Get Updates
Get notified of breaking news, exclusive insights, and must-see stories!

'പ്രവർത്തനം ബിജെപിക്ക് വേണ്ടി': പഞ്ചാബില്‍ മേയർ ഉള്‍പ്പടെ ആറ് കൗൺസിലർമാരെ പുറത്താക്കി കോണ്‍ഗ്രസ്

2021 ഫെബ്രുവരിയിൽ നടന്ന ബട്ടിൻഡ മുനിസിപ്പൽ കോർപ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ 50-ൽ 43 സീറ്റുകളും കോൺഗ്രസ് നേടിയിരുന്നു.

അമൃത്സർ: ബതിന്ഡ മുനിസിപ്പൽ കോർപ്പറേഷന്‍ മേയർ രമൺ ഗോയലിനെയും മറ്റ് നാല് കോൺഗ്രസ് കൗൺസിലർമാരെയും പാർട്ടിയിൽ നിന്ന് ആറ് വർഷത്തേക്ക് സസ്പെന്‍ഡ് ചെയ് പി സി സി. ജില്ലാ കോൺഗ്രസ് പ്രസിഡന്റിന്റെയും മുനിസിപ്പൽ കോർപ്പറേഷനിലെ 20 കോൺഗ്രസ് കൗൺസിലർമാരുടെയും ശുപാർശ പ്രകാരമാണ് നടപടി. വാർഡ് നമ്പർ 35 ലെ കൗൺസിലറാണ് രമൺ ഗോയൽ. വാർഡ് നമ്പർ 40 ലെ കൗൺസിലർ ആത്മ സിംഗ്, വാർഡ് നമ്പർ 44 ലെ കൗൺസിലർ ഇന്ദർജിത് സിംഗ്, വാർഡ് നമ്പർ 42 ലെ കൗൺസിലർ സുഖ്രാജ് ഔലാഖ്, നമ്പർ 46. വാർഡിനെ പ്രതിനിധീകരിക്കുന്ന രത്തൻ റാഹി എന്നിവരാണ് പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട മറ്റ് കൗൺസിലർമാർ.

കൗൺസിലർമാരെയും മേയറെയും പുറത്താക്കുന്നത് സംബന്ധിച്ച് പിപിസിസി ജനറൽ സെക്രട്ടറി ക്യാപ്റ്റൻ സന്ദീപ് സന്ധുവാണ് കത്ത് നൽകിയത്. പുറത്താക്കപ്പെട്ട എല്ലാ പേരുകളും അടുത്തിടെ ബി ജെ പിയിൽ ചേർന്ന മൻ‌പ്രീത് സിംഗ് ബാദലിന്റെ വിശ്വസ്തരാണെന്നും അദ്ദേഹം ബി ജെ പിയിൽ ചേർന്നതിന് ഒരു ദിവസം കഴിഞ്ഞ് മൻ‌പ്രീതിനെ അദ്ദേഹത്തിന്റെ ഗ്രാമത്തിലെ വീട്ടിൽ സന്ദർശിച്ച് അഭിനന്ദിക്കുകയും ചെയ്തിരുന്നു.

 congress

'മുകളിൽ സൂചിപ്പിച്ച പേരുകൾ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ടവരാണ്. പുറത്താക്കൽ കത്ത് നൽകുന്നതിന് മുമ്പ്, പി പി സി സി ഓഫീസിന് ബതിന്ഡ ജില്ലാ കോൺഗ്രസിൽ നിന്ന് കത്ത് ലഭിച്ചിരുന്നു, അതിൽ ജില്ലാ പ്രസിഡന്റ് രാജീവ് ഗാർഗും 20 കോൺഗ്രസ് കൗൺസിലർമാരും പി പി സിസിയുടെ രണ്ട് പ്രതിനിധി അംഗങ്ങളും ഒപ്പിട്ടിരുന്നു, ഇവർക്കെതിരെ കർശന നടപടി സ്വീകരിക്കാന്‍ പി പി സി സി ഓഫീസിനോട് ആവശ്യപ്പെട്ടു''-രാജ വാറിംഗിനെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്സപ്രസ് റിപ്പോർട്ട് ചെയ്യുന്നു.

ബുധനാഴ്ചത്തെ മുനിസിപ്പൽ കോർപ്പറേഷന്റെ പൊതുസഭയുടെ ബജറ്റ് യോഗത്തിൽ മിക്ക കോൺഗ്രസ് കൗൺസിലർമാരും പൊതുപ്രശ്‌നങ്ങൾ ഉന്നയിക്കുന്നതിനിടെ മേയറും നാല് കൗൺസിലർമാരും കോൺഗ്രസ് കൗൺസിലർമാരെ പിന്തുണയ്ക്കുന്നില്ലെന്ന് കത്തിലൂടെ പരാമർശിച്ചു. നേരത്തെയും കേന്ദ്രസർക്കാരിനെതിരെ പി പി സി സി സംഘടിപ്പിച്ച പരിപാടികൾ ഇവർ ബഹിഷ്കരിച്ചിരുന്നു.

കൗൺസിലർമാരെ ഇപ്പോൾ ബി ജെ പിയിലുള്ള മൻപ്രീത് സിംഗ് ബാദൽ, ജയ്ജീത് സിംഗ് ജോഹൽ (മൻപ്രീതിന്റെ അളിയൻ) എന്നിവരോടൊപ്പം ബി ജെ പിക്ക് വേണ്ടി പ്രവർത്തിക്കുകയാണെന്നും കോണ്‍ഗ്രസ് നേതൃത്വം ആരോപിച്ചു.. ഇത്തരം പ്രവർത്തനങ്ങൾ പാർട്ടിയുടെ മനോവീര്യം കെടുത്തുന്നുണ്ടെന്നും അതിനാൽ ഇവർക്കെതിരെ കർശന നടപടിയെടുക്കണമെന്നും അംഗങ്ങള്‍ നേതൃത്വത്തോട് കത്തിലൂടെ ആവശ്യപ്പെട്ടു.

2021 ഫെബ്രുവരിയിൽ നടന്ന ബട്ടിൻഡ മുനിസിപ്പൽ കോർപ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ 50-ൽ 43 സീറ്റുകളും കോൺഗ്രസ് നേടിയിരുന്നു. എന്നാല്‍ 2021 ഓഗസ്റ്റിൽ ജഗ്രൂപ് സിംഗ് ഗിൽ ഉൾപ്പെടെ മൂന്ന് കോൺഗ്രസ് കൗൺസിലർമാർ എ എപി യിൽ ചേർന്നു. ഗിൽ പിന്നീട് മൻപ്രീത് സിംഗ് ബാദലിനെ വിധാൻ സഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തി ബതിന്ദ അർബനിൽ നിന്നുള്ള എം എൽ എയായായും മാറി.

ഈ കുറുമാറ്റത്തോടെ കോൺഗ്രസ് കൗൺസിലർമാരുടെ എണ്ണം 40 ആയി കുറഞ്ഞു , പിന്നീട് എസ് എ ഡിയിലെ ഒരു കൗൺസിലർ കോൺഗ്രസിൽ ചേർന്ന് 41 ആയി. ഇപ്പോൾ അഞ്ച് കൗൺസിലർമാരെ (മേയർ ഉൾപ്പെടെ) പുറത്താക്കിയതോടെ കോൺഗ്രസ് കൗൺസിലർമാരുടെ അംഗബലം 36 ആയി കുറഞ്ഞു. പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട കൗൺസിലർമാർ സ്വതന്ത്ര സ്ഥാനാർഥികളായി തുടരും. അതേസമയം, ജനുവരി 20 ന് 19 കോൺഗ്രസ് കൗൺസിലർമാരും അവരുടെ ഭർത്താക്കന്മാരും മൻപ്രീത് സിംഗ് ബാദലിന്റെ ബിജെപിയിലേക്ക് മാറിയതിന് അഭിനന്ദിക്കാൻ എത്തിയിരുന്നു എന്നതും ശ്രദ്ധേയമാണ്. ഇവർ എല്ലാവരും ബി ജെ പിയില്‍ ചേർന്നാല്‍ ബി ജെ പിക്ക് ഭരണം പിടിക്കാന്‍ സാധിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+