Get Updates
Get notified of breaking news, exclusive insights, and must-see stories!

നിയമസഭ തിരഞ്ഞെടുപ്പ് ഫലവും കാത്ത് രാജ്യം; ഈ തിരഞ്ഞെടുപ്പില്‍ വനിത വോട്ടുകള്‍ നിര്‍ണായകം; കാരണം ഇതാണ്

ദില്ലി: നിയമസഭ തിരഞ്ഞെടുപ്പ് കഴിഞ്ഞ നാല് സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്ര ഭരണ പ്രദേശത്തെയും വിധി കാത്തിരിക്കുകയാണ് രാജ്യം. രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും മുന്നണികള്‍ക്കും ഏറ്റവും നിര്‍ണായകമായ തിരഞ്ഞെടുപ്പാണിതെന്ന് വേണം പറയാന്‍. എന്നാല്‍ ഈ സമീപകാലത്തെ തിരഞ്ഞെടുപ്പുകളിലെ ഒരു പ്രധാന ഘടകം സ്ത്രീകളുടെ വോട്ടാണ്, അത് തുടര്‍ന്നുള്ള ഫലത്തില്‍ നിര്‍ണ്ണായകമാണ്.

india

അതേസമയം, സ്ത്രീ വോട്ടര്‍മാരുടെ മാനസികാവസ്ഥ എങ്ങനെ വായിക്കാം എന്നത് ഒരു വെല്ലുവിളിയാണ്. ഇന്ത്യയിലെ ഏറ്റവും പ്രമുഖ പിസെഫോളജി സംഘടനകളിലൊന്നായ ആക്‌സിസ് മൈ ഇന്ത്യയുടെ തലവനായ പ്രദീപ് ഗുപ്ത തന്റെ 'ഹൗ ഇന്ത്യ വോട്ട്‌സ് ആന്‍ഡ് വാട്ട് ഇറ്റ് മീന്‍സ്' എന്ന പുസ്തകത്തില്‍ ഇക്കാര്യത്തെ കുറിച്ച് വ്യക്തമാക്കുന്നുണ്ട്.

ഈ പുസ്തകത്തിന്റെ വനിതാ വോട്ടുമായി ബന്ധപ്പെട്ട് ഒരു അധ്യായത്തില്‍, രണ്ട് എക്‌സിറ്റ് പോളുകള്‍ തെറ്റായി ലഭിച്ച അനുഭവം ഗുപ്ത വിവരിക്കുന്നു, 2016 ല്‍ തമിഴ്നാട്, 2020 ല്‍ ബീഹാര്‍ തിരഞ്ഞെടുപ്പുകളായിരുന്നു അത്. സ്ത്രീകളുടെ വോട്ടിംഗ് മുന്‍ഗണനകള്‍ ഉള്‍ക്കൊള്ളുന്നതില്‍ പരാജയപ്പെട്ടതാണ് ഇതിന്റെ പ്രധാന കാരണം.

2016 തമിഴ്‌നാട് തിരഞ്ഞെടുപ്പിലെ എക്‌സിറ്റ് പോളില്‍ 88 ശതമാനം അഭിപ്രായം പറഞ്ഞവരില്‍ പുരുഷന്മാര്‍ മാത്രമായിരുന്നു. 12 ശതമാനം മാത്രമാണ് സ്ത്രീ വോട്ടര്‍മാര്‍. പിന്നീട് ഞങ്ങള്‍ നടത്തിയ വോട്ടെടുപ്പിന് ശേഷമുള്ള വിശകലനത്തില്‍ സ്ത്രീ വോട്ടര്‍മാര്‍ പുരുഷ വോട്ടര്‍മാരില്‍ നിന്ന് വ്യത്യസ്തമാണെന്ന് കണ്ടെത്തി.

എ.ഐ.എ.ഡി.എം.കെയെ സ്ത്രീകള്‍ ശ്രദ്ധേയമായി പിന്തുണച്ചു. എന്നാല്‍ പുരുഷന്മാര്‍ക്ക് ചോയ്സുകള്‍ വ്യാപകമായിരുന്നു. എന്നാല്‍ അന്ന് തമിഴ്‌നാട്ടില്‍ ജയലളിത അധികാരത്തില്‍ തിരിച്ചെത്തി. 2020ലെ ബീഹാര്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എക്‌സിറ്റ് പോളുകളെ കുറിച്ചും ഗപ്ത പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. എക്‌സിറ്റ് പോളിനായി തിരഞ്ഞെടുത്ത സാമ്പിളുകള്‍ കൃത്യമായി ബാലന്‍സ് ചെയ്തുകൊണ്ടായിരുന്നു എടുത്തത്. ബീഹാറിലെ തിരഞ്ഞെടുപ്പില്‍ പുരുഷ വോട്ടര്‍മാരേക്കാള്‍ കൂടുതല്‍ വോട്ട് ചെയ്തത് സ്ത്രീകളായിരുന്നു.

Recommended Video

cmsvideo
    Election commission banned all kind of victory processions on may 2

    സ്ത്രീകളുടെ ഉയര്‍ന്ന വിദ്യാഭ്യാസവും വോട്ടിംഗിന്റെ ഗതിമാറ്റുമെന്നും ഗു്പത പറയുന്നു. ദക്ഷിണേന്ത്യയിലെ സ്ത്രീകളുടെ ഉയര്‍ന്ന സാക്ഷരതയും തൊഴില്‍ നിരക്കും അവരെ അവിടെ കൂടുതല്‍ ഉറപ്പുള്ള വോട്ടിംഗ് വിഭാഗമാക്കി മാറ്റുന്നു. നാല് സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തും വരാനിരിക്കുന്ന ഫലങ്ങള്‍ ഈ പ്രബന്ധം പരീക്ഷിക്കാന്‍ വീണ്ടും അവസരം നല്‍കും. പ്രത്യേകിച്ച് പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി വനിതാ വോട്ടര്‍മാരില്‍ നിന്ന് ശക്തമായ പിന്തുണ നേടിയിരുന്നു. സ്ത്രീകളെ ലക്ഷ്യമിട്ട് ''കന്യാശ്രീ'' പോലുള്ള പദ്ധതികള്‍ നടപ്പാക്കുകയും ചെയ്തിരുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+