കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയെ മലർത്തിയടിച്ച മമത, ചരിത്രം തിരുത്തിയ പിണറായിയും പിന്നെ സ്റ്റാലിനും: 21 ലെ തിരഞ്ഞെടുപ്പുകള്‍

Google Oneindia Malayalam News

ദില്ലി: സുപ്രധാനമായ 5 നിയമസഭ തിരഞ്ഞെടുപ്പുകളാണ് 2021 ല്‍ രാജ്യത്ത് നടന്നത്. അതോടൊപ്പം തന്നെ നിർണ്ണായകമായ ലോക്ഭാ ഉപതിരഞ്ഞെടുപ്പുകളും നടന്നു. ഈ തിരഞ്ഞെടുപ്പുകളിലെല്ലാം പ്രാദേശിക കക്ഷികള്‍ കൂടുതല്‍ കരുത്ത് കാട്ടുന്നതാണ് കണ്ട്. പഞ്ചിമ ബംഗാള്‍, അസം, കേരളം, തമിഴ്നാട്, എന്നിങ്ങനെ 4 സംസ്ഥാനങ്ങളിലേക്കും കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയിലേക്കുമായിരുന്നു നിയമസഭ തിരഞ്ഞെടുപ്പ് നടന്നത്.

Recommended Video

cmsvideo
Year ender 2021 : Assembly and Lok Sabha by election

ദേശീയ രാഷ്ട്രീയ ഏറെ ശ്രദ്ധിച്ച ബംഗാളില്‍ ബി ജെ പിയുടെ വെല്ലുവിളിയെ അതിജീവിച്ച് മമത ബാനർജി നയിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ് വിജയം കൈവരിച്ചപ്പോള്‍ ഇങ്ങ് കേരളത്തില്‍ ഇടതുമുന്നണി ചരിത്രത്തില്‍ ആദ്യമായി തുടർ ഭരണം നേടി. തമിഴ്നാട്ടില്‍ ഡിഎംകെ ഭരണം പിടിച്ചെടുത്തപ്പോള്‍ പുതുച്ചേരിയില്‍ കോണ്‍ഗ്രസിന് ഭരണം നഷ്ടമായി. അസം ഇത്തവണയും ബി ജെ പി നിലനിർത്തുന്നതാണ് കാണാന്‍ സാധിച്ചത്.

വനിതാ പ്രാതിനിധ്യമുണ്ട്, സംഘടനയുടെ പേര് അച്ഛന്‍ എന്നല്ലല്ലോ, മണിയന്‍പ്പിള്ള രാജുവിന്റെ മറുപടി വൈറല്‍വനിതാ പ്രാതിനിധ്യമുണ്ട്, സംഘടനയുടെ പേര് അച്ഛന്‍ എന്നല്ലല്ലോ, മണിയന്‍പ്പിള്ള രാജുവിന്റെ മറുപടി വൈറല്‍

2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ 18 സീറ്റുകള്‍ നേടിയ

അതിശക്തമായ മത്സരമായിരുന്നു ബംഗാളില്‍ നടന്നത്. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ 18 സീറ്റുകള്‍ നേടിയ ആത്മവിശ്വാസത്തിന്റെ ബലത്തില്‍ ഇത്തവണ അധികാരം പിടിക്കാന്‍ സാധിക്കുമെന്നായിരുന്നു ബി ജെ പിയുടെ പ്രതീക്ഷ. അതുകൊണ്ട് തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി അമിത് ഷാ, യോഗി ആദിത്യനാഥ് ഉള്‍പ്പടേയുള്ള മുഖ്യമന്ത്രിമാരും ബി ജെ പി പ്രചരണത്തിനായി നിരവധി തവണ കൊല്‍ക്കത്തയിലെത്തിയിരുന്നു.

റെയിബാന്‍ ഗ്ലാസുവെച്ച് മഞ്ജുവേച്ചി: തരംഗമായി മഞ്ജുവാര്യരുടെ പുതിയ ചിത്രം

ഒടുവില്‍ ഫലം പുറത്ത് വന്നപ്പോള്‍ കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ സീറ്റുകള്‍

ഏഴ് ഘട്ടങ്ങളിലായിട്ടായിരുന്നു തിരഞ്ഞെടുപ്പ്. ഒടുവില്‍ ഫലം പുറത്ത് വന്നപ്പോള്‍ കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ നേടി തൃണമൂല്‍ അധികാരത്തില്‍ തുടരുകയായിരുന്നു. ആകെ 294 സീറ്റുകളുള്ള ബംഗാള്‍ അസംബ്ലിയില്‍ 215 സീറ്റുകളായിരുന്നു തൃണമൂല്‍ നേടിയത്. ബി ജെ പി 77 സീറ്റുകള്‍ നേടിയപ്പോള്‍. ഇടത്-കോണ്‍ഗ്രസ് സഖ്യത്തിന് ഒരു സീറ്റിലും വിജയിക്കാന്‍ സാധിച്ചില്ല.

കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം തിരുത്തുന്ന തിരഞ്ഞെടുപ്പ് ഫലമായിരുന്നു ഇത്തവണ

കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം തിരുത്തുന്ന തിരഞ്ഞെടുപ്പ് ഫലമായിരുന്നു ഇത്തവണയുണ്ടായത്. മുഖ്യമന്ത്രി പിണറായി വിജയിനിലൂടെ ഇടതുപക്ഷത്തിന് ആദ്യമായി സംസ്ഥാനത്ത് ഭരണത്തുടർച്ച ലഭിച്ചു. എല്ലാ വെല്ലുവിളികളേയും അതിജീവിച്ച് 99 സീറ്റുകള്‍ നേടിയായിരുന്നു ഇടതിന്റെ തുടർഭരണം. യുഡിഎഫ് 41 സീറ്റുകളുമായി പിന്നില്‍ പോയപ്പോള്‍ ബിജെപിക്ക് ആകെയുണ്ടായിരുന്നു നേമം നഷ്ടമായി.

സ്റ്റാലിന്റെ തേരോട്ടമാണ് 2021 ല്‍ തമിഴ്നാട് കണ്ട്

സ്റ്റാലിന്റെ തേരോട്ടമാണ് 2021 ല്‍ തമിഴ്നാട് കണ്ട്. 10 വർഷത്തോളം അധികാരത്തില്‍ നിന്നും പുറത്തിരുന്ന ശേഷം മികച്ച ഭൂരിപക്ഷത്തിലായിരുന്നു ഡിഎംകെ സഖ്യത്തിന്റെ തിരിച്ച് വരവ്. ഡി എം കെ - കോണ്‍ഗ്രസ്- ഇടത് സഖ്യത്തിന് 159 സീറ്റുകള്‍ ലഭിച്ചപ്പോള്‍ ബി ജെ പി- അണ്ണാ ഡി എം കെ സഖ്യത്തിന് 75 സീറ്റുകളായിരുന്നു ലഭിച്ചത്.

പുതുച്ചേരിയില്‍ കോണ്‍ഗ്രസിനെ പരാജയപ്പെടുത്തി ബി ജെ പി സഖ്യം അധികാരം പിടിച്ചു

പുതുച്ചേരിയില്‍ കോണ്‍ഗ്രസിനെ പരാജയപ്പെടുത്തി ബി ജെ പി സഖ്യം അധികാരം പിടിച്ചു. 30 സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ആള്‍ ഇന്ത്യ എന്‍ ആർ കോണ്‍ഗ്രസ് 10 സീറ്റുകള്‍ നേടിയപ്പോള്‍ സഖ്യത്തിലെ ബിജെപി 6 സീറ്റുകള്‍ സ്വന്തമാക്കി. ഡി എം കെ ആറ് സീറ്റില്‍ വിജയിച്ചപ്പോള്‍ കോണ്‍ഗ്രസിന് വിജയിക്കാന്‍ സാധിച്ചത് കേവലം രണ്ട് സീറ്റില്‍ മാത്രം. സ്വതന്ത്രർ 6 സീറ്റില്‍ വിജയിച്ചു. അസമില്‍ 126 ല്‍ 75 സീറ്റുകള്‍ നേടിയായിരുന്നു ബി ജെ പി സഖ്യം അധികാരം നിലനിർത്തിയത്. കോണ്‍ഗ്രസ് സഖ്യത്തിന് 50 സീറ്റുകള്‍ ലഭിച്ചു.

7 ലോക്സഭ ഉപതിരഞ്ഞെടുപ്പുകളാണ് ഈ വർഷം നടന്നത്. കന്യാകുമാരി, മലപ്പുറം, തിരുപ്പതി,

7 ലോക്സഭ ഉപതിരഞ്ഞെടുപ്പുകളാണ് ഈ വർഷം നടന്നത്. കന്യാകുമാരി, മലപ്പുറം, തിരുപ്പതി, ബല്‍ഗാം, ദാദ്ര നാഗർഹവേലി, കാണ്ഡ, മാണ്ഡി എന്നിവിടങ്ങളിലായിരുന്നു ഉപതിരഞ്ഞെടുപ്പ്. കന്യാകുമാരിയില്‍ കോണ്‍ഗ്രസും മലപ്പുറത്ത് ലീഗും തിരുപ്പതിയില്‍ വൈഎസ് ആർ കോണ്‍ഗ്രസും ബെല്‍ഗാം, കാണ്ഡ എന്നിവിടങ്ങളില്‍ ബിജെപിയും സീറ്റ് നിലനിർത്തി. ദാദ്ര നാഗർ ഹവേലി സീറ്റ് ബിജെപി പിന്തുണയുള്ള സ്വതന്ത്രനില്‍ നിന്ന് ശിവസേനയും മണ്ഡി ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസും പിടിച്ചെടുത്തു.

English summary
year end 2021; assembly and loksabha by elections 2021
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X