കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉറപ്പാണ് ബിജെപി, യുപിയില്‍ നേടുക 350 സീറ്റുകള്‍, പ്രിയങ്കയെ മുഖ്യമന്ത്രിയാക്കാന്‍ കോണ്‍ഗ്രസ്

Google Oneindia Malayalam News

ദില്ലി: ഉത്തര്‍പ്രദേശില്‍ അധികാരം ബിജെപിക്കൊപ്പം തന്നെ നില്‍ക്കുമെന്ന് പ്രഖ്യാപിച്ച് യോഗി ആദിത്യനാഥ്. ബിജെപിക്ക് കിട്ടാന്‍ പോകുന്നത് 350 സീറ്റുകളില്‍ അധികമാണെന്ന് യോഗി പറയുന്നു. ദേശീയ തലത്തില്‍ മുമ്പൊക്കെ യുപിയെ കുറിച്ചൊക്കെ ഒരു മുന്‍ധാരണയുണ്ടായിരുന്നു. അതൊക്കെ ഇപ്പോള്‍ മാറി. അത് ജനങ്ങളുടെ കൂട്ടായ ശ്രമങ്ങളുടെ ഭാഗമാണ്. ജനങ്ങള്‍ക്ക് ഈ ഭരണത്തില്‍ വിശ്വാസമുണ്ട്. ആ വിശ്വാസമാണ് ഞങ്ങളെ വീണ്ടും ഭരണത്തിലെത്തിക്കാന്‍ പോകുന്നത്. 2022ല്‍ വന്‍ ഭൂരിപക്ഷമാണ് ബിജെപി തേടിയെത്താന്‍ പോകുന്നത്. 350 സീറ്റുകള്‍ ബിജെപി യുപിയില്‍ നേടിയിരിക്കുമെന്നും യോഗി പറഞ്ഞു. അതേസമയം തന്റെ ഭരണനേട്ടങ്ങളും യോഗി വിശദീകരിച്ചു.

1

അതേസമയം തന്റെ സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം മുതല്‍ യുപി കലാപരഹിതമായ സംസ്ഥാനമായി തുടരുകയാണെന്ന് യോഗി അവകാശപ്പെട്ടു. സംസ്ഥാന ഭരണത്തില്‍ സമ്പൂര്‍ണ മാറ്റം പ്രകടമാണെന്നും യോഗി പറഞ്ഞു. തന്റെ നാലരവര്‍ഷ കാലത്തെ റിപ്പോര്‍ട്ട് കാര്‍ഡ് അവതരിപ്പിച്ച് കൊണ്ടായിരുന്നു യോഗി ഇക്കാര്യങ്ങള്‍ അവകാശപ്പെട്ടത്. മുമ്പുണ്ടായിരുന്നതില്‍ നിന്ന് വ്യത്യസ്തമായി അര്‍ഹരായവരിലേക്ക് ക്ഷേമ പദ്ധതികള്‍ ഇപ്പോള്‍ എത്തുന്നുണ്ട്. നാലര വര്‍ഷത്തെ ഭരണം കൊണ്ട് ബിസിനസ് സൗഹൃദ സംസ്ഥാനങ്ങളുടെ പട്ടികയില്‍ യുപി രാജ്യത്ത് തന്നെ രണ്ടാമത് എത്തിയെന്നും യോഗി അവകാശപ്പെട്ടു.

മുമ്പ് യുപിയിലെ മുഖ്യമന്ത്രിമാര്‍ ബംഗ്ലാവ് ഉണ്ടാക്കുന്നതിന് വേണ്ടിയായിരുന്നു മത്സരിച്ചിരുന്നത്. എന്നാല്‍ ഈ പുതിയ ഉത്തര്‍പ്രദേശ് അങ്ങനെയല്ല. ഞങ്ങള്‍ പാവപ്പെട്ട 42 ലക്ഷം പേര്‍ക്കാണ് വീടുവെച്ച് നല്‍കിയതെന്നും യോഗി പറഞ്ഞു. സംസ്ഥാനത്തെ ക്രമസമാധാന നില എത്രയോ മെച്ചപ്പെട്ടിരിക്കുന്നു. അതിന് എന്റെ സര്‍ക്കാരിനാണ് നന്ദി പറയേണ്ടത്. 2017ന് മുമ്പുണ്ടായിരുന്ന അവസ്ഥയില്‍ നിന്ന് ഒരു മോചനം തന്റെ സര്‍ക്കാര്‍ നല്‍കിയെന്നും യോഗി പറഞ്ഞു. ഇതേ യുപിയിലായിരുന്നു ക്രിമിനലുകളും മാഫിയകളും ഭയത്തിന്റെ അന്തരീക്ഷം ഉണ്ടാക്കിയിരുന്നത്. അഴിമതിയും അരാജകത്വവും യുപിയിലുണ്ടായിരുന്നു. അതെല്ലാം അധികാരത്തോട് ചേര്‍ന്ന് നില്‍ക്കുന്നതായിരുന്നു 2017ന് മുമ്പുള്ള കാലഘട്ടമെന്നും യോഗി പറഞ്ഞു.

2017ലെ ലോക് കല്യാണ്‍ സങ്കല്‍പ്പ് പത്രയില്‍ വാഗ്ദാനം ചെയ്തവയെല്ലാം ബിജെപി സര്‍ക്കാര്‍ പൂര്‍ത്തിയാക്കി. 2022ലെ തിരഞ്ഞെടുപ്പില്‍ സീറ്റുകള്‍ വര്‍ധിപ്പിക്കുമെന്ന് ഉറപ്പാണ്. 44 കേന്ദ്ര പദ്ധതികള്‍ നടപ്പാക്കുന്നതില്‍ ഒന്നാം സ്ഥാനത്താണ് സംസ്ഥാനം. വികസനവും ക്രമസമാധാനവും കൊവിഡിനെ നേരിടലുമെല്ലാം യുപി മികച്ച നേട്ടമുണ്ടാക്കിയ കാര്യമാണെന്നും യോഗി പറയുന്നു. അതേസമയം മായാവതിയുടെ കാലത്ത് ഉണ്ടാക്കിയ ആഢംബര ബംഗ്ലാവുകളെ പരോക്ഷമായി വിമര്‍ശിച്ചായിരുന്നു യോഗിയുടെ പരാമര്‍ശങ്ങള്‍. ജാതിയോ മതമോ നോക്കാതെ ക്രിമിനലുകളെ കൈകാര്യം ചെയ്തു ക്രമസമാധാന നില ഉറപ്പാക്കി. വാക്‌സിനേഷനില്‍ അടക്കം യുപി മുന്നിലാണെന്നും യോഗി വ്യക്തമാക്കി.

ഗ്ലാമറസ് വിട്ട് ഒരു കളിയുമില്ല; ട്രെന്‍ഡിംഗായി പാര്‍വ്വതി നായരുടെ ഫോട്ടോഷൂട്ട്

2017ന് മുമ്പ് ഇവിടെ വര്‍ഗീയ കലാപങ്ങള്‍ ദിനംപ്രതി നടക്കാറുണ്ടായിരുന്നു. എന്നാല്‍ ഇന്ന് അതിനെതിരെ നടപടിയെടുക്കുന്നു. യുപി മോഡല്‍ ഇന്ന് രാജ്യം മുഴുവന്‍ നമ്മള്‍ എത്തിച്ചിരിക്കുകയാണെന്നും യോഗി പറഞ്ഞു. അടുത്ത വര്‍ഷമാണ് യുപി തിരഞ്ഞെടുപ്പ് നടക്കുന്നത്. 2017ല്‍ 325 സീറ്റ് നേടി ചരിത്ര വിജയമായിരുന്നു ബിജെപി നേടിയത്. എസ്പി സഖ്യം 54 സീറ്റില്‍ ഒതുങ്ങി പോയിരുന്നു. ബിഎസ്പി 19 സീറ്റിലേക്കും വീണു. ഇത്തവണയും ബിജെപിക്ക് തന്നെയാണ് തിരഞ്ഞെടുപ്പില്‍ മുന്‍തൂക്കമുള്ളതെന്നാണ് റിപ്പോര്‍ട്ട്. ആകെയുള്ള മത്സരം സമാജ് വാദി പാര്‍ട്ടി മാത്രമാണ്. ബിഎസ്പിക്കോ കോണ്‍ഗ്രസിനോ ബദല്‍ ശക്തികളാവാന്‍ സാധിച്ചിട്ടില്ലെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു.

കോണ്‍ഗ്രസ് പക്ഷേ തിരിച്ചുവരാനുള്ള ശ്രമത്തിലാണ്. പ്രിയങ്ക ഗാന്ധി യുപിയില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാവുമെന്ന് സൂചനയുണ്ട്. മുതിര്‍ന്ന നേതാവ് സല്‍മാന്‍ ഖുര്‍ഷിദ് നടത്തിയ പ്രതികരണം അത്തരത്തിലുള്ളതാണ്. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകണമെങ്കില്‍ പ്രിയങ്കയ്ക്ക് തീരുമാനമെടുക്കാമെന്ന് സല്‍മാന്‍ ഖുര്‍ഷിദ് പറയുന്നു. പ്രിയങ്കയുടെ നേതൃത്വത്തില്‍ മികച്ച പ്രവര്‍ത്തനം കോണ്‍ഗ്രസ് നടത്തുന്നുണ്ട്. എന്നാല്‍ സംഘടനാ ശക്തി പൂര്‍ണമായി വീണ്ടെടുത്തിട്ടില്ല. പ്രിയങ്ക മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി വന്നാല്‍ കോണ്‍ഗ്രസിന്റെ സീറ്റുകള്‍ വര്‍ധിപ്പിക്കാന്‍ അതിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തല്‍. നിലവില്‍ ഏഴ് സീറ്റ് മാത്രമുള്ള കോണ്‍ഗ്രസിന് എത്ര സീറ്റ് കൂടിയാലും നേട്ടമാണ്.

Recommended Video

cmsvideo
'Just Remember That'; Padmaja Venugopal's reply to Suresh Gopi fans

English summary
yogi adityanath says he changed the state's future and bjp will win 350 seats in uttar pradesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X