യോഗി ആദിത്യനാഥ് അയോഗ്യന്‍? ശമ്പളം പറ്റുന്നത് കേന്ദ്രത്തില്‍ നിന്ന്, കോടതി ഇടപെട്ടു, കുടുങ്ങും!!

  • Posted By:
Subscribe to Oneindia Malayalam

ലഖ്‌നൗ: ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പദവിയില്‍ ഇരിക്കാന്‍ യോഗ്യനല്ലെന്ന് ഹര്‍ജി. പാര്‍ലമെന്റംഗമായി തുടരുന്ന യോഗി ആദിത്യനാഥും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും ആയോഗ്യരാണെന്നും പൊതുതാല്‍പര്യ ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.

ഇതുസംബന്ധിച്ച് അലഹാബാദ് ഹൈക്കോടതി അറ്റോര്‍ണി ജനറലില്‍ നിന്നു വിശദീകരണം തേടി. കേസ് അടുത്ത 24 ന് വീണ്ടും പരിഗണിക്കും. അയോഗ്യത കല്‍പ്പിച്ചാല്‍ യോഗിക്കും മൗര്യയ്ക്കും മുഖ്യമന്ത്രി ഉപമുഖ്യമന്ത്രി പദവികള്‍ നഷ്ടമാകും.

വീരമൃത്യു വരിച്ച ജവാന്റെ കുടുംബത്തെ യോഗി അപമാനിച്ചു; കൊടുത്തതെല്ലാം തിരിച്ചുവാങ്ങി, ദുരന്തം!!

ഹിന്ദുക്കള്‍ കൂട്ടത്തോടെ ഇസ്ലാമിലേക്ക്!നിസ്‌ക്കാരവും ഖുറാനും പഠിക്കുന്നു!ബിജെപിയിലും യോഗിയിലും നിരാശ

യോഗി ആദിത്യനാഥ് അവധിയില്‍നിന്നും നബിദിനം ഒഴിവാക്കി; പ്രതിഷേധവുമായി മുസ്ലീങ്ങള്‍

ലഖ്‌നൗ ബെഞ്ച് വാദം കേള്‍ക്കുന്നു

ലഖ്‌നൗ ബെഞ്ച് വാദം കേള്‍ക്കുന്നു

ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ചാണ് കേസില്‍ വാദം കേള്‍ക്കുന്നത്. സഞ്ജയ് ശര്‍മ എന്ന വ്യക്തിയാണ് പൊതു താല്‍പര്യ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ജസ്റ്റിസുമാരായ സുധീര്‍ അഗര്‍വാള്‍, വീരേന്ദ്ര കുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.

മന്ത്രിമാരാകാന്‍ സാധിക്കില്ല

മന്ത്രിമാരാകാന്‍ സാധിക്കില്ല

ഭരണഘടനയുടെ 101(2) അനുച്ഛേദം പ്രകാരം പാര്‍ലമെന്റംഗങ്ങള്‍ക്ക് സംസ്ഥാന മന്ത്രിമാരാകാന്‍ സാധിക്കില്ല. യോഗി ആദിത്യനാഥിന്റെയും മൗര്യയുടെയും നിയമനം ഭരണഘടനാ വിരുദ്ധമാണെന്നും ഹര്‍ജിയില്‍ പറയുന്നു.

ലോക്‌സഭാ സീറ്റില്‍ ആളില്ലെന്ന് പ്രഖ്യാപിക്കണം

ലോക്‌സഭാ സീറ്റില്‍ ആളില്ലെന്ന് പ്രഖ്യാപിക്കണം

ഒന്നുകില്‍ ഇരുവരും തിരഞ്ഞെടുക്കപ്പെട്ട ലോക്‌സഭാ സീറ്റ് ഒഴിഞ്ഞുകിടക്കുന്നതായി പ്രഖ്യാപിക്കണം. അയോഗ്യത തടയല്‍ നിയമത്തിലെ 3(എ) വകുപ്പിന്റെ സാധുതയും ശര്‍മയുടെ ഹര്‍ജിയില്‍ ചോദ്യം ചെയ്യുന്നു.

രാഷ്ട്രപതി തിരഞ്ഞെടുപ്പ് വരെ

രാഷ്ട്രപതി തിരഞ്ഞെടുപ്പ് വരെ

ഉത്തര്‍പ്രദേശ് മന്ത്രിമാരായി യോഗിയും മൗര്യയും കഴിഞ്ഞ മാര്‍ച്ച് 19നാണ് സത്യപ്രതിജ്ഞ ചൊല്ലിയത്. പക്ഷേ ഇരുവരും ഇതുവരെ ലോക്‌സഭാ അംഗത്വം രാജി വച്ചിട്ടില്ല. അടുത്ത ജൂലൈയില്‍ നടക്കുന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പ് വരെ തുടരാനാണ് ഇരുവരുടെയും തീരുമാനം.

 ആറ് മാസം സമയം

ആറ് മാസം സമയം

നിയമ പ്രകാരം സംസ്ഥാന മന്ത്രിമാരായ സത്യപ്രതിജ്ഞ ചൊല്ലിയാല്‍ ആറ് മാസത്തിനകം ഏതെങ്കിലും നിയമസഭാ മണ്ഡലത്തില്‍ മല്‍സരിച്ച് ജയിച്ചാല്‍ മതി. എന്നാല്‍ ഇപ്പോള്‍ തന്നെ നിയമസഭാ മണ്ഡലത്തില്‍ മല്‍സരിച്ചാല്‍ ലോക്‌സഭാ അംഗത്വം നഷ്ടമാകും.

 ശമ്പളം പറ്റുന്നത് കേന്ദ്രത്തില്‍ നിന്ന്

ശമ്പളം പറ്റുന്നത് കേന്ദ്രത്തില്‍ നിന്ന്

പാര്‍ലമെന്റംഗങ്ങള്‍ ആയതിനാല്‍ യോഗിയും മൗര്യയും ശമ്പളം പറ്റുന്നത് കേന്ദ്രത്തില്‍ നിന്നാണ്. അതുകൊണ്ട് തന്നെ സംസ്ഥാനത്ത് മന്ത്രിമാരായി തുടരാന്‍ ഇവര്‍ക്ക് അവകാശമില്ലെന്ന് സഞ്ജയ് ശര്‍മയുടെ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

ബിജിപിക്കുള്ളില്‍ അമര്‍ഷം

ബിജിപിക്കുള്ളില്‍ അമര്‍ഷം

ഗോരഖ്പൂര്‍ മണ്ഡലത്തില്‍ നിന്നുള്ള ലോക്‌സഭാ അംഗമാണ് യോഗി ആദിത്യനാഥ്. അലഹാബാദിലെ ഫൂല്‍പുര്‍ മണ്ഡലത്തെയാണ് മൗര്യ പ്രതിനിധീകരിക്കുന്നത്. സംസ്ഥാനത്ത് മികച്ച വിജയം നേടിയ ബിജെപി പ്രധാന പദവികളിലേക്ക് നിയമസഭയിലേക്ക് ജയിച്ചവരെ പരിഗണിക്കാത്തതിനെതിരേ പാര്‍ട്ടിക്കുള്ളില്‍ അമര്‍ഷമുണ്ടായിരുന്നു.

യോഗിക്ക് തുടര്‍ച്ചയായ തിരിച്ചടികള്‍

യോഗിക്ക് തുടര്‍ച്ചയായ തിരിച്ചടികള്‍

ഭരണം മെച്ചപ്പെട്ടതാക്കാന്‍ ശ്രമിക്കുന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ഒന്നിന് പിറകെ ഒന്നായി തിരിച്ചടികള്‍ ലഭിക്കുകയാണിപ്പോള്‍. അതിര്‍ത്തിയില്‍ പാകിസ്താന്‍ സൈന്യത്തിന്റെ ക്രൂരതയ്ക്ക് ഇരയായ ധീര ജവാനെ യോഗി അപമാനിച്ചുവെന്ന് കഴിഞ്ഞ ദിവസം ആരോപണം ഉയര്‍ന്നിരുന്നു. സൈനികന്റെ വീട്ടില്‍ മതിയായ സൗകര്യമില്ലെന്ന് ചൂണ്ടിക്കാട്ടി യോഗി സന്ദര്‍ശനം വൈകിക്കുകയായിരുന്നുവത്രെ.

സൈനികന്റെ കുടുംബത്തെ അപമാനിച്ചു

സൈനികന്റെ കുടുംബത്തെ അപമാനിച്ചു

ഈ മാസം ആദ്യത്തിലാണ് ജവാന്‍ പ്രേം സാഗര്‍ ഉള്‍പ്പെടെ രണ്ട് സൈനികരെ പാകിസ്താന്‍ വെടിവച്ച് കൊന്ന് മൃതദേഹങ്ങള്‍ വികൃതമാക്കിയത്. സംഭവം ഏറെ വിവാദമായിരുന്നു. മൃതദേഹം വികൃതമാക്കിയിട്ടില്ലെന്ന് പാകിസ്താനും തെളിവുണ്ടെന്ന് ഇന്ത്യയും പറഞ്ഞതോടെയാണ് സംഭവം വിവാദമായത്. എന്നാല്‍ അതിനേക്കാള്‍ അപമാനമാണ് ജന്മനാടായ ഉത്തര്‍പ്രദേശിലെ സര്‍ക്കാരില്‍ നിന്നു ജവാനും കുടുംബത്തിനും നേരിടേണ്ടി വന്നത്. ജവാന്റെ വീട്ടില്‍ ആഢംബര സൗകര്യങ്ങളില്ലാത്തതിനാല്‍ മുഖ്യമന്ത്രി യോഗി സന്ദര്‍ശനം വൈകിപ്പിച്ചു.

മുഖ്യമന്ത്രി എത്തിയത് സൗകര്യങ്ങള്‍ ഒരുക്കിയ ശേഷം

മുഖ്യമന്ത്രി എത്തിയത് സൗകര്യങ്ങള്‍ ഒരുക്കിയ ശേഷം

പിന്നീട് എല്ലാ സൗകര്യങ്ങളും ഒരുക്കിയ ശേഷമാണ് മുഖ്യമന്ത്രി വീട് സന്ദര്‍ശിക്കാനെത്തിയത്. ഞായറാഴ്ചയാണ് ഏവരെയും ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. മിനുറ്റുകള്‍ മാത്രം നീളുന്ന സന്ദര്‍ശനത്തിന് വേണ്ടി ലക്ഷങ്ങളാണ് സര്‍ക്കാര്‍ മുടക്കിയത്.

ഉദ്യോഗസ്ഥര്‍ക്ക് അതൃപ്തി

ഉദ്യോഗസ്ഥര്‍ക്ക് അതൃപ്തി

യോഗി എത്തുന്നതിന് മുമ്പ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സൈനികന്റെ വീട്ടിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. വീട്ടില്‍ മതിയായ സൗകര്യങ്ങളില്ലാത്തതിനാല്‍ അതൃപ്തി പ്രകടിപ്പിച്ച ഉദ്യോഗസ്ഥര്‍ പിന്നീടെത്തിയത് നിരവധി വീട്ടുപകരണങ്ങളുമായിട്ടായിരുന്നു. എസി ഘടിപ്പിച്ചു. വിലകൂടിയ ആഢംബര സോഫ, ഒരു കാര്‍പറ്റ്, കര്‍ട്ടണുകള്‍, കസേരകള്‍ എന്നിവയെല്ലാം നിമിഷങ്ങള്‍ക്കകം ഉദ്യോഗസ്ഥര്‍ കൊണ്ടുവന്നു. പിന്നീടാണ് മുഖ്യമന്ത്രി സന്ദര്‍ശനത്തിനെത്തിയത്. മുഖ്യമന്ത്രി പോയ ഉടനെ കൊണ്ടുവന്ന ഉപകരണങ്ങളെല്ലാം ഉദ്യോഗസ്ഥര്‍ എടുത്തുകൊണ്ടുപോയി.

മുഖ്യമന്ത്രിയെ കാത്ത് മണിക്കൂറുകള്‍

മുഖ്യമന്ത്രിയെ കാത്ത് മണിക്കൂറുകള്‍

ജവാന്റെ മൃതദേഹം കശ്മീരിലെ നിയന്ത്രണ രേഖയിലാണ് കഴിഞ്ഞാഴ്ച കാണപ്പെട്ടത്. പിന്നീട് സംസ്‌കാരത്തിനായി ജന്‍മനാടായ ദിയോരിയയിലെക്ക് കൊണ്ടുവന്നു. പക്ഷേ, മുഖ്യമന്ത്രി വീട് സന്ദര്‍ശിക്കുകയും സംസ്‌കാരത്തിന് സാക്ഷിയാവുകയും ചെയ്യുമെന്ന് ബിജെപി പ്രവര്‍ത്തകര്‍ പറഞ്ഞു. മുഖ്യമന്ത്രി വന്നിട്ട് സംസ്‌കരിച്ചാല്‍ മതിയെന്നായിരുന്നു അവരുടെ ആവശ്യം. തുടര്‍ന്ന് ഏറെ നേരം കാത്തിരുന്നു. ഒരു ദിവസത്തിലധികം കാത്തിരുന്നിട്ടും മുഖ്യമന്ത്രി വന്നില്ല. പിന്നീട് ഫോണില്‍ ബന്ധപ്പെട്ട മുഖ്യമന്ത്രി താന്‍ പിന്നീട് വീട് സന്ദര്‍ശിക്കാമെന്ന് പറയുകയായിരുന്നു.

English summary
The appointments of Yogi Adityanath as Uttar Pradesh Chief Minister and Keshav Prasad Maurya as his deputy were challenged in the Lucknow bench of the Allahabad High Court on Monday.
Please Wait while comments are loading...