ഞങ്ങൾ പാതിരാത്രിയിൽ റോഡിലിറങ്ങി നടക്കും.. ഇന്നാ കണ്ടോ ഫോട്ടോ.. ബിജെപിയെ വെല്ലുവിളിച്ച് പെൺകുട്ടികൾ!!

  • By: Kishor
Subscribe to Oneindia Malayalam

പാതിരാത്രിയിൽ അവൾക്ക് റോഡിലെന്ത് കാര്യം - ബി ജെ പി സംസ്ഥാന പ്രസിഡണ്ടിന്റെ മകൻ പാതിരാത്രിയിൽ കാറിന് പിന്നാലെ ചെന്ന് ആക്രമിക്കാന്‍ ശ്രമിച്ച യുവതിയെക്കുറിച്ച് ബി ജെ പി നേതാക്കൾ ചോദിക്കുന്നത് ഇങ്ങനെയാണ്. അതെ, ബി ജെ പി പറയുന്നത് പ്രകാരം പാതിരാത്രിയിൽ സ്ത്രീകൾ പുറത്ത് ഇറങ്ങുന്നതാണ് പ്രശ്നം, അല്ലാതെ അവരെ ആക്രമിക്കുന്നതല്ല.

പാതിരാത്രിയിൽ അവൾക്ക് റോഡിലെന്ത് കാര്യം... ബിജെപി നേതാവിന്റെ മകന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവതിക്കെതിരെ ബിജെപി!!

ബലാത്സംഗം ചെയ്യപ്പെടാതെ കഷ്ടിച്ച് രക്ഷപ്പെട്ടു.. ബിജെപി സംസ്ഥാന പ്രസിഡണ്ടിൻറെ മകൻ നട്ടപ്പാതിരയ്ക്ക് യുവതിയോട് ചെയ്തത്!!

ബി ജെ പി ഹരിയാന സംസ്ഥാന വൈസ് പ്രസിഡണ്ട് രാംവീർ ഭട്ടിയുടെ ഈ ചോദ്യത്തിന് ചുട്ട മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് സോഷ്യൽ മീഡിയയിലെ സ്ത്രീകൾ. ഞങ്ങൾ സിൻഡ്രല്ലകളല്ല. തോന്നുമ്പോൾ തോന്നിയ സ്ഥലത്ത് ഇറങ്ങി നടക്കും. പാതിരാത്രിയും നടക്കും ഇന്നാ ചിത്രങ്ങൾ. ബി ജെ പിയുടെ സദാചാര പോലീസിന്റെ മുഖത്ത് ആട്ടുകയാണ് പെണ്ണുങ്ങൾ, കാണാം ചിത്രങ്ങൾ.

എലിക്സിർ നഹർ

ഇത് രാത്രിയാണ്. എനിക്ക് എവിടെ പോകണം എന്ന് തോന്നുന്നോ അവിടെ ഞാൻ പോകും കാരണം ഇത് ഇന്ത്യയാണ്

പൂർവ ശർമ

ഞങ്ങൾ സുരക്ഷിതർ ആകണമെങ്കിൽ വീട്ടിൽ കഴിയണം എന്നാണോ. മോശമായിപ്പോയി

ശർമിള

പുറത്തേക്ക് ഇറങ്ങാനുള്ള സമയമായി

രേഖ നവാനി

ഞങ്ങൾ സ്വതന്ത്ര വ്യക്തികളാണ്. നിങ്ങൾ ഞങ്ങളുടെ സ്വാതന്ത്യം തടയേണ്ട കാര്യമില്ല

നവകൽപിത ബോറ

എപ്പോൾ പുറത്ത് പോകണം എന്നത് എന്റെ ഇഷ്ടം, ഒരു പുരുഷനും എന്നെ തടയാൻ പറ്റില്ല. പൊതുസ്ഥലങ്ങൾ സ്ത്രീകൾക്കുള്ളതാണ്.

പൂജ

രാത്രിയായാലും പകലായാലും തോന്നുമ്പോൾ തോന്നുന്നത് ചെയ്യും. എന്നെ തടയാനുള്ള അധികാരം ഉണ്ടെന്ന് കരുതരുത്

പാലക് ശർമ

ഇതിപ്പോൾ പാത്രിരാത്രിയാണ്. ഞാൻ പുറത്തുമാണ്

ഷര്‍മിഷ്ഠ മുഖർജി


ഞാന്‍ ഈ രാത്രിയിൽ പുറത്താണ്. എന്ന് കരുതി റേപ്പ് ചെയ്യപ്പെടണമെന്നോ അധിക്ഷേപിക്കപ്പെടണം എന്നോ ഇല്ല.

English summary
Women respond to BJP leader's sexist remark on Chandigarh stalking case
Please Wait while comments are loading...