ഹൃദയവും സ്വകാര്യ ഭാഗങ്ങളും അറുത്തെടുത്തു;കാമുകിയുടെ മുൻ കാമുകനെ അരുംകൊല ചെയ്ത് യുവാവ്
പ്ലസ് ടു ക്ലാസിൽ വെച്ചാണ് ഇരുവരും മുൻപ് ഒന്നിച്ച് പഠിച്ചത്. ഇരുവരും ഒപ്പം പഠിച്ചിരുന്ന പെൺകുട്ടിയെ പ്രണയിച്ചു. ആ

ഹൈദരാബാദ്: കാമുകിയെ ഫോൺ ചെയ്യുകയും മെസേജ് അയക്കുയും ചെയ്ത സഹപാഠിയെ കഴുത്തറുത്ത് കൊലപ്പെടുത്തി യുവാവ്. രംഗാറെഡ്ഡി മഹത്മാഗാന്ധി സര്‍വകലാശാലയിലെ വിദ്യാർഥി നേനാവദ് നവീന്‍ (21) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതി ഹരിഹര കൃഷ്ണയെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട നവീൻ പെൺകുട്ടിയുടെ മുൻ കാമുകനായിരുന്നു. അതിക്രൂര കൊലയ്ക്ക് ശേഷം പ്രതി യുവാവിന്റെ ആന്തരികാവയവങ്ങളും രഹസ്യ ഭാഗങ്ങളും മുറിച്ച് നീക്കുകയും ചെയ്തു.

ഇരുവരും ഒപ്പം പഠിച്ച പെൺകുട്ടിയെ പ്രണയിച്ചു
സര്‍വകലാശാലയിലെ അവസാന വര്‍ഷ ബിടെക് വിദ്യാര്‍ഥിയായിരുന്നു അബ്ദുല്ലാപുര്‍മേട്ട് സ്വദേശിയായ ഹരിഹര കൃഷ്ണ. നവീൻ ഹൈദരാബാദിലെ അറോറൽ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥിയും. പ്ലസ്ടു ക്ലാസിൽ വെച്ചാണ് ഇരുവരും മുൻപ് ഒന്നിച്ച് പഠിച്ചത്. ഇരുവരും ഒപ്പം പഠിച്ചിരുന്ന പെൺകുട്ടിയെ പ്രണയിച്ചു. ആദ്യം നവീനുമായിട്ടായിരുന്നു പെൺകുട്ടി പ്രണയത്തിലായത്. എന്നാൽ ഇരുവരും തമ്മിൽ വേർപിരിഞ്ഞു. തുടർന്നാണ് പെൺകുട്ടി ഹരിഹര കൃഷ്ണയുമായി പ്രണയത്തിലായത്.
എന്നാൽ പ്രണയം പിരിഞ്ഞതിന് ശേഷവും നവീൻ പെൺകുട്ടിയെ ഫോൺ ചെയ്യാറുണ്ടായിരുന്നത്രേ. ഒരിക്കൽ പെൺകുട്ടിയുമായി സംസാരിച്ച് നിൽക്കുമ്പോൾ നവീൻ പെൺകുട്ടിയുടെ ഫോണിലേക്ക് വിളിക്കുന്നത് നവീന്റെ ശ്രദ്ധയിൽ പെടുകയായിരുന്നു. തുടർന്നാണ് നവീനെ ഇല്ലാതാക്കാൻ ഹരിഹര കൃഷ്ണ തീരുമാനിച്ചതെന്ന് പോലീസ് പറയുന്നു.

നവീനെ വിളിച്ചു വരുത്തി
ഫെബ്രുവരി 17 ന് അബ്ദുല്ലാപുർമേട്ടിലുള്ള ആളൊഴിഞ്ഞ സ്ഥലത്ത് നവീനെ കൃഷ്ണ വിളിച്ച് വരുത്തുകയായിരുന്നു. ഇവിടെ വെച്ച് ഇരുവരും തർക്കിച്ചു. തുടർന്ന് കൃഷ്ണ നവീനെ തലയ്ക്ക് അടിച്ച് കൊലപ്പെടുത്തി. കൊലയ്ക്ക് പിന്നാലെ നവീന്റെ കൈവിരലുകൾ കൃഷ്ണ മുറിച്ച് മാറ്റിയത്രേ. കൂടാതെ ഹൃദയവും പുറത്തെടുത്തു. തുടർന്ന് മൃതദേഹം അവിടെ ഉപേക്ഷിച്ച് കടന്ന് കളഞ്ഞു. കൊലയ്ക്ക് ശേഷം കൃഷ്ണ തന്റെ സുഹൃത്തിനെ കണ്ട് കൊലപാതക വിവരം അറിയിച്ചു. ഇതോടെ ഇയാൾ പോലീസിൽ കീഴടങ്ങാൻ കൃഷ്ണയോട് ആവശ്യപ്പെട്ടിരുന്നു.

വെളിപ്പെടുത്തിയിരുന്നു
കാമുകിയോടും കൊലയെ കുറിച്ച് ഇയാൾ വെളിപ്പെടുത്തിയതായി പോലീസ് പറയുന്നു..കൊലയ്ക്ക് ശേഷം ആന്ധ്രാ പ്രദേശിൽ തന്നെ വിവിധ ഇടങ്ങളിലേക്ക് പ്രതി പോയിരുന്നതായി പോലീസ് കണ്ടെത്തി. നവീൻ വീട്ടിൽ നിന്നും പോകുമ്പോൾ കൃഷ്ണയെ കാണാനായാണ് പോകുന്നതെന്ന് കുടുംബത്തെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കൃഷ്ണയെ നവീന്റെ വീട്ടുകാർ ബന്ധപ്പെട്ടിരുന്നു. എന്നാൽ തങ്ങൾ കണ്ടിരുന്നുവെന്നും സംസാരിച്ച ശേഷം മടങ്ങിയെന്നുമായിരുന്നു കൃഷ്ണ കുടുംബത്തോട് പറഞ്ഞത്.

പ്രണയം നഷ്ടപ്പെടാതിക്കുവാൻ
അതേസമയം നവീനെ കാണാതായതോടെ കുടുംബം പോലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൃഷ്ണവും നവീനും തമ്മിലുള്ള പ്രശ്നങ്ങളെ കുറിച്ച് പോലീസിന് വിവരം ലഭിച്ചത്. അതേസമയം ഇതിനിടയിൽ സുഹൃത്തിന്റെ നിർദ്ദേശത്തെ തുടർന്ന് പ്രതി പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. പ്രണയം നഷ്ടപ്പെടാതിരിക്കാനാണ് കൊല നടത്തിയതെന്നും . കൊലപ്പെടുത്തിയ ശേഷം മൃതദേഹം പലഭാഗങ്ങളായി മുറിച്ചുവെന്നും ഇയാൾ പോലീസിന് മൊഴി നൽകിയിട്ടുണ്ട്.

അന്വേഷണം ഊർജിതമാക്കി പോലീസ്
തല അറുത്ത് മാറ്റിയ ശേഷം ഹൃദയവും സ്വകാര്യ ഭാഗങ്ങളും മുഖിച്ച് മാറ്റിയാണ് അബ്ദുള്ളപുരം മേട്ടിലെ കൊക്കയിൽ മൃതദേഹം ഉപേക്ഷിച്ചത്. മാത്രമല്ല ആന്തരികാവയങ്ങളുടെയും രഹസ്യഭാഗങ്ങളുടെയും ചിത്രമെടുത്തു കാമുകിക്ക് അയച്ചു കൊടുക്കുകയും ചെയ്തു. ശനിയാഴ്ച പുലർച്ചെ അബ്ദുള്ളപൂർമെട്ടിലെ കൊക്കയിൽ നിന്നും നവീന്റെ മൃതദേഹം പോലീസ് കണ്ടെടുത്തു.പ്രതിയെ കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന അന്വേഷണത്തിലാണ് പോലീസ്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications