കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ക്കാരുണ്ടാക്കാന്‍ ബിജെപി.... പിന്നാലെ ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യം!! കര്‍ണാടക ആര് ഭരിക്കും?

കോണ്‍ഗ്രസ് ബിജെപി നേതാക്കള്‍ ഗവര്‍ണറെ സന്ദര്‍ശിച്ചു

Google Oneindia Malayalam News

Recommended Video

cmsvideo
Karnataka Verdict 2018 : കർണാടകയിൽ നടക്കുന്ന രാഷ്ട്രീയക്കളികൾ | Oneindia Malayalam

ബെംഗളൂരു: കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്ത് വന്നതോടെ ആരു ജയിച്ച് എന്ന കാര്യങ്ങളൊക്കെ അപ്രസക്തമായിരിക്കുകയാണ്. ആരാണ് ഇനി സംസ്ഥാനം ഭരിക്കാന്‍ പോകുന്നത് എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ബിജെപിയെ ഞെട്ടിച്ച് ആദ്യം വെടിപൊട്ടിച്ചത് കോണ്‍ഗ്രസാണ്. ജനതാദളിന് മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്ത് അവരുടെ പിന്തുണ തേടിയിരിക്കുകയാണ് കോണ്‍ഗ്രസ്. തൊട്ടുപിന്നാലെ തന്നെ ജെഡിഎസ് ഈ വാഗ്ദാനം സ്വീകരിക്കുകയും ഗവര്‍ണര്‍ക്ക് ഭൂരിപക്ഷം ഉണ്ടെന്ന് കാണിച്ച് ഇരുവരും കത്തയക്കുകയും ചെയ്തു. ഇതോടെ ബിജെപിയാണ് ഞെട്ടിയത്. തങ്ങളെന്തായാലും സര്‍ക്കാര്‍ രൂപീകരിക്കുമെന്നാണ് ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ബിഎസ് യെദ്യൂരപ്പ പറഞ്ഞത്.

ഇരുവരും ഗവര്‍ണര്‍ കാണാനെത്തുകയും ചെയ്തിട്ടുണ്ട്. ഫളം പൂര്‍ണമായും പുറത്തവന്നതിന് ശേഷമേ ഇരുവരെയും കാണൂ എന്ന് ഗവര്‍ണര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ വലിയൊരു അനിശ്ചിതത്വം സംസ്ഥാനത്ത് നിലനില്‍ക്കുന്നുണ്ട്. ആരുഭരിക്കും എന്ന കാര്യത്തില്‍ തീരുമാനമെടുക്കുന്നതിനായി പാര്‍ട്ടികളെല്ലാം ഗവര്‍ണറുടെ വസതിയില്‍ കാത്തിരിക്കുകയാണ്. ഭരണത്തിന്റെ കാര്യത്തില്‍ ഇപ്പോഴും ഒന്നും പറയാനാവാത്ത അവസ്ഥയാണ്.

ഏറ്റവും വലിയ ഒറ്റകക്ഷി

ഏറ്റവും വലിയ ഒറ്റകക്ഷി

ഗവര്‍ണറെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ബിജെപി ഉപയോഗിക്കാനാണ് സാധ്യത. അതുകൊണ്ട് കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന്റെ ആവശ്യം ഗവര്‍ണര്‍ അംഗീകരിച്ചിട്ടില്ല. ബിഎസ് യെദ്യൂരപ്പ നേരിട്ട് തന്നെയാണ് കളികളെല്ലാം നടത്തുന്നത്. ബിജെപിയെ സര്‍ക്കാരുണ്ടാക്കാന്‍ അനുവദിക്കണമെന്നാണ് യെദ്യൂരപ്പ ഗവര്‍ണറോട് കത്തിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. കേന്ദ്ര മന്ത്രി അനന്ത്കുമാറും യെദ്യൂരപ്പയ്‌ക്കൊപ്പം ഗവര്‍ണറുടെ വസതിയിലെത്തിയിട്ടുണ്ട്. സര്‍ക്കാരിന് ഭൂരിപക്ഷം തെൡിക്കാന്‍ സമയം തരണമെന്നാണ് യെദ്യൂരപ്പയുടെ ആവശ്യം. അതേസമയം ഏറ്റവും വലിയ ഒറ്റകക്ഷിയായതിനാല്‍ ബിജെപിയെയായിരിക്കും സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ ആദ്യം ക്ഷണിക്കുക.

ജെഡിഎസ് സഖ്യം

ജെഡിഎസ് സഖ്യം

കോണ്‍ഗ്രസ് എന്ത് വിലകൊടുത്തും സര്‍ക്കാരുണ്ടാക്കണമെന്ന വാശിയിലാണ്. അതിന്റെ ഭാഗമായിട്ടാണ് ജെഡിഎസുമായി സഖ്യമുണ്ടാക്കിയത്. ഇവരും ഗവര്‍ണര്‍ക്ക് സര്‍ക്കാരുണ്ടാക്കാനുള്ള അവകാശവാദമുന്നയിച്ച് കത്തയച്ചിട്ടുണ്ട്. ഇതോടെയാണ് രാഷ്ട്രീയ അനിശ്ചിതത്വം രൂപപ്പെട്ടത്. ബിജെപിയെ ആദ്യം സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കുന്ന രീതിയെ ജെഡിഎസ് വിമര്‍ശിക്കുന്നുമുണ്ട്. നിലവില്‍ കോണ്‍ഗ്രസിന് 77ഉം ജെഡിഎസിന് 37ഉം സീറ്റാണുള്ളത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ നേരിട്ട് ഇടപെട്ടാണ് സഖ്യസാധ്യതകള്‍ ശരിയാക്കിയത്. സോണിയാ ഗാന്ധി നേരിട്ട് ദേവഗൗഡയെ വിളിച്ച് സംസാരിക്കുകയും ചെയ്തിരുന്നു.

കോണ്‍ഗ്രസ് മുക്തഭാരതം

കോണ്‍ഗ്രസ് മുക്തഭാരതം

ജനവിധിയെ തിരുത്തിയെഴുതാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് യെദ്യൂരപ്പ ആരോപിക്കുന്നു. കര്‍ണാടകയിലെ ജനങ്ങള്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരുന്നതിന് എതിരാണ്. അവര്‍ വോട്ടെടുപ്പിലൂടെ പറയാന്‍ ശ്രമിച്ചത് കോണ്‍ഗ്രസ് മുക്ത കര്‍ണാടകമെന്നാണ്. എന്നാല്‍ പിന്‍വാതില്‍ വഴി അധികാരത്തിലെത്താനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് യെദ്യൂരപ്പ ആരോപിച്ചു. എന്നാല്‍ ജനങ്ങള്‍ ഇത് ഒരിക്കലും സഹിക്കില്ലെന്ന് യെദ്യൂരപ്പ പറയുന്നു. അതേസമയം ഗോവയിലും മേഘാലയയിലും ബിജെപി കളിച്ച വൃത്തിക്കെട്ട രാഷ്ട്രീയം എന്തുകൊണ്ട് തങ്ങള്‍ക്കും കളിച്ച് കൂടാ എന്നാണ് കോണ്‍ഗ്രസ് ചോദിക്കുന്നത്.

എല്ലാം ഗവര്‍ണറുടെ കൈയ്യില്‍

എല്ലാം ഗവര്‍ണറുടെ കൈയ്യില്‍

ആര് ഭരിക്കണമെന്ന കാര്യത്തില്‍ തീരുമാനമെടുക്കുക ഇനി ഗവര്‍ണറായിരിക്കും. പക്ഷേ ഗവര്‍ണര്‍ വാജുഭായ് വാലയ്ക്ക് ഒരു ചരിത്രമുണ്ട് എന്നത് ആശങ്കപ്പെടുത്തുന്നുണ്ട്. ഗുജറാത്തിലെ ബിജെപിയുടെ കരുത്തുറ്റ നേതാവാണ് വാജുഭായ് വാല. അവിടെ മന്ത്രിയാവുകയും ബിജെപിയുടെ സംസ്ഥാന അധ്യക്ഷനാവുകയും ചെയ്തിട്ടുണ്ട് അദ്ദേഹം. അതുകൊണ്ട് ബിജെപിയെ പിന്തുണയ്ക്കുന്ന നിലപാട് അദ്ദേഹം സ്വീകരിക്കുമെന്ന് ഉറപ്പാണ്. നേരത്തെ ഗോവയിലും മണിപ്പൂരിലും കോണ്‍ഗ്രസ് ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയായിരുന്നപ്പോള്‍ അവിടത്തെ ഗവര്‍ണര്‍ സര്‍ക്കാരുണ്ടാക്കാന്‍ വിളിച്ചത് ബിജെപിയെയായിരുന്നു. ഇവിടെ വാജുഭായ് വാല ഗുജറാത്തിലെ മോദി മന്ത്രിസഭയില്‍ ധനകാര്യമന്ത്രി കൂടിയായിരുന്നു. അതുകൊണ്ട് കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം അധികാരത്തില്‍ വരുന്നത് പരമാവധി തടയാനായിരിക്കും ശ്രമിക്കുക.

ചര്‍ച്ചകള്‍ സജീവം

ചര്‍ച്ചകള്‍ സജീവം

ജെഡിഎസ് നേതാക്കളും കോണ്‍ഗ്രസും തമ്മിലുള്ള ചര്‍ച്ചകളാണ് സജീവമായി നടക്കുന്നത്. ഇത് ബിജെപിയെ ആശങ്കപ്പെടുത്തുന്നുണ്ട്. ദേവഗൗഡയുമായി ഇടഞ്ഞ് നിന്ന സിദ്ധരാമയ്യ ലളിത് അശോക് ഹോട്ടലില്‍ വച്ച് കുമാരസ്വാമിയുമായി ചര്‍ച്ച നടത്തിയത് ബിജെപിയെ ഞെട്ടിച്ചിട്ടുണ്ട്. ഇതിന് പിന്നാലെ ജെഡിഎസിന്റെ ലെജിസ്ലേറ്റീവ് പാര്‍ട്ടി മീറ്റിംഗും നടക്കുന്നുണ്ട്. അതേസമയം ഇരുവര്‍ക്കും പുറമേ ഗുലാം നബി ആസാദ്, ഡികെ ശിവകുമാര്‍, എന്നിവര്‍ രാജ്ഭവനില്‍ ഗവര്‍ണറെ കാണാനെത്തിയിട്ടുണ്ട്. ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷമില്ല. കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന് അതുണ്ട്. ഇക്കാരണത്താല്‍ ബിജെപി മാറി നില്‍ക്കണമെന്നും തങ്ങള്‍ സര്‍ക്കാരുണ്ടാക്കട്ടെയെന്നും ഗുലാം നബി ആസാദ് പറഞ്ഞു.

സിദ്ധരാമയ്യ രാജിവെച്ചു, വിധാന്‍ സൗധയിലെ ഓഫീസ് പൂട്ടി... ഇനി ജെഡിഎസിനൊപ്പം!! അധികാരത്തിലുണ്ടാവില്ല!!സിദ്ധരാമയ്യ രാജിവെച്ചു, വിധാന്‍ സൗധയിലെ ഓഫീസ് പൂട്ടി... ഇനി ജെഡിഎസിനൊപ്പം!! അധികാരത്തിലുണ്ടാവില്ല!!

ഗവർണർ ക്ഷണിക്കേണ്ടത് ബിജെപിയെ... ബിജെപി നേതാവ് യെദ്യൂരപ്പ വൈകിട്ട് ഗവർണറെ കാണും!ഗവർണർ ക്ഷണിക്കേണ്ടത് ബിജെപിയെ... ബിജെപി നേതാവ് യെദ്യൂരപ്പ വൈകിട്ട് ഗവർണറെ കാണും!

English summary
Yeddyurappa meets Governor to stake claim to form govt
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X