Get Updates
Get notified of breaking news, exclusive insights, and must-see stories!

യെഡ്ഡിയൂരപ്പ നാലാമതും മുഖ്യമന്ത്രി പദത്തില്‍, കോണ്‍ഗ്രസും ജെഡിഎസ്സും സത്യപ്രതിജ്ഞയ്‌ക്കെത്തിയില്ല!!

ബംഗളൂരു: കര്‍ണാടകത്തില്‍ യെഡ്ഡിയൂരപ്പ നാലാം തവണ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ വാജുഭായ് വാല ചൊല്ലിക്കൊടുത്ത സത്യവാചകം ഏറ്റുച്ചൊല്ലിയാണ് യെഡ്ഡിയൂരപ്പ മുഖ്യമന്ത്രി പദത്തിലേക്ക് എത്തിയത്. അതേസമയം കര്‍ണാടകത്തിന്റെ 25ാം മുഖ്യമന്ത്രിയാണ് യെഡ്ഡി. സത്യപ്രതിയ്ക്ക് പ്രതിപക്ഷ നിരയില്‍ നിന്ന് പാര്‍ട്ടികളൊന്നും എത്തിയില്ല. കോണ്‍ഗ്രസും ജെഡിഎസ്സും ചടങ്ങ് ബഹിഷ്‌കരിച്ചിരിക്കുകയാണ്. പ്രതിപക്ഷ നിരയിലെ നേതാവും കോണ്‍ഗ്രസ് എംഎല്‍എയുമായ റോഷന്‍ ബെയ്ഗ് ചടങ്ങില്‍ പങ്കെടുത്തു. ബാക്കിയുള്ള എംഎല്‍എമാര്‍ ചടങ്ങ് ബഹിഷ്‌കരിച്ചു.

1

അതേസമയം മന്ത്രിസഭാ രൂപീകരണത്തിന് അമിത് ഷായുടെ അനുമതി യെഡ്ഡിയൂരപ്പ തേടിയിട്ടുണ്ട്. നേരത്തെ യെഡ്ഡിയൂരപ്പ തന്നെ മന്ത്രിമാരെ തീരുമാനിക്കുമെന്നായിരുന്നു പറഞ്ഞത്. എന്നാല്‍ അമിത് ഷാ നിര്‍ദേശിക്കുന്നതിനനുസരിച്ചാണ് മന്ത്രിമാരെ തീരുമാനിക്കുക. എന്നാല്‍ വിമത നിരയിലെ നേതാക്കള്‍ മന്ത്രിസഭയില്‍ ഉണ്ടാവുമോ എന്ന് വ്യക്തമല്ല. ഇവരെ ഒപ്പം നിര്‍ത്തിയാല്‍ മാത്രമേ സര്‍ക്കാര്‍ നല്ല രീതിയില്‍ മുന്നോട്ട് കൊണ്ടുപോകാന്‍ യെഡ്ഡിയൂരപ്പയ്ക്ക് സാധിക്കൂ.

ബിജെപി സര്‍ക്കാരില്‍ നിന്ന് ജനങ്ങള്‍ ഒരുപാട് പ്രതീക്ഷിക്കുന്നുണ്ടെന്ന് യെഡ്ഡിയൂരപ്പ പറഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രാധാന്യം വളരെധികമാണ്. കര്‍ഷകര്‍, തൊഴിലാളികള്‍, ആദിവാസികള്‍ എന്നിവര്‍ക്കൊക്കെ വലിയ പ്രതീക്ഷ നമ്മളിലുണ്ട്. ഈ സര്‍ക്കാര്‍ അവര്‍ക്കൊപ്പമാണ്. ബിജെപി പ്രവര്‍ത്തകരുടെ പിന്തുണയുണ്ടെങ്കില്‍ അവരുടെയൊക്കെ പ്രതീക്ഷ കാത്തുസൂക്ഷിക്കാന്‍ ഈ സര്‍ക്കാരിന് സാധിക്കുമെന്നും യെഡ്ഡിയൂരപ്പ പറഞ്ഞു.

്അതേസമയം പ്രതികാരരാഷ്ട്രീയം തന്റെ ഭരണത്തില്‍ ഉണ്ടാവില്ലെന്നും യെഡ്ഡി വ്യക്തമാക്കി. സത്യപ്രതിജ്ഞയ്ക്ക് മുമ്പ് അദ്ദേഹം രാജ് ഭവനില്‍ ബിജെപി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും ചെയ്തു. പ്രതിപക്ഷത്തെയും ഒപ്പം നിര്‍ത്തിയുള്ള ഭരണമാണ് താന്‍ ആഗ്രഹിക്കുന്നത്. ഭരണത്തിലുള്ള വ്യത്യാസം കാണിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അതുകൊണ്ട് തന്നെ രാഷ്ട്രീയ വിരോധം ഉണ്ടാവില്ലെന്നും യെഡ്ഡിയൂരപ്പ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+