Get Updates
Get notified of breaking news, exclusive insights, and must-see stories!

മറ്റൊരു വിവാഹത്തിന് സമ്മതിച്ച യുവതിയെ കാമുകൻ കഴുത്തറുത്ത് കൊന്നു

ചെന്നൈ: തമിഴ്നാട്ടിലെ തഞ്ചാവൂരിൽ കാമുകൻ യുവതിയെ കഴുത്തറുത്ത് കൊന്നു. മറ്റൊരു യുവാവുമായി പെൺകുട്ടി വിവാഹത്തിന് സമ്മതിച്ചതാണ് യുവാവിനെ പ്രകോപിപ്പിച്ചത്. തഞ്ചാവൂരിലെ സ്വകാര്യ സ്കൂളിലെ അധ്യാപികയായ വസന്തപ്രിയയാണ് ക്രൂരമായി കൊല്ലപ്പെട്ടത്. കൊലപാതകവുമായി ബന്ധപ്പെട്ട് വസന്തപ്രിയയുടെ ബന്ധുകൂടിയായ നന്ദകുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. വിശദാംശങ്ങൾ ഇങ്ങനെ;

മറ്റൊരു വിവാഹം

മറ്റൊരു വിവാഹം

വസന്തപ്രിയയയും നന്ദകുമാറും ഏറെ നാളായി പ്രണയത്തിലായിരുന്നു. തഞ്ചാവൂർ കുംഭകോണം പാപനാശത്ത് ഹോട്ടൽ നടത്തിപ്പുകാരനായ കുമാറിന്റെ മകളാണ് വസന്ത പ്രിയ. കടലൂർ സ്വദേശിയാണ് നന്ദകുമാർ. നന്ദകുമാറുമായുള്ള ബന്ധത്തെ വീട്ടുകാർ എതിർത്തു. തുടർന്ന് മറ്റൊരാളുമായി വസന്തപ്രിയയുടെ വിവാഹം വീട്ടുകാർ ഉറപ്പിക്കുകയായിരുന്നു. ഒക്ടോബർ 28ാം തീയതി വസന്തപ്രിയയും മറ്റൊരു യുവാവുമായുള്ള വിവാഹനിശ്ചയവും നടത്തി.

വീട്ടുകാരെ എതിർക്കില്ല

വീട്ടുകാരെ എതിർക്കില്ല

വീട്ടുകാരെ എതിർത്ത് ഒരു തീരുമാനം എടുക്കാനാവില്ലെന്ന് വസന്തപ്രിയ നന്ദകുമാറിനെ അറിയിച്ചിരുന്നു. വീട്ടുകാരുടെ നിർബന്ധപ്രകാരം മറ്റൊരു വിവാഹത്തിന് വസന്തപ്രിയ സമ്മതിക്കുകയായിരുന്നു. ഇത് അറിഞ്ഞ നന്ദകുമാർ വസന്തപ്രിയ ജോലിനോക്കുന്ന സ്വകാര്യ സ്കൂളിലെത്തി, നേരിൽ കണ്ട് സംസാരിക്കണമെന്ന് ഫോണിൽ വിളിച്ച് യുവതിയെ അറിയിച്ചു. 24കാരനാണ് നന്ദകുമാർ.

സംസാരിച്ച് പിരിയാൻ

സംസാരിച്ച് പിരിയാൻ

അവസാനമായി സംസാരിച്ച് പിരിയാം എന്ന് വസന്തപ്രിയയോട് പറഞ്ഞശേഷം നന്ദകുമാർ യുവതിയെ ബൈക്കിൽ കയറ്റി കൊണ്ടുപോവുകയായിരുന്നു. കുംഭകോണം ചെന്നൈ പാതയിൽ ഉമാമഹേശ്വരം എന്ന സ്ഥലത്ത് വണ്ടി നിർത്തിയ ശേഷം ഇരുവരും തമ്മിൽ സംസാരിക്കുകയായിരുന്നു. വസന്തപ്രിയയോട് വിവാഹത്തിൽ നിന്ന് പിന്തിരിയണമെന്നും തന്നെ ചതിക്കുകയാണ് ചെയ്തതെന്നും നന്ദകുമാർ പറഞ്ഞു. എന്നാൽ നിശ്ചയം കഴിഞ്ഞതിനാൽ ഇനി പിന്മാറാനാവില്ലെന്നും വീട്ടുകാരെ ധിക്കരിക്കാൻ സാധിക്കില്ലെന്നും വസന്തപ്രിയ പറഞ്ഞു.

കൊലപാതകം

കൊലപാതകം

ഇരുവരും തമ്മിൽ ഇവിടെ വച്ച് വിവാഹത്തെച്ചൊച്ചി വാക്കേറ്റമുണ്ടായി. ഇതോടെ നന്ദകുമാർ കൈയ്യിൽ കരുതിയ കത്തിയെടുത്ത് വസന്തപ്രിയയുടെ കഴുത്തറക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. വസന്തപ്രിയ വീട്ടിൽ തിരികെയെത്താത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഞെട്ടിപ്പിക്കുന്ന കൊലപാതകം പുറത്തറിയുന്നത്. വസന്തപ്രിയയേയും കൂട്ടി നന്ദകുമാർ ബൈക്കിൽ പോകുന്ന ദൃശ്യങ്ങൾ സമീപത്തെ സിസിടിവിയിൽ പതിഞ്ഞിരുന്നു. ഇതാണ് പ്രതിയെ പിടികൂടാൻ പോലീസിനെ സഹായിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+