നടക്കൂ..ഷോര്‍ട്‌സ് ധരിച്ച് നിയമസഭയിലെത്തിയ ബിജെപി എംഎല്‍എയ്ക്ക് കിട്ടിയ പണി

haji-ali-dargah-

സ്ത്രീകള്‍ ദര്‍ഗ്ഗയില്‍ കയറുന്നതില്‍ നിന്നും  വിലക്കിയതു മുതല്‍  വനിതാ സംഘടനകള്‍ നിരന്തരം നടത്തിയ പോരാട്ടത്തിനൊടുവിലാണ് ദര്‍ഗ്ഗയില്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധി വന്നത്. തുടര്‍ന്ന് ട്രസ്റ്റ് തീരുമാനം പുനപരിശോധിക്കുകയായിരുന്നു.

സ്ത്രീകളുടെ ആരാധനാ സ്വാതന്ത്ര്യത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന സാമൂഹ്യപ്രവര്‍ത്തക തൃപ്തി ദേശായിയുടെ നേതൃത്വത്തില്‍ ദര്‍ഗയില്‍ പ്രവേശിക്കുന്നതിനായി പ്രക്ഷോഭം നടന്നിരുന്നു

English summary
A group of women activists on Tuesday entered the Haji Ali Dargah here following the Bombay High Court order which permitted the entry of women into the sanctum sanatorum of the shrine.
Please Wait while comments are loading...