കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യാക്കൂബ് മേമനെ കാണാന്‍ ഭാര്യയും മകളും എത്തി, അള്ളാഹു കാക്കുമെന്ന് ഭാര്യ റഹീന്‍

  • By Muralidharan
Google Oneindia Malayalam News

മുംബൈ: നാഗ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ വധശിക്ഷ കാത്ത് കിടക്കുന്ന മുംബൈ സ്‌ഫോടനക്കേസ് പ്രതി യാക്കൂബ് മേമനെ കാണാന്‍ ഭാര്യയും മകളും എത്തി. വ്യാഴാഴ്ച രാവിലെയാണ് മേമനെ കാണാനായി 42 കാരിയായ ഭാര്യ റഹീനും 21 കാരിയായ മകള്‍ സുബൈദയും നാഗ്പൂരിലെ ജയിലില്‍ എത്തിയത്. ഈ മാസം മുപ്പതിന് പുലര്‍ച്ചെ മേമനെ വധശിക്ഷയ്ക്ക് വിധേയനാക്കും.

ദൈവം കാക്കുമെന്നാണ് പ്രതീക്ഷയെന്ന് റഹീന്‍ മേമനെ കണ്ട ശേഷം പറഞ്ഞു. ബന്ധുക്കളായ റഹീല്‍, മുഹമ്മദ് സൊഹൈല്‍, റിസ്വാന കഡാവല എന്നിവരും റഹിന്റെയും സുബൈദയുടെയും ഒപ്പം ഉണ്ടായിരുന്നു. രാവിലെ പതിനൊന്നേകാലോടെ ജയിലില്‍ എത്തിയ ഭാര്യയും മകളും അരമണിക്കൂറോളം സമയം മേമനൊപ്പം ചെലവഴിച്ചു.

അള്ളാഹുവില്‍ വിശ്വസിച്ച്

അള്ളാഹുവില്‍ വിശ്വസിച്ച്

ദൈവം രക്ഷിക്കുമെന്നാണ് ജയിലിന് പുറത്ത് കാത്തുനിന്ന മാധ്യമപ്രവര്‍ത്തകരോട് യാക്കൂബ് മേമന്റെ ഭാര്യ റഹീന്‍ പറഞ്ഞത്. നിറകണ്ണുകളോടെയാണ് ഇവര്‍ ജയിലില്‍ നിന്നും പുറത്തേക്ക് വന്നത്.

കുടുംബം രാവിലെ എത്തി

കുടുംബം രാവിലെ എത്തി

തുരന്തോ എക്‌സപ്രസില്‍ വ്യാഴാഴ്ച രാവിലെ ഏഴ് മണിയോടെയാണ് യാക്കൂബ് മേമന്റെ ഭാര്യയും മകളും നാഗ്പൂരില്‍ എത്തിയത്. ഹോട്ടല്‍ സെന്‍ട്രല്‍ അവന്യൂവിലാണ് ഇവര്‍ താമസിച്ചത്.

29ന് തിരിച്ചുവന്നേക്കും

29ന് തിരിച്ചുവന്നേക്കും

യാക്കൂബ് മേമന്‍ 30 ന് തൂക്കിലേറ്റപ്പെടും എന്നാണ് തീരുമാനം. ശിക്ഷാ വിധിയില്‍ സ്റ്റേ ഒന്നും ഉണ്ടായില്ലെങ്കില്‍ കുടുംബം ജൂലൈ 29 ന് നാഗ്പൂരില്‍ തിരിച്ചെത്തും എന്നാണ് അറിയുന്നത്.

കരയാതെ പിടിച്ചുനിന്നു മേമന്‍

കരയാതെ പിടിച്ചുനിന്നു മേമന്‍

വികാരാധീനമായ രംഗങ്ങളാണ് നാഗ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ വ്യാഴാഴ്ച രാവിലെ അരങ്ങേറിയത്. ഭാര്യയുടെയും മകളുടെയും മുന്നില്‍ കരയാതെ പിടിച്ചുനില്‍ക്കുകയായിരുന്നു മേമന്‍ എന്ന് ജയില്‍ ഉദ്യോഗസ്ഥരില്‍ ഒരാള്‍ പറഞ്ഞു. എന്നാല്‍ സെല്ലിലേക്ക് മടങ്ങുമ്പോള്‍ യാക്കൂബ് മേമന്‍ കരഞ്ഞുപോയത്രെ.

30 ന് രാവിലെ 3 മണിക്ക് ഉണരും

30 ന് രാവിലെ 3 മണിക്ക് ഉണരും

വധശിക്ഷ നടപ്പാകേണ്ട ജൂലൈ 30 ന് പുലര്‍ച്ചെ 3 മണിക്ക് യാക്കൂബ് മേമന്‍ ഉണരും. തുടര്‍ന്ന് മേമന് ഇഷ്ടമുള്ള പ്രഭാതഭക്ഷണം. നാലരയോടെയാകും വധശിക്ഷ നടപ്പിലാക്കുക.

ഏഴടിയില്‍ നിന്നും താഴേക്ക്

ഏഴടിയില്‍ നിന്നും താഴേക്ക്

75 കിലോ തൂക്കമാണ് യാക്കൂബ് മേമന്‍ ഇപ്പോഴുള്ളത്. ഏഴടി ഉയരത്തില്‍ നിന്നാകും യാക്കൂബ് മേമനെ തൂക്കിലേറ്റുക. 45നും 50നും ഇടയില്‍ തൂക്കമുള്ളയാളെ എട്ടടി ഉയരത്തില്‍ നിന്നും 60നും 80നും ഇടയില്‍ തൂക്കമുള്ളയാളെ ഏഴടി ഉയരത്തില്‍ നിന്നും തൂക്കിലേറ്റണമെന്നാണ്.

മൃതദേഹം എന്ത് ചെയ്യും

മൃതദേഹം എന്ത് ചെയ്യും

വധശിക്ഷയ്ക്ക് വിധേയനായ ആളുടെ ശരീരം പൊതുദര്‍ശനത്തിന് വെക്കാന്‍ അനുമതിയില്ല. മൃതദേഹത്തിന് വേണ്ടി കുടുംബം നല്‍കിയ അപേക്ഷ ജയില്‍ അധികൃതര്‍ക്ക് പരിഗണിക്കാവുന്നതാണ്. പോലീസ് ഉദ്യോഗസ്ഥരുടെയും ജയില്‍ അധികൃതരുടെയും നിരീക്ഷണത്തിലാകും സംസ്‌കാരം.

അനുകൂല വിധിക്ക് സാധ്യതയില്ല

അനുകൂല വിധിക്ക് സാധ്യതയില്ല

സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച രണ്ടാമത്തെ ഹര്‍ജിയും തള്ളപ്പെട്ടതോടെ യാക്കൂബ് മേമന് അനുകൂലമായ ഒരു വിധി ഉണ്ടാകാനുള്ള സാധ്യതകള്‍ വിരളമാണ്. ചീഫ് ജസ്റ്റിസ് എച്ച് എല്‍ ദത്തു അധ്യക്ഷനായ ബെഞ്ചാണ് ചൊവ്വാഴ്ച മേമന്റെ പുന:പരിശോധനാ ഹര്‍ജി തള്ളിയത്.

ഹര്‍ജി ഗവര്‍ണറുടെ പക്കല്‍

ഹര്‍ജി ഗവര്‍ണറുടെ പക്കല്‍

സുപ്രീം കോടതി ഹര്‍ജി തള്ളിയതോടെ അവസാന കച്ചിത്തുരുമ്പെന്നോണം മേമന്‍ മഹാരാഷ്ട്ര ഗവര്‍ണര്‍ക്ക് ദയാഹര്‍ജി നല്‍കിയിരിക്കുകയാണ്. ഗവര്‍ണര്‍ക്ക് നല്‍കിയ ഹര്‍ജി ഒരു പക്ഷേ മേമന്റെ ദിവസങ്ങള്‍ നീട്ടിയേക്കാമെന്നല്ലാതെ അനുകൂല തീരുമാനമുണ്ടാകില്ല എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്.

English summary
On July 30th, Yakub Memon will be woken up at 3 am and served a breakfast of his choice before he takes one last walk leading up to the gallows at the Nagpur jail.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X