താജ്മഹലല്ല,ഇന്ത്യയിലെത്തുന്നവര്‍ക്ക് നല്‍കേണ്ടത് രാമായണത്തിന്റെയും ഗീതയുടെയും പകര്‍പ്പെന്ന് യോഗി

Subscribe to Oneindia Malayalam

പാട്‌ന: താജ്മഹല്‍ ഇന്ത്യന്‍ സംസ്‌കാരം ഉയര്‍ത്തിപ്പിടിക്കുന്നില്ലെന്നും ഇന്ത്യയിലെത്തുന്നവര്‍ക്ക് താജ്മഹലല്ല, മറിച്ച് രാമായണത്തിന്റെയും ഭഗവത്ഗീതയുടെയുടെയും പകര്‍പ്പുകളാണ് സമ്മാനമായി നല്‍കേണ്ടതെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബീഹാറില്‍ കഴിഞ്ഞ ദിവസം നടന്ന റാലിക്കിടെ സംസാരിക്കുമ്പോഴാണ് യുനെസ്‌കോ പൈതൃക പട്ടികയില്‍ ഇടം നേടിയ താജ്മഹല്‍ ഇന്ത്യന്‍ സംസ്‌കാരം ഉയര്‍ത്തിപ്പിടിക്കുന്നില്ലെന്ന് യോഗി പറഞ്ഞത്.

വിദേശത്തു നിന്നുള്ള അതിഥികള്‍ ഇന്ത്യ സന്ദര്‍ശിക്കുമ്പോള്‍ താജ്മഹലിന്റെയും മറ്റു മിനാരങ്ങളുടെയും പകര്‍പ്പാണ് സാധാരണയായി സമ്മാനമായി നല്‍കാറുള്ളത്. എന്നാല്‍ ഇവയൊന്നും തന്നെ ഇന്ത്യന്‍ സംസ്‌കാരത്തെ ഉയര്‍ത്തിക്കാട്ടുന്നില്ല. അതുകൊണ്ട് ഇന്ത്യയിലെത്തുന്ന അതിഥികള്‍ക്ക് ഭഗവത്ഗീതയുടെയും രാമായണത്തിന്റെയും പകര്‍പ്പാണ് കൊടുക്കേണ്ടത്. മോദി പ്രധാനമന്ത്രിയായതിനു ശേഷം ഈ അവസ്ഥക്ക് മാറ്റം വന്നിട്ടുണ്ട്. ഇന്ത്യ സന്ദര്‍ശിക്കുന്ന രാഷ്ട്രത്തലവന്‍മാര്‍ക്ക് രാമായണത്തിന്റെയും മഹാഭാരതത്തിന്റെയും പകര്‍പ്പാണ് സമ്മാനിച്ചത്. അങ്ങനെ ചെയ്യുമ്പോള്‍ നമ്മുടെ ചരിത്രത്തെ ഊട്ടിയുറപ്പിക്കുകയാണ് ചെയ്യുന്നതെന്നും യോഗി പറഞ്ഞു.

yogi-17-1497680901

ബീഹാറില്‍ മോദി സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ചുള്ള ആഘോഷ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു യോഗി. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ കുറ്റപ്പെടുത്തിക്കൊണ്ട് ബീഹാറില്‍ സര്‍ക്കാര്‍ നിയമങ്ങള്‍ കാറ്റില്‍ പറത്തുകയാണെന്നും യോഗി കുറ്റപ്പെടുത്തി.

English summary
Yogi Adityanath believes Taj Mahal 'has no connection with India's culture or heritage'
Please Wait while comments are loading...