Get Updates
Get notified of breaking news, exclusive insights, and must-see stories!

മോദി ഉദ്ഘാടനം ചെയ്ത യശോഭൂമി, വലിപ്പത്തില്‍ മുന്നില്‍, എന്താണ് പ്രത്യേകതകള്‍

ന്യൂഡല്‍ഹി: ഡല്‍ഹി ദ്വാരകയിലെ ഇന്റര്‍നാണല്‍ കണ്‍വെന്‍ഷന്‍ ആന്‍ഡ് എക്‌സ്‌പോ സെന്റര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. എക്‌സ്‌പോ സെന്ററിന്റെ ആദ്യ ഘട്ടമായ യശോഭൂമിയാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തിരിക്കുന്നത്. ഒരുപാട് പ്രത്യേകതകള്‍ ഇതിനുണ്ട്. ദ്വാരക സെക്ടര്‍ 25ലെ പുതിയ മെട്രോ സ്‌റ്റേഷന്റെ ഉദ്ഘാടനത്തോടെ യശോഭൂമി, ഡല്‍ഹി എയര്‍പോര്‍ട്ട് മെട്രോ എക്‌സ്പ്രസ് ലൈനുമായി ബന്ധിപ്പിക്കും.

8.9 ലക്ഷം ചതുരശ്ര മീറ്ററില്‍ അധികം പ്രൊജക്ട് ഏരിയയും 1.8 ലക്ഷം ചതുരശ്ര മീറ്ററില്‍ കൂടുതല്‍ ബില്‍ഡ് അപ്പ് ഏരിയയുമുള്ള ലോകത്തിലെ ഏറ്റവും വലിയ കണ്‍വെന്‍ഷന്‍ സൗകര്യങ്ങളില്‍ ഒന്നായി യശോഭൂമി മാറിയിരിക്കുകയാണ്. രണ്ട് ഘട്ടങ്ങളായിട്ടാണ് യശോഭൂമിയുടെ നിര്‍മാണം നടന്നത്. യോഗങ്ങള്‍, ഇന്‍സെന്റീവുകള്‍, കോണ്‍ഫറന്‍സുകള്‍, എക്‌സിബിഷന്‍ എന്നിവകള്‍ക്കെല്ലാമുള്ള ഒരു കേന്ദ്രമായിട്ടാണ് ഇതിനെ വികസിപ്പിച്ചെടുത്തത്. വലിയ ബിസിനസുകളെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കുകയാണ് യഷോഭൂമി കൊണ്ട് ലക്ഷ്യമിടുന്നത്.

yashobhoomi-convention-centre

ലോകത്തെ മൂന്നാമത്ത് വലിയ സമ്പദ് വ്യവസ്ഥയായി മാറാനുള്ള ഇന്ത്യയുടെ നീക്കങ്ങളുടെ ഭാഗമായിട്ടാണ് കണ്‍വെന്‍ഷന്‍ സെന്റര്‍ ആരംഭിച്ചത്. 221.37 ഏക്കറിലാണ് ഈ സമ്പൂര്‍ണ പദ്ധതി വരുന്നത്. ഇതിന്റെ ചെലവ് 25703 കോടിയാണ്. 15 കണ്‍വെന്‍ഷന്‍ റൂമുകള്‍ ഇതിലെ പ്രധാന ഓഡിറ്റോറിയത്തില്‍ ഉണ്ടാവും. ഗ്രാന്‍ഡ് ബോള്‍റൂമും, 13 മീറ്റിംഗ് റൂമുകളിലുമായി പതിനൊന്നായിരം പേരെ താമസിപ്പിക്കാം.

ഈ കണ്‍വെന്‍ഷന്‍ സെന്ററിലെ പ്രധാന ആകര്‍ഷണം തന്നെ ഓഡിറ്റോറിയമാണ്. ഇത് രാജ്യത്തെ ഏറ്റവും വലിയ ഓഡിറ്റോറിയമാണ്. ഇതില്‍ സീറ്റിംഗ് കപ്പാസിറ്റി വലുതാണ്. ആറായിരം അതിഥികള്‍ക്കുള്ള സീറ്റ് ഈ ഓഡിറ്റോറിയത്തിലുണ്ട്. കട്ടിംഗ് എഡ്ജ് ഓട്ടോമാറ്റിക്ക് സീറ്റിംഗ് സിസ്റ്റമാണ് പ്രധാന ഓഡിറ്റോറിയത്തില്‍ ഉള്ളത്. സന്ദര്‍ശകര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായ രീതിയില്‍ ഇരിക്കാന്‍ സാധിക്കും.

ഈ കെട്ടിടത്തിന്റെ മുന്നിലായി മാധ്യമങ്ങള്‍ക്കുള്ള വലിയൊരു ഭാഗവുമുണ്ട്. ഇവിടെ എല്‍ഇഡി സ്‌ക്രീനാണ് ഉള്ളത്. ഡല്‍ഹിയിലെ പ്രഗതി മൈതാനിലുള്ള ഭാരത മണ്ഡപത്തെ വലിപ്പത്തിന്റെയും സൗകര്യത്തിന്റെയും കാര്യത്തില്‍ യശോഭൂമി മറികടക്കും. ഭാരത് മണ്ഡപമായിരുന്നു നേരത്തെ ജി20 ഉച്ചകോടിക്ക് വേദിയായത്. ഭാരത് മണ്ഡപമായിരുന്നു നേരത്തെ രാജ്യത്തെ ഏറ്റവും വലിയ കണ്‍വെന്‍ഷന്‍ സെന്റര്‍. ജൂലായ് 26നായിരുന്നു ഇതിന്റെ ഉദ്ഘാടനം കഴിഞ്ഞത്.

തുടര്‍ന്ന് ആഭ്യന്തര മന്ത്രാലയത്തിന് ഉച്ചകോടിയുടെ ഭാഗമായി കൈമാറിയിരുന്നു. ഏറ്റവും മികവുറ്റ ഓട്ടോമേറ്റഡ് സീറ്റിംഗ് സിസ്റ്റമായിരുന്ു ഇതിനുണ്ടായിരുന്നത്. ഫ്‌ളാറ്റ് ഫ്‌ളോര്‍ സംവിധാനവും, അതുപോലെ ഓഡിറ്റോറിയം സ്‌റ്റൈല്‍ സീറ്റിംഗും ഇതില്‍ സാധ്യമായിരുന്നു. ഹൈടെക്ക് സുരക്ഷാ മാനദണ്ഡങ്ങളും ഇവിടെയുണ്ടായിരുന്നു. ഇതിലൂടെ സന്ദര്‍ശകരുടെ സുരക്ഷയും ഉറപ്പാക്കാന്‍ സാധിക്കുമായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+