കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആപ്പിനെ പിന്തുണയ്ക്കില്ലെന്ന് കോണ്‍ഗ്രസ്

  • By Meera Balan
Google Oneindia Malayalam News

ദില്ലി: ആംആദ്മി പാര്‍ട്ടിയെ പിന്തുണയ്ക്കില്ലെന്ന് കോണ്‍ഗ്രസ്. ഞായറാഴ്ച ചേര്‍ന്ന യോഗത്തിലാണ് കോണ്‍ഗ്രസ് ഇക്കാര്യം വ്യക്തമാക്കിയത്. ദില്ലിയില്‍ വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. രാജി വച്ച് പുറത്ത് പോവുകയും നിയമസഭ പിരിച്ച് വിടുകയു ചെയ്ത ആംആദ്മി പാര്‍ട്ടിയ്ക്ക് ദില്ലിയില്‍ വീണ്ടുൊമരു സര്‍ക്കാര്‍ ഉണ്ടാക്കുന്നതിന് യോഗ്യതയില്ലെന്ന് കോണ്‍ഗ്രസ് വക്താവ് മുകേഷ് ശര്‍മ്മ പറഞ്ഞു.ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്

ആംആദ്മിയ്ക്ക് പിന്തുണ നല്‍കുന്നതിനെപ്പറ്റി ആലോചിയ്‌ക്കേണ്ട. ഒരിയ്ക്കല്‍ പിന്തുണച്ചതാണ്. സ്വന്തം താത്പര്യത്തിനാണ് കെജ്രിവാള്‍ രാജി വച്ചത്. അതിവാല്‍ ഇനി ആപ്പിനെ പിന്തുണയ്ക്കുകയില്ല.

AAP

സ്വന്തം പ്രതിച്ഛായ വര്‍ധിപ്പിയ്ക്കുന്നതിനും ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വോട്ട് നേടാമെന്ന പ്രതീഷയോടും കൂടിയായിരുന്നു കെജ്രിവാളിന്റെ രാജി. എന്നാല്‍ ഫലം വന്നപ്പോള്‍ കെജ്രിവാളിന്റെ മോഹം നടന്നില്ലെന്നും ശര്‍മ്മ പറഞ്ഞു. ദില്ലിയില്‍ ഒരിടത്ത് പോലും ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ആംആദ്മി പാര്‍ട്ടിയ്ക്കായില്ല.

കോണ്‍ഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണയോടെ ദില്ലിയില്‍ വീണ്ടും സര്‍ക്കാരുണ്ടാക്കണമെന്ന് ചില ആപ്പ് നേതാക്കള്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. കെജ്രിവാള്‍ ദില്ലിയില്‍ സര്‍ക്കാരുണ്ടാക്കാനുണ്ടാക്കാനുള്ള ശ്രമം തുടങ്ങിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

English summary
Won't support AAP again in Delhi, ready for election: Congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X