കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ യെഡിയൂരപ്പയുടെ പ്രഖ്യാപനം, കര്‍ഷകര്‍ക്ക് 2000 രൂപ അക്കൗണ്ടിലേക്ക്

Google Oneindia Malayalam News

ബംഗളൂരു: കര്‍ണാടകത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെ രണ്ട് കിടിലന്‍ പ്രഖ്യാപനങ്ങളുമായി യെഡ്ഡിയൂരപ്പ. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. പ്രധാനമന്ത്രിയുടെ കിസാന്‍ പദ്ധതിയെ കൂടാതെ മുഖ്യമന്ത്രിയുടെ പ്രത്യേകം പദ്ധതിയില്‍ 2000 രൂപ കര്‍ഷകരുടെ അക്കൗണ്ടിലെത്തും. സംസ്ഥാനത്ത് നേരത്തെ തന്നെ പ്രധാനമന്ത്രി കാര്‍ഷിക പദ്ധതി നിലവിലുണ്ട്. എന്നാല്‍ കര്‍ഷക പ്രശ്‌നങ്ങള്‍ ശരിയായ രീതിയില്‍ നടപ്പിലാക്കാന്‍ സാധിക്കാതിരുന്ന കുമാരസ്വാമി സര്‍ക്കാരിനെ പോലെയാവില്ല തന്റേതെന്ന് പ്രഖ്യാച്ചിരിക്കുകയാണ് യെഡ്ഡിയൂരപ്പ.

1

അതേസമയം രണ്ടായിരം രൂപ ഘഡുക്കളായിട്ടാണ് ലഭിക്കുക. സഭയില്‍ വിശ്വാസ വോട്ട് തേടുന്നത് തിങ്കളാഴ്ച്ചയാണ്. നിര്‍ണായകമായ ഫിനാന്‍സ് ബില്ലും അതേ ദിവസം പാസാക്കും. തന്റെ നേതൃത്വത്തെ വിശ്വസിച്ചതിന് യെഡ്ഡിയൂരപ്പ അമിത് ഷായ്ക്കും ജെപി നദ്ദയ്ക്കും നന്ദി പറഞ്ഞിട്ടുണ്ട്. മികച്ച ഭരണം നടത്തി സംസ്ഥാനത്തെ മുന്നോട്ട് കൊണ്ടുപോകുമെന്നും, അമിത് ഷാ തന്നെ വിശ്വസിച്ചത് വെറുതെയാവില്ലെന്നും യെഡ്ഡിയൂരപ്പ പറഞ്ഞു.

യെഡ്ഡിയൂരപ്പ മന്ത്രിസഭാ രൂപീകരണം അമിത് ഷായുമായി ചര്‍ച്ച ചെയ്യുമെന്നാണ് പ്രഖ്യാപിച്ചത്. ആവശ്യം വന്നാല്‍ അദ്ദേഹം നാളെ ദില്ലിയിലേക്ക് പോകുമെന്നാണ് സൂചന. അതേസമയം പ്രവര്‍ത്തകര്‍ക്കെല്ലാം നന്ദി പറയുന്നതായി യെഡ്ഡി പറഞ്ഞു. കര്‍ണാടകത്തിലെ ഓരോ ജനത്തിന്റെയും ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ശ്രമിക്കും. എല്ലാ എംഎല്‍എമാരും പ്രവര്‍ത്തകരും വിശ്രമമില്ലാതെ പ്രവര്‍ത്തിച്ചു. അവരാണ് ബിജെപിയുടെ കരുത്തെന്നും യെഡ്ഡിയൂരപ്പ പറയുന്നു.

ബിജെപി സംസ്ഥാന നേതൃത്വം യെഡ്ഡിയൂരപ്പയും തമ്മില്‍ പ്രശ്‌നങ്ങളൊന്നുമില്ല ശോഭ കരന്തലജെ പറഞ്ഞു. ഭൂരിഭാഗം ബിജെപി പ്രവര്‍ത്തകരുടെയും പിന്തുണ അദ്ദേഹത്തിനുണ്ട്. നേരത്തെ സര്‍ക്കാര്‍ രൂപീകരിക്കേണ്ടെന്ന് യെഡ്ഡിയൂരപ്പയോട് നിര്‍ദേശിച്ചെന്നും, എന്നാല്‍ സംസ്ഥാന നേതൃത്വത്തം അത് തള്ളിയെന്നുമുള്ള വാദങ്ങളെയും ശോഭ തള്ളിക്കളഞ്ഞു. എന്നാല്‍ കേന്ദ്ര നേതൃത്വം പറഞ്ഞതിന് ശേഷം യെഡ്ഡിയൂരപ്പ സര്‍ക്കാരുണ്ടാക്കാന്‍ തീരുമാനിച്ചതെന്ന് അവര്‍ പറഞ്ഞു.

യെഡ്ഡിയൂരപ്പ നാലാമതും മുഖ്യമന്ത്രി പദത്തില്‍, കോണ്‍ഗ്രസും ജെഡിഎസ്സും സത്യപ്രതിജ്ഞയ്‌ക്കെത്തിയില്ല!!യെഡ്ഡിയൂരപ്പ നാലാമതും മുഖ്യമന്ത്രി പദത്തില്‍, കോണ്‍ഗ്രസും ജെഡിഎസ്സും സത്യപ്രതിജ്ഞയ്‌ക്കെത്തിയില്ല!!

English summary
yeddiyurappa announce soaps for farmers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X