കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

year ender 2022: ചരിത്രത്തില്‍ അടയാളപ്പെടുത്തി രാഷ്ട്രപതി പദവിയിലേക്ക് നടന്നുകയറിയ ദ്രൗപതി മുര്‍മു

Google Oneindia Malayalam News

‌‌2022 ൽ രാജ്യത്ത് ഏറ്റവും കൂടുതൽ പറഞ്ഞുകേട്ട പേരുകളിൽ ഒന്നാണ് ദ്രൗപതി മുര്‍മുവിന്റേത്. രാജ്യത്തിന്റെ പരമോന്നത പദവിയായ രാഷ്ട്രപദി സ്ഥാനത്തേക്ക് എത്തിയ മുർമു ലോകത്തിന്റെ തന്നെ ശ്രദ്ധകേന്ദ്രമായി. ഒഡിഷയിലെ മയൂര്‍ഭഞ്ജില്‍ നിന്നാണ് മുർമു രാജ്യത്തിന്റെ പരോമന്നത പദവിയായ രാഷ്ട്രപതി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

ജാര്‍ഖണ്ഡിന്റെ ആദ്യ വനിതാ ഗവര്‍ണര്‍ കൂടിയായിരുന്ന ദ്രൗപതി മുര്‍മു ആദിവാസി വിഭാഗത്തില്‍ നിന്ന് ആദ്യമായി രാഷ്ട്രപതിയായി എന്ന നേട്ടം കൈവരിച്ചുകൊണ്ടാണ് രാഷ്ട്രപതി പദവി അലങ്കരിച്ചത്. ഇന്ത്യയുടെ ഏറ്റവും പ്രായം കുറഞ്ഞ രാഷ്ട്രപതി എന്ന ചരിത്ര നേട്ടവും ദ്രൗപതി മുര്‍മുവ് സ്വന്തമാക്കി

1

ചരിത്രമെഴുതിക്കൊണ്ടാണ് ദ്രൗപദി മുര്‍മു ഇന്ത്യയുടെ പതിനഞ്ചാം രാഷ്ട്രപതിപദത്തില്‍ എത്തിയത്. ആദിവാസി വിഭാഗത്തില്‍ നിന്നുളള ആദ്യ രാഷ്ട്രപതിയാണ് ദ്രൗപതി മുര്‍മു. മുര്‍മുവിന്റെ ജീവിതവും പോരാട്ടവും സേവനവും ഓരോ ഇന്ത്യക്കാരനെയും പ്രചോദിപ്പിക്കുമെന്നും ഇന്ത്യയുടെ വികസനയാത്രയെ മുന്നില്‍ നിന്ന് നയിക്കാന്‍ കഴിയുന്ന മികവുറ്റ രാഷ്ട്രപതിയാകും മുര്‍മുവെന്നും ആണ് മുർമുവിനെ അഭിന്ദിച്ച് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചത്. സിൻഹയെ ബഹുദൂരം പിന്നിലാക്കിയായിരുന്നു മുർമു വിജയം നേടിയത്.

2

64 കാരിയായ ദ്രൗപതി മുര്‍മു ഒരുപാട് പാതകൾ പിന്നിട്ടാണ് രാഷ്ട്രപതിയുടെz പദവിയിലേക്ക് എത്തിയത്.. ഭുവനേശ്വറിലെ രമാദേവി കോളജില്‍ നിന്ന് ബിരുദം നേടിയ ദ്രൗപതി 1979 ല്‍ ജലവകുപ്പില്‍ ജൂനിയര്‍ അസിസ്റ്റന്റായി ജോലി നേടി.1983 വരെ സര്‍ക്കാരുദ്യോഗത്തില്‍ തുടര്‍ന്നു. ശ്രീ അരബിന്ദോ സ്‌കൂളില്‍ അധ്യാപികയായി.

3

1997 ല്‍ മുര്‍മുവിന്റെ ജീവിതത്തിൽ ആ മാറ്റം ഉണ്ടായി. പഞ്ചായത്ത് കൗണ്‍സിലിലേക്ക് ബിജെപി സ്ഥാനാര്‍ഥിയായി മുര്‍മു തിരഞ്ഞെടുപ്പിന് നിന്നു. അതേ വർഷം ബിജെപിയുടെ എസ്.ടി മോർച്ചയുടെ ഒഡീഷയിലെ വൈസ് പ്രസിഡന്റുമായി. 2000ത്തിലും 2004 ലും അവർ റായ് രംഗ്പൂരിന്റെ എംഎല്‍എയായി. നവീൻ പട്നായിക് മന്ത്രിസഭയിൽ അംഗമായി. ഗതാഗതം, വാണിജ്യം, മൃഗപരിപാലനം, മല്‍സ്യബന്ധനം തുടങ്ങിയ വകുപ്പുകള്‍ കൈകാര്യം ചെയ്തു. 2007 ല്‍ മികച്ച നിയമസഭാ സാമാജികയ്ക്കുള്ള നിലകാന്ത പുരസ്‌കാരം മുര്‍മുവിനെ തേടിയെത്തി.

4

2010 ല്‍ ബിജെപിയുടെ സംഘടനാ പ്രവര്‍ത്തനത്തിലേക്ക് കൂടുതല്‍ മുര്‍മു സജീവമായി. 2015 ല്‍ ജാര്‍ഖണ്ഡിന്റെ എട്ടാമത്തെ ഗവര്‍ണറും ആദ്യ വനിതാ ഗവര്‍ണറുമായി ദ്രൗപതി മുര്‍മു ചുമതലയേറ്റു. രാംനാഥ് കോവിന്ദ് രാഷ്രപതി സ്ഥാനമൊഴിഞ്ഞപ്പോൾ ആ പദവിയിലേക്ക് മുർമുവിന്റെ പേരെത്തി. 4800 വോട്ടുകളില്‍ വലിയ ഭൂരിപക്ഷം മുര്‍മു നേടി. രാജ്യത്തെ ഏറ്റവും പിന്നാക്ക വിഭാഗമായ ഗോത്രവര്‍ഗങ്ങളെ പ്രതിനിധീകരിച്ച് മുർമു തലയുയർത്തി, ആ വലിയ ചരിത്രം തീർത്തുകൊണ്ട് ഇന്ത്യയുടെ തലപ്പത്തെത്തി...

English summary
year ender 2022: This is how Indian President Draupadi Murmu marked her importance in 2022
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X