• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അയോധ്യയില്‍ ബിജെപി നേതാക്കളുടെ ഭൂമി കുംഭകോണമെന്ന് കോണ്‍ഗ്രസ്; അന്വേഷണം പ്രഖ്യാപിച്ച് യോഗി സര്‍ക്കാര്‍

Google Oneindia Malayalam News

ലക്‌നൗ: അയോധ്യയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന രാമക്ഷേത്രത്തിന് സമീപമുള്ള ഭൂമി ബിജെപി നേതാക്കളുടെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും ബന്ധുക്കള്‍ തട്ടിയെടുത്തെന്ന റിപ്പോര്‍ട്ടുകള്‍ സംബന്ധിച്ച് അന്വേഷണത്തിന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ബുധനാഴ്ച ഉത്തരവിട്ടു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ റവന്യൂ വകുപ്പിനോട് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടിട്ടുണ്ടെന്ന് ഇന്‍ഫര്‍മേഷന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി നവനീത് സെഗാള്‍ പിടിഐ വാര്‍ത്താ ഏജന്‍സിയോട് വ്യക്തമാക്കി.

ഓണ്‍ലൈന്‍ സെക്‌സില്‍ വിപ്ലവം സൃഷ്ടിച്ച 'ഒണ്‍ലി ഫാന്‍സ്'; തലപ്പത്ത് ഇനി ഇന്ത്യന്‍ വംശജ, ആരാണ് അമി ഗാന്‍ഓണ്‍ലൈന്‍ സെക്‌സില്‍ വിപ്ലവം സൃഷ്ടിച്ച 'ഒണ്‍ലി ഫാന്‍സ്'; തലപ്പത്ത് ഇനി ഇന്ത്യന്‍ വംശജ, ആരാണ് അമി ഗാന്‍

മതത്തിന്റെ മറവില്‍ ഹിന്ദുത്വ കൊള്ളയടിക്കുന്നു എന്ന ട്വീറ്റ് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതവ് രാഹുല്‍ ഗാന്ധി പങ്കുവച്ചിരുന്നു. കൂടാതെ കുറച്ച് ദിവസങ്ങളായി ഹിന്ദുത്വ എന്ന പദം ഉപയോഗിച്ച് രാഹുല്‍ ഗാന്ധി ബിജെപി നേതൃത്വത്തെ വിമര്‍ശിക്കുന്നുണ്ട്. ഹിന്ദു സത്യത്തിന്റെ പാത പിന്തുടരുന്നു, എന്നാല്‍ മതത്തിന്റെ മറവില്‍ ഹിന്ദുത്വം കൊള്ളയടിക്കുന്നു എന്നാണ് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തത്.

രാമജന്മഭൂമി-ബാബറി മസ്ജിദ് തര്‍ക്കത്തില്‍ സുപ്രീം കോടതി വിധി പ്രഖ്യാപിച്ചതിന് പിന്നാലെ എം.എല്‍.എ.മാരും മേയര്‍മാരും കമ്മീഷണറുടെ ബന്ധുക്കളും എസ്.ഡി.എമ്മും ഡി.ഐ.ജിയും അയോധ്യയില്‍ ഭൂമി വാങ്ങിയെന്ന് അവകാശപ്പെടുന്ന വാര്‍ത്താ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശനം. വിഷയം വലിയ ചര്‍ച്ചയായതോടെയാണ് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ ഇപ്പോള്‍ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും വിഷയം ഉന്നയിക്കാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം സംസാരിക്കാന്‍ നിന്നതോടെ സഭ പിരിയുകയായിരുന്നു.

കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും പ്രദാനപ്പെട്ട വക്താവുമായ രണ്‍ദീപ് സുര്‍ജേവാല ഇതിനെ 'ഭൂമി കുംഭകോണം' എന്ന് വിശേഷിപ്പിച്ചിരുന്നു 'ബിജെപിയുമായി ബന്ധമുള്ള ആളുകള്‍ അയോധ്യ നഗരത്തിനുള്ളില്‍ തുറന്ന ഭൂമി കൊള്ളയടിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു. ബഹുമാനപ്പെട്ട മോദിജി, ഈ തുറന്ന കൊള്ളയെക്കുറിച്ച് എപ്പോഴാണ് വായ തുറക്കുക? കോണ്‍ഗ്രസ് പാര്‍ട്ടിയും രാജ്യത്തെ ജനങ്ങളും രാമഭക്തരും ഈ ചോദ്യങ്ങള്‍ ചോദിക്കുന്നു. ഇത് രാജ്യദ്രോഹമല്ലേ? അയോധ്യയിലെ 'അന്ധര്‍ നഗരി, ചൗപത് രാജ' എന്ന ബിസിനസ് ഇപ്പോള്‍ ബിജെപി നടത്തുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

അയോധ്യയിലെ ഭൂമി കുംഭകോണ വിവാദവുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങളാണ് ഉയരുന്നത്. ഉത്തര്‍ പ്രദേശ് തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ വിഷയം തിരഞ്ഞെടുപ്പ് ആയുധമാക്കാനാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ശ്രമം. ഈ സാഹചര്യത്തില്‍ വിഷയം എങ്ങനെയെങ്കിലും തണിപ്പിക്കാന്‍ വേണ്ടിയാണ് ഇപ്പോള്‍ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടത്. വരും ദിവസങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട് പ്രതിഷേധം ശക്തമാക്കാനാണ് കോണ്‍ഗ്രസ് തീരുമാനം.

cmsvideo
  കര്‍ണാടക നിയമസഭയില്‍ നാടകീയ രംഗങ്ങള്‍ | Oneindia Malayalam
  English summary
  Yogi Adityanath government orders probe into Ayodhya land deal reports
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X