ലോകത്ത് ഏറ്റവും ഭാരമേറിയ സ്ത്രീയുടെ ഭാരം അഞ്ച് ആഴ്ചകൊണ്ട് 140 കിലോ കുറഞ്ഞു

  • Posted By:
Subscribe to Oneindia Malayalam

മുംബൈ: ഇന്ത്യയില്‍ ചികിത്സയ്ക്കായെത്തിയ ലോകത്തെ ഏറ്റവും ഭാരമേറിയ സ്ത്രീയെന്ന് കരുതപ്പെടുന്ന ഈജിപ്ത് സ്വദേശി ഇമാന്‍ അഹമ്മദിന്റെ ഭാരം അഞ്ചാഴ്ചകൊണ്ട് 140 കിലോ കുറഞ്ഞു. ഇമാനെ ചികിത്സിക്കുന്ന മുംബൈയിലെ സൈഫീ ആശുപത്രി അധികൃതരാണ് മികച്ച രീതിയില്‍ ചികിത്സയോട് പ്രതികരിക്കുന്ന ഇമാന്റെ വിവരം പുറത്തുവിട്ടത്.

ഇന്ത്യയില്‍ എത്തുമ്പോള്‍ അവര്‍ക്ക് 498 കിലോ ഭാരമുണ്ടായിരുന്നു. ഇപ്പോള്‍ അത് 358 ആയി കുറഞ്ഞു. മാര്‍ച്ച് 7ന് ഇമാന് ഭാരം കുറയ്ക്കുന്നതിനുള്ള ശസ്ത്രക്രിയ നടത്തിയിരുന്നു. ശരീരത്തിലെ വെള്ളത്തിന്റെ അളവ് കുറഞ്ഞതാണ് ഭാരം കുറയാന്‍ ഇടയായതെന്ന് സൈഫീ ആശുപത്രി ചെയര്‍മാന്‍ മുഫാസല്‍ ലക്ദവാല പറഞ്ഞു. എല്ലാമാസവും ഇനി 20-30 കിലോ ഭാരം കുറയ്ക്കാനും ഇമാനെ സാധാരണ ശരീരഭാരത്തിലെത്തിക്കുവാനുമാണ് ഡോക്ടര്‍മാരുടെ ശ്രമം.

eman

അമിതശരീരഭാരത്തെ തുടര്‍ന്ന് കഴിഞ്ഞ 25 വര്‍ഷമായി വീടിന് പുറത്തിറങ്ങാന്‍ കഴിഞ്ഞിട്ടില്ല യുവതിക്ക്. ലോകത്തെ പല ചികിത്സകളും പരീക്ഷിച്ചശേഷമാണ് ഇന്ത്യയിലെ ചികിത്സയ്ക്കായി എത്തിയത്. മുപ്പത്തിയാറുകാരിയായ ഇവരെ ഇന്ത്യയില്‍ എത്തിച്ചത് വലിയ വാര്‍ത്തയായിരുന്നു. അതിനായി പ്രത്യേക വിമാനവും ഏര്‍പ്പാട് ചെയ്തു.

weight

ശസ്ത്രക്രിയ കഴിഞ്ഞതോടെ ഇമാന് പ്രത്യേക രീതിയിലുള്ള ഭക്ഷണക്രമമാണ് ഇപ്പോള്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ചെറിയ അളവില്‍ ആവശ്യമായ കലോറി ലഭിക്കുന്ന ഭക്ഷണമാണ് നല്‍കുക. ഇമാന്‍ ചികിത്സയോട് വളരെ വേഗത്തില്‍ പ്രതികരിച്ചതോടെ അവരെ സാധാരണനിലയിലാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഡോക്ടര്‍മാര്‍.

English summary
World’s heaviest woman Eman Ahmed loses 140kg in 5 weeks in India
Please Wait while comments are loading...