Get Updates
Get notified of breaking news, exclusive insights, and must-see stories!

യുപിയില്‍ ബിജെപി ഞെട്ടിക്കും, യോഗി മത്സരിക്കാന്‍ ഒരുക്കുന്നത് അയോധ്യയില്‍, ഹിന്ദുത്വ പരീക്ഷണം

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ഞെട്ടിച്ച നീക്കത്തിന് ബിജെപി. അയോധ്യയില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇത്തവണ മത്സരിച്ചേക്കുമെന്നാണ് സൂചന. ബിജെപിയുടെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പരീക്ഷണ വേദി കൂടിയാണ് അയോധ്യ. ഇവിടെ എസ്പിക്ക് അനുകൂലമായി കാറ്റ് മാറി വീശുന്നു എന്ന തോന്നലും ബിജെപിക്കുണ്ട്. യോഗി മത്സരിക്കുന്നതിലൂടെ മണ്ഡലത്തില്‍ വലിയ തരംഗമുണ്ടാവാനും സാധ്യതയുണ്ട്. നിലവില്‍ ഗൊരഖ്പൂരില്‍ നിന്നുള്ള എംഎല്‍എയാണ് യോഗി ആദിത്യനാഥ്. ഇത്തവണ രണ്ട് മത്സരത്തില്‍ അദ്ദേഹം മത്സരിക്കാനുള്ള സാധ്യതയും ശക്തമാണ്.

1

മഴക്കാല നടത്തങ്ങൾ; അനശ്വര രാജന്റെ ഇൻസ്റ്റഗ്രാം ഫൊട്ടോസ് ഏറ്റെടുത്ത് ആരാധകർ

അതേസമയം ബ്രാഹ്മണ വിഭാഗത്തിന്റെ വോട്ടും കൂടി ലക്ഷ്യമിട്ടുള്ള നീക്കമാണ് ഇത്. അയോധ്യയില്‍ നിന്നുള്ള സിറ്റിംഗ് എംഎല്‍എ വേദ്പ്രകാശ് ഗുപ്ത മണ്ഡലം വിട്ടുകൊടുക്കും. താന്‍ സീറ്റ് വിട്ടുകൊടുക്കാന്‍ തയ്യാറാണെന്ന് ഗുപ്ത പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു. യോഗി അയോധ്യയില്‍ നിന്ന് മത്സരിച്ചാല്‍ അത് ഞങ്ങളുടെ ഭാഗ്യവും അഭിമാനവുമാണെന്ന് വേദ് പ്രകാശ് ഗുപ്ത പറഞ്ഞു. പാര്‍ട്ടിയാണ് ഇവിടെ ആര് മത്സരിക്കണമെന്ന് തീരുമാനിക്കുക. മുഖ്യമന്ത്രി മുന്‍ഗണന നല്‍കുന്ന മണ്ഡലങ്ങളിലൊന്നാണ് അയോധ്യയെന്നും ഗുപ്ത സ്ഥിരീകരിച്ചു.

യോഗി ആദിത്യനാഥ് അയോധ്യയില്‍ നിന്ന് മത്സരിക്കാന്‍ തീരുമാനിച്ചാല്‍ ഞങ്ങള്‍ അദ്ദേഹത്തിന് വേണ്ടി പ്രചാരണം നടത്തുമെന്ന് വേദ് പ്രകാശ് പറയുന്നു. ബിജെപി തന്നെ യുപിയില്‍ സര്‍ക്കാരുണ്ടാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം യോഗിയോ വേദ് പ്രകാശോ കഴിഞ്ഞ നാല് വര്‍ഷമായി എന്ത് വികസനമാണ് അയോധ്യക്ക് വേണ്ടി നടത്തിയതെന്ന് പറയണമെന്ന് കോണ്‍ഗ്രസ് വക്താവ് സുരേന്ദ്ര രജ്പുത് പറഞ്ഞു. എത്ര പേര്‍ക്ക് തൊഴില്‍ ലഭിച്ചു, എത്ര ഗ്രാമങ്ങളില്‍ കുടിവെള്ള സൗകര്യമുണ്ട്. സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ നടന്നു. ഓരോ ഗ്രാമങ്ങളിലും എത്ര പേര്‍ കൊവിഡ് ബാധിച്ച് മരിച്ചുവെന്ന ചോദ്യങ്ങളില്‍ യോഗി ഉത്തരം പറയണമെന്നും സുരേന്ദ്ര രജ്പുത്ത് പറഞ്ഞു.

പത്രങ്ങളുടെ തലക്കെട്ടിനായി യോഗി ശ്രമിക്കുകയാണ്. വേദ് പ്രകാശ് ഈ കോമാളിത്തരം അവസാനിപ്പിക്കണം. മണ്ഡലത്തിനായി പ്രവര്‍ത്തിക്കാന്‍ തയ്യാറാവണമെന്നും സുരേന്ദ്ര രജ്പുത് വ്യക്തമാക്കി. അതേസമയം എസ്പിയും ഈ തീരുമാനത്തിനെതിരെ രംഗത്തെത്തി. 2017 മുതല്‍ യുപിയിലെ ക്രമസമാധാന നില തകര്‍ന്നിരിക്കുകയാണ്. പലര്‍ക്കും തൊഴിലില്ലാത്ത അവസ്ഥയാണ്. കര്‍ഷകര്‍ക്കെതിരെയുള്ള അക്രമങ്ങള്‍ തുടരുന്നു. ഏകാധിപത്യ ഭരണമാണ് നടക്കുന്നത്. ആര്‍ക്ക് എവിടെ നിന്ന് വേണമെങ്കിലും മത്സരിക്കാമെന്നും എസ്പി വക്താവ് ജൂഹി സിംഗ് പറഞ്ഞു.

നാടൻ പെൺകുട്ടിയായി ആരതി സോജൻ; ഫോട്ടോസ് വൈറൽ

Recommended Video

cmsvideo
    'മുസ്ലിം സ്ത്രീകൾ ലേലത്തിന് 'പ്രതിഷേധം കത്തുന്നു | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+