കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാംദേവിനെ തടഞ്ഞുവച്ചു; പിന്നില്‍ സോണിയഗാന്ധി?

Google Oneindia Malayalam News

ദില്ലി: യോഗ ഗുരുവും വിവാദ സന്യാസിയുമായ ബാബ രാംദേവിനെ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചതിന് പിന്നില്‍ കോണ്‍ഗ്രസ അധ്യക്ഷ സോണിയാ ഗാന്ധിയെന്ന് ആരോപണം. ഹീത്രു വിമാനത്താവളത്തില്‍ ആറു മണിക്കൂര്‍ നേരമാണ് രാംദേവിനെ സുരക്ഷാ പരിശോധനയുടെ ഭാഗമായി തടഞ്ഞുവെച്ചത്. യോഗ ഗുരുവിനെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു എന്നും സൂചനകളുണ്ട്.

മയക്കുമരുന്ന് കൈവശം വച്ചതിനാണ് ബാബ രാംദേവിനെ തടഞ്ഞുവെച്ച് ചോദ്യം ചെയ്തത് എന്ന റിപ്പോര്‍ട്ടുകള്‍ രാംദേവിന്റെ വക്താവ് നിഷേധിച്ചു. എന്തിനാണ് ബാബം രാംദേവിനെ തടഞ്ഞുവെച്ചത് എന്ന് വ്യക്തമല്ല. ഒരു ചെറിയ ബാഗ് മാത്രമേ അദ്ദേഹത്തിന്റെ പക്കല്‍ ഉണ്ടായിരുന്നുള്ളൂ. കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമല്ല. - രാംദേവിന്റെ വക്താവ് എസ് കെ തിജാരവാല പറഞ്ഞു.

baba ramdev

വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് ബാബ രാദേവിനെ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചത്. സ്വാമി വിവേകാനന്ദന്റെ പ്രശസ്തമായ ചിക്കാഗോ പ്രസംഗത്തിന്റെ വാര്‍ഷികാഘോഷങ്ങള്‍ക്കായാണ് രാംദേവ് ലണ്ടനിലെത്തിയത്. പതഞ്ജലി യോഗ്പീഠമാണ് പരിപാടി സംഘടിപ്പിച്ചത്.

മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി രാംദേവ് തന്നെയാണ് തന്നെ തടഞ്ഞുവെച്ചതിന് പിന്നില്‍ സോണിയാഗാന്ധിയാണ് എന്ന് ആരോപിച്ചത്. ഇതാദ്യമായല്ല വിദേശ രാജ്യങ്ങളിലെ വിമാനത്താവളത്തില്‍ ഇന്ത്യക്കാര്‍ തടഞ്ഞുവെക്കപ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്യുന്നത്. മുന്‍ പ്രസിഡണ്ട് എ പി ജെ അബ്ദുള്‍ കലാം, ബോളിവുഡ് താരം ഷാരൂഖ് ഖാന്‍ തുടങ്ങിയവര്‍ അമേരിക്കയില്‍ സമാനമായ സാഹചര്യത്തില്‍ അപമാനിക്കപ്പെട്ടത് വിവാദമായിരുന്നു.

English summary
Yoga Guru Baba Ramdev was detained for six hours at London-Heathrow airport for inquiry. He blamed Congress President Sonia Gandhi for his detainment.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X