Get Updates
Get notified of breaking news, exclusive insights, and must-see stories!

37 വര്‍ഷത്തിന് ശേഷം ചരിത്രം തിരുത്തി യോഗി, രണ്ടാമൂഴം, ഗൊരഖ്പൂരിലെ ഭൂരിപക്ഷം ഞെട്ടിക്കും

ദില്ലി: ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥിന് രണ്ടാമൂഴം. 37 വര്‍ഷത്തിന് ശേഷം ഒരു പാര്‍ട്ടിക്ക് ഉത്തര്‍പ്രദേശില്‍ ഭരണത്തുടര്‍ച്ചയുണ്ടാവുന്നത്. അതേസമയം ഗൊരഖ്പൂര്‍ സദര്‍ സീറ്റില്‍ ഒരു ലക്ഷം വോട്ടിനാണ് യോഗി വിജയിച്ചിരിക്കുന്നത്. എസ്പിയുടെ ശുഭാവതി ഉപേന്ദ്ര ദത്ത് ശുക്ലയ്ക്ക് 30498 വോട്ടാണ് ലഭിച്ചത്. അതേസമയം ആസാദ് സമാജ് പാര്‍ട്ടിയുടെ ചന്ദ്രശേഖര്‍ ആസാദിന് വെറും 4501 വോട്ടാണ് ലഭിച്ചത്. ഗൊരഖ്പൂര്‍ സീറ്റ് 2017 വരെ ബിജെപിയുടെ കോട്ടയായിരുന്നു. ഗൊരഖ്പൂര്‍ സദറും ബിജെപിയുടെ കോട്ട തന്നെയാണ്. 1967ല്‍ ജനസംഘം ഉള്ള കാലം മുതല്‍ ഇവിടെ ബിജെപിയാണ് വിജയിക്കുന്നത്.

1

ഗൊരഖ്പൂരില്‍ 65 ശതമാനം വോട്ടും യോഗിക്കാണ് ലഭിച്ചത്. അതേസമയം സംസ്ഥാന ചരിത്രത്തിലും യോഗി ഇടംപിടിച്ചു. അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കി വീണ്ടും അധികാരത്തില്‍ തിരിച്ചെത്തുന്ന ആദ്യ മുഖ്യമന്ത്രിയായി യോഗി മാറിയിരിക്കുകയാണ്. നേരത്തെ നാല് മുഖ്യമന്ത്രിമാര്‍ ഇതേ പോലെ അധികാരത്തില്‍ രണ്ടാമതും എത്തിയിട്ടുണ്ട്. എന്നാല്‍ ഒരാള്‍ പോലും അഞ്ച് വര്‍ഷം പൂര്‍ണമായും ഭരിച്ചവരല്ല. യുപി വിഭജിക്കുന്നതിന് മുമ്പുള്ള ഉത്തര്‍പ്രദേശില്‍ നാരായണ്‍ ദത്ത് തിവാരി രണ്ട് തവണ മുഖ്യമന്ത്രി പദത്തിലെത്തിയിരുന്നു. ഇത് 1985ലാണ്. ഇതോടെ 37 വര്‍ഷത്തിന് ശേഷം അധികാരതുടര്‍ച്ച നേടുന്ന ആദ്യ മുഖ്യമന്ത്രിയായും യോഗി ആദിത്യനാഥ് മാറി.

1957ല്‍ സമ്പൂര്‍ണാനന്ദയ്ക്ക് ഭരണതുടര്‍ച്ച ലഭിച്ചിരുന്നു. 1962ല്‍ ചന്ദ്രഭാനു ഗുപ്തയ്ക്കും ഭരണത്തുടര്‍ച്ച ലഭിച്ചിരുന്നു. റീത്ത ബഹുഗുണ ജോഷിയുടെ പിതാവ് ഹേമവതി നന്ദന്‍ ബഹുഗുണയ്ക്ക് 1974ല്‍ ഭരണതുടര്‍ച്ച ലഭിച്ചിരുന്നു. അതേസമയം ബിജെപി മുഖ്യമന്ത്രിമാരില്‍ യുപിയില്‍ ഭരണത്തുടര്‍ച്ച ലഭിക്കുന്ന ആദ്യത്തെ മുഖ്യമന്ത്രിയാണ് യോഗി ആദിത്യനാഥ്. ഉത്തര്‍പ്രദേശിന്റെ ചരിത്രത്തില്‍ അഞ്ച് വര്‍ഷം തികയ്ക്കുന്ന മൂന്നാമത്തെ മാത്രം മുഖ്യമന്ത്രിയാണ് അദ്ദേഹം. മായാവതിയും അഖിലേഷ് യാദവുമാണ് മുഖ്യമന്ത്രി പദത്തില്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയവര്‍. മായാവതി 2007 മുതല്‍ 2012 വരെ ഭരിച്ചപ്പോള്‍ അഖിലേഷ് 2012 മുതല്‍ 2017 വരെ ഭരിച്ചു.

അതേസമയം യുപിയില്‍ ഇതുവരെ 21 മുഖ്യമന്ത്രിമാരാണ് ഉണ്ടായിട്ടുള്ളത്. ചന്ദ്രബാനു ഗുപ്ത, ചൗധരി ചരണ്‍ സിംഗ്, നാരായണ്‍ ദത്ത് തിവാരി, കല്യാണ്‍ സിംഗ്, മുലായം സിംഗ് യാദവ്, മായാവതി, എന്നിവര്‍ ഒന്നിലധികം തവണ മുഖ്യമന്ത്രിമാരായവര്‍ ആണ്. അതേ പട്ടികയിലേക്കാണ് യോഗി ആദിത്യനാഥും എത്തുന്നത്. എന്നാല്‍ ബിജെപിയുടെ വിജയം മുമ്പ് മറ്റ് പാര്‍ട്ടികളൊന്നും നേടിയ പോലുള്ളവയല്ല. ഗംഭീര വിജയമാണ് നേടിയത്. കഴിഞ്ഞ തവണ എന്‍ഡിഎ കക്ഷികള്‍ 325 സീറ്റുകള്‍ നേടിയപ്പോള്‍ ഇത്തവണ വലിയ നഷ്ടമില്ലാതെ നോക്കാനും ബിജെപിക്ക് സാധിച്ചു. പ്രതിപക്ഷമാകെ തകര്‍ന്ന് തരിപ്പണമാകുന്നതാണ് യുപിയില്‍ കണ്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+