യോഗയിലെ ഇതിഹാസങ്ങൾ ഓരേ വേദിയിൽ!!! അപൂർവ്വ കാഴ്ചക്ക് സാക്ഷിയായത് ആയിരങ്ങൾ!!!

  • Posted By:
Subscribe to Oneindia Malayalam

ബെംഗളൂരു: ബെംഗളൂരുവിലെ കണ്ഡീരവ മൈതാനത്ത് നടന്ന യോഗ ആഘോഷം ഏറെ കൗതുകം നിറഞ്ഞതായിരുന്നു. യോഗയിലെ രണ്ടു ഇതിഹാസങ്ങൾ ഒരോ വേദിയിൽ പ്രത്യക്ഷപ്പെട്ടു.

ലോകത്തെ ഏറ്റവും മുതിർന്ന യോഗാചാര്യ ടാവോ പോർച്ചോൺ ലിഞ്ചും ഇന്ത്യയിലെ ഏറ്റവും മുതിർന്ന യോഗാചാര്യ അമ്മ നനാമ്മാളുമായിരുന്നു ഒരോ വേദിയിലെത്തി യോഗാസന പരിശീലനത്തിന് നേതൃത്വം നല്‍കിയത്.മുതിര്‍ന്ന യോഗാചാര്യരായ ഇരുവര്‍ക്കും ഒരേ പ്രായമാണ്, 98 വയസ്സ്. ഫ്രഞ്ച് വംശജയാണ് ടാവോ പോര്‍ച്ചോണ്‍ ലിഞ്ച്. തമിഴ്‌നാട് കോയമ്പത്തൂര്‍ സ്വദേശിയായ നനാമ്മാളു.

yoga

സാമൂഹിക പ്രവര്‍ത്തകന്‍ അണ്ണ ഹസാരെ, കേന്ദ്ര മന്ത്രി ആനന്ദ് കുമാര്‍ തുടങ്ങിയവരും യോഗാചാര്യരുടെ അപൂര്‍വ സംഗമത്തിന് സാക്ഷിയായി. കൂടാതെ കൗതുകം നിറഞ്ഞ സംഗമത്തിന് സാക്ഷിയാകാന്‍ ആയിരത്തോളം പേരാണ് ബെംഗളൂരു കണ്ഡീരവ സ്‌റ്റേഡിയത്തിലെത്തിയത്.

English summary
World's oldest Yoga teacher Tao Porchon-Lynch and India's oldest Yoga guru Amma Nannamal demonstrated various asanas in Bengaluru at Kanteerava Outdoor Stadium today on the occasion of the third International Yoga Day.
Please Wait while comments are loading...