കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

" 'വീട്ടിൽ കയറി അടിക്കുന്നത്' ചൈനയ്ക്കെതിരെ പറ്റില്ലേ, വീമ്പ് പാകിസ്താനെതിരെ മാത്രമാണോ"

  • By Aami Madhu
Google Oneindia Malayalam News

ദില്ലി: ഇന്ത്യ -ചൈന അതിര്‍ത്തിയായ ലഡാക്കിലെ ഗാല്‍വന്‍ താഴ്വരയിൽ ഉണ്ടായ സംഘർഷത്തിൽ ഇന്ത്യൻ സൈനികർ വീരമൃത്യ വരിച്ച സംഭവത്തിൽ സർക്കാരിനെതിരെ മുൻ ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന യശ്വന്ത സിൻഹ. ധീരജവാൻമാരുടെ മരണത്തിൽ ചൈനക്കെതിരെ പ്രതികാരം ചെയ്യാൻ തയ്യാറാണോയെന്ന് സിൻഹ ചോദിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഒരു കമാന്റിങ്ങ് ഓഫീസർ ഉൾപ്പെടെ നമ്മുടെ 20 ജവാൻമാരുടെ വീരമൃത്യുവിൽ ടിബറ്റിലെ ചൈനീസ് കേന്ദ്രങ്ങളിൽ സർജ്ജിക്കൽ സ്ട്രൈക്ക് നടത്തുന്നതിനെ കുറിച്ച് എന്ത് പറയുന്നു? എന്തെന്ന് വെച്ചാൽ 'വീട്ടിൽ കയറി അടിക്കുക' എന്നതാണല്ലോ നമ്മുടെ സിദ്ധാന്തം. അതല്ല ഈ വീമ്പ് പറച്ചിൽ പാകിസ്താനെതിരെ മാത്രമേ ഉള്ളുവോ?, സിൻഹ ട്വീറ്റ് ചെയ്തു.

 ഏറ്റുമുട്ടൽ തുടങ്ങിയത് ഇങ്ങനെ, ടെന്റിൽ തൊട്ടു, പിന്നാലെ ചൈനീസ് ക്രൂരത! അതിർത്തിയിൽ ആയുധവിന്യാസം ഏറ്റുമുട്ടൽ തുടങ്ങിയത് ഇങ്ങനെ, ടെന്റിൽ തൊട്ടു, പിന്നാലെ ചൈനീസ് ക്രൂരത! അതിർത്തിയിൽ ആയുധവിന്യാസം

modiandyaswathsinha

Recommended Video

cmsvideo
ഇന്ത്യന്‍ സൈനീകര്‍ക്കെതിരെ ചൈനയുടെ ക്രൂരത | Oneindia Malayalam

2019 ൽ 40 സൈനികരുടെ മരണത്തിന് കാരണമായ പുൽവാമ ഭീകാരക്രമണത്തിന് മറുപടിയായി ഇന്ത്യ പാകിസ്താനിലെ ഭീകരകേന്ദ്രമായ ബാലക്കോട്ടിൽ വ്യോമാക്രമണം നടത്തിയിരുന്നു. പ്രധാനമന്ത്രിയുടെ നേരിട്ടുള്ള നിർദ്ദേശപ്രകാരമാണ് സർജ്ജിക്കൽ സ്ട്രൈക്ക് നടത്തിയതെന്നും നിരവധി ഭീകരരാണ് ആക്രമണത്തിൽ മരിച്ചതെന്നുമായിരുന്നു സർക്കാർ അവകാശപ്പെട്ടത്.

ഇന്ത്യ-ചൈന സംഘർഷം; 4 ഇന്ത്യൻ സൈനികർ ഗുരുതരാവസ്ഥയിൽ! കൂടുതൽ വിവരങ്ങൾ പുറത്ത് ഇന്ത്യ-ചൈന സംഘർഷം; 4 ഇന്ത്യൻ സൈനികർ ഗുരുതരാവസ്ഥയിൽ! കൂടുതൽ വിവരങ്ങൾ പുറത്ത്

അതേസമയം ഇന്ത്യയുടെ അവകാശവാദങ്ങൾ പാകിസ്താൻ തള്ളിയിരുന്നു. ഇന്ത്യൻ പോർവിമാനങ്ങൾ അതിർത്തി കടന്ന് എത്തിയിരുന്നെങ്കിലും ഇന്ത്യൻ മിസൈലുകൾ തങ്ങളുടെ ഒഴിഞ്ഞ മലഞ്ചെരിവുകളിലാണ് പതിച്ചതെന്നായിരുന്നു പാകിസ്താൻ പറഞ്ഞത്. ഇതോടെ പ്രതിപക്ഷാംഗങ്ങൾ പ്രത്യാക്രമണത്തെ ചോദ്യം ചെയ്തപ്പോഴാണ് വീട്ടിൽ കയറി അടിക്കുക എന്നതാണ് നമ്മുടെ സിദ്ധാന്തം എന്ന് മോദി പ്രതികരിച്ചത്.

കേണലിന്‍റെ തലയ്ക്കടിച്ചു, കൊക്കയിലേക്ക് വീണവരുടെ മേല്‍ കല്ലെറിഞ്ഞു,അതിര്‍ത്തിയിലെ ചൈനീസ് ക്രൂരതകേണലിന്‍റെ തലയ്ക്കടിച്ചു, കൊക്കയിലേക്ക് വീണവരുടെ മേല്‍ കല്ലെറിഞ്ഞു,അതിര്‍ത്തിയിലെ ചൈനീസ് ക്രൂരത

വീട്ടിൽ കയറി അടിക്കുക എന്നതാണ് നമ്മുടെ നയം, ഒരു രാജ്യത്തിനും നമ്മളെ നിസഹായാവസ്ഥയിൽ ആക്കാൻ ആകില്ലെന്നും മോദി പറഞ്ഞിരുന്നു, അഹമ്മദാബാദിൽ നടന്ന റാലിയിൽ ആണ് മോദി ഇക്കാര്യം പറഞ്ഞത്.

അതേസമയം ആക്രമണത്തിൽ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തെത്തി. സൈനികരുടെ ജീവത്യാഗം വെറുതേയാകില്ലെന്ന് മോദി പറഞ്ഞു. ഇന്ത്യ ആഗ്രഹിക്കുന്നത് സമാധാനമാണ്. അയൽരാജ്യങ്ങളുമായി സൗഹൃദം കാത്ത് സൂക്ഷിക്കാൻ നമ്മുടെ രാജ്യം ശ്രമിച്ചിട്ടുണ്ട്. എന്നാൽ രാജ്യത്തിന്റെ പരമാധികാരത്തിന് മേൽ കടന്ന് കയറ്റം വേണ്ടെന്നും മോദി വ്യക്തമാക്കി.

English summary
Yashwant Sinha slams modi govt over india-china issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X