കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യെമനില്‍ 20 ഇന്ത്യക്കാര്‍ മരിച്ചെന്ന വാര്‍ത്ത അടിസ്ഥാന രഹിതം, 13 പേര്‍ ജീവനോടെയുണ്ട്

  • By വിക്കി നഞ്ചപ്പ
Google Oneindia Malayalam News

ദില്ലി: യെമനില്‍ 20 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് വിദേശ കാര്യ മന്ത്രാലയം. 13 ഇന്ത്യക്കാര്‍ ജീവനോടെയുണ്ടെന്നും 7 പേരെ കാണനില്ലെന്നുമാണ് ആഭ്യന്തര മന്ത്രാലയം നല്‍കുന്ന വിവരം. യെമനില്‍ അറബ് സഖ്യം നടത്തിയ ആക്രമണത്തില്‍ ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായാണ് വാര്‍ത്ത പ്രചരിച്ചത്.

13 പേര്‍ ജീവനോടെയുണ്ടെന്ന് പറയുന്ന ആഭ്യന്തര മന്ത്രലായത്തിന് പക്ഷേ കാണാതായ ഏഴ് പേരെപ്പറ്റി ഒരു വിവരവും ലഭിച്ചിട്ടില്ല. വിദേശകാര്യ മന്ത്രാലയം ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുന്നുണ്ട്. അധികം വൈകാതെ ഇന്ത്യക്കാരെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകും.

Saudi Arabia Yemen

സൗദിയുടെ നേതൃത്വത്തില്‍ അറബ് സഖ്യം നടത്തിയ വ്യോമാക്രമണത്തില്‍ ഇന്ത്യക്കാര്‍ ഉള്‍പ്പെട്ട രണ്ട് ബോട്ടുകള്‍ കത്തിയമര്‍ന്നെന്നും 20 ഇന്ത്യക്കാര്‍ മരിച്ചുവെന്നുമാണ് വാര്‍ത്ത പരന്നത്. എന്നാല്‍ ഇതുസംബന്ധിച്ച് ഇന്ത്യന്‍ എംബസിയ്ക്ക് ഒരു വിവരവും ലഭ്യമായിരുന്നില്ല. പിന്നീടാണ് സംഭവത്തെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായി തുടങ്ങിയത്.

യുദ്ധം രൂക്ഷമായ യെമനില്‍ 2015 ഏപ്രില്‍ മുതല്‍ തന്നെ ഇന്ത്യന്‍ എംബസി പ്രവര്‍ത്തനം താത്ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. അതിനാല്‍ തന്നെ എംബസി വഴി വിവരങ്ങള്‍ ലഭിയ്ക്കുകയ പ്രയാസമാണ്. യെമനില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ ശ്രമിയ്ക്കുകയാണ് വിദേശകാര്യ മന്ത്രാലയം. എണ്ണ കള്ളക്കടത്തു സംഘത്തിന് നേരെ സൗദി നടത്തിയ വ്യോമാക്രമണത്തില്‍ അല്‍ ഖോഖയില്‍ വച്ച് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായിരുന്നു വാര്‍ത്ത പ്രചരിച്ചത്.

English summary
The Ministry of External Affairs has learnt that 13 of the 20 Indians in Yemen are alive. The MEA which is verifying the incident after it had been reported that 20 Indians had been killed in the bombing at Yemen says that they are yet to get more details on 7 Indians.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X