നീരജ് ചോപ്രയുടെ സ്വര്‍ണത്തിളക്കം കണ്ട ഗോള്‍ഡന്‍ ഇയര്‍, 2021ല്‍ കായിക ലോകത്ത് തിളങ്ങി ഇന്ത്യ
കായിക ലോകത്ത് ഇന്ത്യയുടെ വന്‍ കുതിപ്പിന് സാക്ഷ്യം വഹിച്ച വര്‍ഷം കൂടിയാണ് 2021. ഏറ്റവും വലിയ നേട്ടം അത്‌ലറ്റിക്‌സില്‍ നീരജ് ചോപ്ര നേടിയ സ്വര്‍ണമാണ്. ജാവലിന്‍ ത്രോയിലായിരുന്നു നീരജിന്റെ സുവര്‍ണ നേട്ടം. മുമ്പ് മില്‍ഖാ സിംഗിനും പിടി ഉഷയ്ക്കുമെല്ലാം നഷ്ടമായ നേട്ടമാണ് നീരജിലൂടെ ഇന്ത്യ സ്വന്തമാക്കിയത്. ഉഷയ്ക്ക് സെക്കന്‍ഡിന്റെ ഒരംശത്തിലായിരുന്നു മെഡല്‍ നഷ്ടമായത്. അതേസമയം ഇന്ത്യക്ക് ഒളിമ്പിക്‌സ് മെഡലുകളിലും ഇത്തവണ നേട്ടമുണ്ടായിരുന്നു. പക്ഷേ അതില്‍ നിന്നെല്ലാം വ്യത്യസ്തമായ നേട്ടമാണ് നീരജ് കുറിച്ചത്. രാജ്യം മുഴുവന്‍ നീരജിന്റെ നേട്ടത്തെ പ്രകീര്‍ത്തിക്കുകയും ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവര്‍ അഭിനന്ദനവുമായി എത്തി.
ഛത്തീസ്ഗഡില്‍ ബിജെപി തരിപ്പണം, 174 സീറ്റ് നേടി കോണ്‍ഗ്രസ് കുതിപ്പ്, വീണ്ടും ബാഗല് മാജിക്ക്
2015ലെ ഫെഡറേഷന്‍ കപ്പിലെ പ്രകടനത്തെ തുടര്‍ന്നാണ് നീരജ് ദേശീയ ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. താരത്തിന്റെ പ്രകടനം നന്നായി ശ്രദ്ധിക്കപ്പെട്ടിരുന്നു. ആ സമയത്ത് വളരെ മെലിഞ്ഞൊരു താരമായിരുന്നു നീരജ്. അതുകൊണ്ട് തന്നെ ഒരുപാട് ഊര്‍ജം പാഴാക്കിയായിരുന്നു ഓരോ ത്രോയും താരം എറിഞ്ഞിരുന്നത്. നാലോ അഞ്ചോ ആയിരുന്നു പലപ്പോഴും ഫിനിഷ് ചെയ്തിരുന്നത്. ആ സമയം താരത്തെ വളര്‍ത്തിയെടുത്തത് കാശിനാഥ് നായിക്കാണ്. 2013 മുതല്‍ 2018 വരെ കാശിനാഥ് നായിക്കായിരുന്നു ദേശീയ കോച്ച്. അടുത്ത കുറച്ച് മാസങ്ങള്‍ക്കുള്ളില്‍ തന്നെ നീരജ് സീനിയര്‍ തലത്തില്‍ മെഡലുകള്‍ നേടാന്‍ തുടങ്ങിയിരുന്നു. ഇതിന് പിന്നില്‍ നായിക്കായിരുന്നു. നായിക്കിനോട് രാജ്യം എന്നും കടപ്പെട്ടിരിക്കുമെന്ന് സാരം.
മംഗളൂരുവില്‍ നടന്ന ഇന്റര്‍ സ്‌റ്റേറ്റ് മീറ്റീല്‍ നീരജായിരുന്നു രണ്ടാമത് എത്തിയത്. അതിന് ശേഷമാണ് വുഹാനില്‍ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ നീരജ് പങ്കെടുക്കുന്നത്. അവിടെ നല്ല രീതിയിലുള്ള പ്രകടനം നീരജിന് നടത്താന്‍ സാധിച്ചില്ലെന്ന് നായിക് മുമ്പ് പറഞ്ഞിരുന്നു. എന്നാല്‍ 2016ലെ സൗത്തേഷ്യന്‍ ഗെയിംസില്‍ നീരജ് മികവിലേക്കുയര്‍ന്നു. അതിന് ശേഷമാണ് കാള്‍വര്‍ട്ട് വന്നതും പോളണ്ടില്‍ ജൂനിയര്‍ വേള്‍ഡ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടുന്നതും. ഒരു വര്‍ഷത്തിനുള്ളില്‍ കാള്‍വര്‍ട്ട് കരാര്‍ അവസാനിപ്പിച്ച് മടങ്ങുകയും ചെയ്തു. അതേസമയം കര്‍ണാടക സര്‍ക്കാര്‍ നായിക്കിന് ആദരസൂചകമായി പത്ത് ലക്ഷം സമ്മാനത്തുക പ്രഖ്യാപിച്ചിരുന്നു. നീരജിനെ പരിശീലിപ്പിച്ചതിനാണ് ഈ സമ്മാനം പ്രഖ്യാപിച്ചത്.
പരിശീലകരായ ജയവീര്‍ ചൗധരിയുടെയും കാശിനാഥ് നായിക്കിനെയും നീരജ് മെഡല്‍ ദാന സമയത്ത് എടുത്ത് പറയുകയും ചെയ്തിരുന്നു. ഓസ്‌ട്രേലിയന്‍ പരിശീലകന്‍ ഗാരി കള്‍വെര്‍ട്ടും ജര്‍മന്‍ ഇതിഹാസം ഉവെ ജോണും നീരജിനെ പരിശീലിപ്പിച്ചിട്ടുണ്ട്. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെങ്കലം നേടിയ താരമാണ് കാശിനാഥ് നായിക്ക്. എടുത്ത് പറയേണ്ടതാണ് അദ്ദേഹത്തിന്റെ പരിശീലനം. ചോപ്ര ജയവീറിന് കീഴില്‍ പരിശീലനം ആരംഭിക്കുന്നതിന് മുമ്പായിരുന്നു ഈ നേട്ടം. കോമണ്‍വെല്‍ത്ത് ഗെയിംസ് ജാവലിനില്‍ ഇന്ത്യ ആദ്യമായി നേടുന്ന മെഡലായിരുന്നു ഇത്. ഏഷ്യന്‍ ഗെയിംസില്‍ 1982ല്‍ ജാവലിനില്‍ മെഡല്‍ നേടിയ ശേഷമുള്ള ഇന്ത്യയുടെ മെഡല്‍ നേട്ടം കൂടിയായിരുന്നു കാശിനാഥിലൂടെ നേടിയത്.
കായിക താരമായിരുന്നപ്പോള്‍ ഹീറോയായിരുന്ന കാശിനാഥ് നായിക് പരിശീലനത്തിലും ഇത് ആവര്‍ത്തിക്കുന്നതാണ് കണ്ടത്. നായിക്ക് ആദ്യം കള്‍വര്‍ട്ടിന്റെ സഹായിയായിരുന്നു. നീരജ് ചോപ്ര അണ്ടര്‍ 20 ലോക ചാമ്പ്യന്‍ഷിപ്പില്‍ ലോക റെക്കോര്‍ഡോടെ സ്വര്‍ണം നേടുമ്പോള്‍ കള്‍വര്‍ട്ടിനൊപ്പം അസിസ്റ്റന്റ് കോച്ചായിരുന്നു നായിക്. 2016ല്‍ പോളണ്ടില്‍ വെച്ച് നടന്ന ലോക ചാമ്പ്യന്‍ഷിപ്പായിരുന്നു അത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രശംസ അതില്‍ നിന്നെല്ലാം വേറിട്ട് നിന്നു. ടോക്കിയോയില്‍ ചരിത്രമെഴുതപ്പെട്ടു. നീരജ് ചോപ്ര ഇന്ന് സ്വന്തമാക്കിയ നേട്ടം എക്കാലവും ഓര്‍ക്കപ്പെടും. അതിഗംഭീരമായിരുന്നു അദ്ദേഹത്തിന്റെ പ്രകടനം. സ്വര്‍ണം നേടിയതില്‍ അദ്ദേഹത്തിന് അഭിനന്ദനങ്ങളെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകള്‍.
അതേസമയം ഇന്ത്യക്ക് പാരാലിമ്പിക്‌സില്‍ അടക്കം മികച്ച നേട്ടമാണ് ഈ വര്‍ഷം സ്വന്തമാക്കാനായത്. ടോക്കിയോയില്‍ പാരാലിമ്പ്കസില്‍ 19 മെഡലുകളാണ് ഇന്ത്യ വാരിക്കൂട്ടിയത്. മീരാഭായ് ചാനുവിന് ഭാരോദ്വഹനത്തില്‍ വെള്ളി ലഭിച്ചു. രവി ദാഹിയക്ക് പുരുഷവിഭാഗം ഗുസ്തിയില്‍ വെള്ളിയും പിവി സിന്ധുവിന് ബാഡ്മിന്റണില്‍ വെങ്കലവും, ലവ്‌ലിന ബോര്‍ഗോയെയിന് ബോക്‌സിംഗില്‍ വെങ്കലവും, ഇന്ത്യന്‍ പുരുഷ ഹോക്കി ടീമിന് വെങ്കലവും ഗുസ്തിയില്‍ ബജറംഗ് പൂനിയക്ക് വെങ്കലവും ലഭിച്ചു. പാരാലിമ്പ്ക്‌സില്‍ അവാന ലേഖരയ്ക്ക് പത്ത് മീറ്റര്‍ എയര്‍റൈഫിളില്‍ സ്വര്‍ണവും ലഭിച്ചു.
വിവാഹത്തിന് ശേഷം നിരാശ, എല്ലാ ദിവസവും അത് ചെയ്യാനാവില്ലെന്ന് റിതേഷിനോട് പറഞ്ഞെന്ന് ജെനീലിയ