Get Updates
Get notified of breaking news, exclusive insights, and must-see stories!

പഞ്ചാബില്‍ ഇത്തവണ യൂത്ത് കസറും, സ്ഥാനാര്‍ത്ഥി പട്ടികയും അങ്ങനെ തന്നെ, കോണ്‍ഗ്രസ് പ്ലാന്‍ ഇങ്ങനെ

ദില്ലി: പഞ്ചാബില്‍ ചരണ്‍ജിത്ത് സിംഗ് ചന്നിയുടെ ദളിത് ഫോര്‍മുല ഒരുവശത്ത് തരംഗം തീര്‍ക്കുകയാണ്. ഇതിനിടെ അടിമുടി മറ്റൊരു മാറ്റവും കോണ്‍ഗ്രസ് കൊണ്ടുവരികയാണ്. ഇത്തവണ യൂത്തില്‍ കേന്ദ്രീകരിക്കാനാണ് കോണ്‍ഗ്രസ് പ്ലാന്‍. 70 സ്ഥാനാര്‍ത്ഥികള്‍ അടങ്ങുന്ന പട്ടിക കോണ്‍ഗ്രസ് പുറത്തുവിടാന്‍ ഒരുങ്ങുകയാണ്. യുവാക്കളുടെ ഫോര്‍മുല നവജ്യോത് സിംഗ് സിദ്ദുവാണ് നടപ്പാക്കുന്നത്. ചന്നി ദളിതുകളില്‍ കേന്ദ്രീകരിക്കുമ്പോള്‍ രാഹുല്‍ യുവാക്കളുടെ മുഖമായി സിദ്ദുവിനെ ഉയര്‍ത്തി കാണിക്കുകയാണ്. അതാണ് അഴിമതി വിരുദ്ധ പ്രതിച്ഛായ സിദ്ദു കൊണ്ടുനടക്കാന്‍ കാരണം. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ പത്ത് ശതമാനത്തോളം യുവാക്കള്‍ക്ക് പ്രാതിനിധ്യം വേണമെന്ന് യൂത്ത് കോണ്‍ഗ്രസും നിര്‍ദേശിച്ചിട്ടുണ്ട്.

1

അതേസമയം കോണ്‍ഗ്രസ് ഇത്തവണ രണ്ടിടത്താണ് മുഖ്യമന്ത്രി ചരണ്‍ജിത്ത് ചന്നിയെ മത്സരിപ്പിക്കാനായി ലക്ഷ്യമിടുന്നത്. ആദംപൂരില്‍ നിന്നും ചംകോര്‍ സാഹിബില്‍ നിന്നുമായിരിക്കും ചന്നി ഇത്തവണ മത്സരിച്ചേക്കും. ദളിത് വോട്ടുബാങ്ക് എല്ലാ സാധ്യതയും പൂര്‍ണമായി ഉപയോഗിക്കാനാണ് കോണ്‍ഗ്രസിന്റെ പ്ലാന്‍. കോണ്‍ഗ്രസാണ് ദളിത് വിഭാഗത്തിന്റെ പാര്‍ട്ടിയെന്ന കൃത്യമായ സന്ദേശമാണ് ഇതിലൂടെ കോണ്‍ഗ്രസ് നല്‍കുന്നത്. ഇത്തവണയും അകാലിദളിനെ വെല്ലുവിളിക്കാനാണ് കോണ്‍ഗ്രസിന്റെ പ്ലാന്‍. ദളിതുകളുടെ കാര്യത്തില്‍ കോണ്‍ഗ്രസിന് ഉറച്ച വിശ്വാസമുണ്ട്. അതുകൊണ്ടാണ് ഇതോടൊപ്പം യൂത്ത് വോട്ടുബാങ്കിലും കോണ്‍ഗ്രസ് നോട്ടമിടുന്നത്.

നഗരമേഖലയില്‍ അമരീന്ദര്‍ സിംഗിന്റെ പാര്‍ട്ടിയിലേക്ക് യുവാക്കളുടെ വോട്ട് പോവാതിരിക്കാന്‍ സിദ്ദു എല്ലാ ശ്രമവും നടത്തുന്നുണ്ട്. ബിജെപി കൂടെയുള്ളത് കൊണ്ട് ക്യാപ്റ്റന് ഈ വോട്ടുബാങ്കില്‍ നേട്ടമുണ്ടാക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ അഴിമതിയില്ലാത്ത ക്ലീന്‍ നേതാവെന്ന ഇമേജ് സിദ്ദുവിനുള്ളത് കൊണ്ട് കോണ്‍ഗ്രസിന് നേട്ടമുണ്ടാക്കാന്‍ സാധ്യതയേറെയാണ്. കൂടുതല്‍ യുവാക്കളെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ ഭരണവിരുദ്ധ വികാരത്തെ മറികടക്കാനും സാധിക്കും. പന്ത്രണ്ടോളം യുവനേതാക്കളെ യൂത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിത്വത്തിനായി നിര്‍ദേശിച്ചിട്ടുണ്ട്. 2017ല്‍ പതിനൊന്ന് യുവാക്കളെയാണ് യൂത്ത് കോണ്‍ഗ്രസില്‍ നിന്ന് കോണ്‍ഗ്രസ് മത്സരിപ്പിച്ചത്.

ബരീന്ദര്‍ ധില്ലണ്‍, അമര്‍പ്രീത് സിംഗ് ലാലി, എന്നിവര്‍ക്കെല്ലാം ഇത്തവണ മത്സരിക്കാന്‍ സീറ്റ് ലഭിക്കാനുള്ള സാധ്യത ഏറെയാണ്. പഞ്ചാബ് യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായ അമിത് ബാവ സെയ്‌നിയും മത്സരിക്കാനായി ടിക്കറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. ഒപ്പം വനിതകളും മുന്‍നിരയില്‍ തന്നെയുണ്ട്. പ്രിയങ്ക ഗാന്ധിയുടെ ഇടപെടല്‍ ഇക്കാര്യത്തിലുണ്ട്. 40 ശതമാനം സീറ്റുകള്‍ പഞ്ചാബിലും സ്ത്രീകള്‍ക്ക് നല്‍കണമെന്നാണ് ആവശ്യം. യുപിയില്‍ കോണ്‍ഗ്രസ് ഇത്തരമൊരു പരീക്ഷണം നടത്തുന്നുണ്ട്. യൂത്ത് കോണ്‍ഗ്രസിലെ പന്ത്രണ്ടോളം നേതാക്കള്‍ മത്സരിക്കാന്‍ ഉറച്ച് നില്‍ക്കുകയാണ്. ദമാന്‍ ബജ്വ, ഗുര്‍ജോത് ധിന്‍ദ്‌സ എന്നിവരും മത്സര രംഗത്തേക്ക് ഇറങ്ങുമെന്ന് പറഞ്ഞിട്ടുണ്ട്.

Recommended Video

cmsvideo
    UP assembly election 2022: 2 MLAs resign from BJP’s ally Apna Dal

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+