കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോഷണം ആരോപിച്ച് ദളിത് പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചു; കൂട്ടിന് സ്ത്രീകള്‍, വിഡിയോ, വിവാദം

Google Oneindia Malayalam News

ലഖ്‌നൗ: മോഷണം ആരോപിച്ച് ദളിത് പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ച് യുവാക്കള്‍. രണ്ടു പേര്‍ പെണ്‍കുട്ടിയെ ബലമായി പിടിച്ചുകൊടുക്കുകയും മൂന്നാമന്‍ കാലിനടിയില്‍ തുടര്‍ച്ചയായി അടിക്കുന്നതുമാണ് വീഡിയോ. വേദന കൊണ്ട് പുളഞ്ഞ പെണ്‍കുട്ടിയെ അടിക്കുന്നതിന് കൂടെ നില്‍ക്കുന്ന സ്ത്രീകളെയും കാണം. മോഷണം ആരോപിച്ചാണ് മര്‍ദ്ദനം. അടിക്കുന്ന വേളയില്‍ മോഷണം സംബന്ധിച്ച ആവര്‍ത്തിച്ച് യുവാക്കളും സ്ത്രീകളും ചോദിക്കുന്നുണ്ട്. എന്നാല്‍ പെണ്‍കുട്ടി ഇല്ലെന്നും മര്‍ദ്ദിക്കരുതെന്നും കരഞ്ഞു കൊണ്ട് പറയുന്നു. യുവാക്കള്‍ വിടാന്‍ തയ്യാറല്ല. മുടി പിടിച്ച് വലിച്ചിഴച്ചു. ഇതിന്റെ വീഡിയോ ദേശീയ തലത്തില്‍ ചര്‍ച്ചയായതോടെ പോലീസ് കേസെടുത്തു. ഉത്തര്‍ പ്രദേശിലെ അമേഠിയിലാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂര കൃത്യം അരങ്ങേറിയത്.

u

പോക്‌സോ നിയമ പ്രകാരം കേസെടുത്തുവെന്ന് അമേഠി പോലീസ് അറിയിച്ചു. കൂടാതെ എസ്‌സി, എസ്ടി നിയമ പ്രകാരവും കേസെടുത്തു. നമന്‍ സോണി എന്ന യുവാവിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റു പ്രതികളെ വൈകാതെ അറസ്റ്റ് ചെയ്യുമെന്നും സര്‍ക്കിള്‍ ഓഫീസര്‍ അര്‍പിത് കപൂര്‍ പറഞ്ഞു. ഈ സംഭവം ബിജെപിക്കെതിരെ രാഷ്ട്രീയ ആയുധമാക്കിയിരിക്കുകയാണ് പ്രതിപക്ഷം. കേന്ദ്ര വനിതാ ശിശു ക്ഷേമ മന്ത്രി സ്മൃതി ഇറാനിയുടെ മണ്ഡലമാണ് അമേഠി. ഒരുകാലത്ത് ഇത് കോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രമായിരുന്നു. ഏറ്റവും ഒടുവില്‍ രാഹുല്‍ ഗാന്ധിയാണ് മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നത്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അദ്ദേഹം തോല്‍ക്കുകയും സ്മൃതി ഇറാനി ജയിക്കുകയും ചെയ്തു.

Recommended Video

cmsvideo
Night curfew issued in Kerala | Oneindia Malayalam

ഇപ്പോള്‍ ഉത്തര്‍ പ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുകയാണ്. അതുകൊണ്ടുതന്നെയാണ് പ്രതിപക്ഷം വിഷയം ഏറ്റെടുത്തിരിക്കുന്നത്. പെണ്‍കുട്ടിയെ മര്‍ദ്ദിക്കുന്ന വീഡിയോ പ്രിയങ്ക ഗാന്ധി ട്വിറ്ററില്‍ പങ്കുവച്ചു. ഉത്തര്‍ പ്രദേശില്‍ ജാതീയമായ അക്രമം വര്‍ധിക്കുകയാണ്. സ്ത്രീകള്‍ക്കെതിരായ ആക്രമണവും കൂടുന്നു. സ്ത്രീകള്‍ക്കെതിരെ 135 ആക്രമണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ജാതീയ അക്രമങ്ങള്‍ 34ഉം. ഉത്തര്‍ പ്രദേശിലെ പോലീസ് വകുപ്പ് ഉറങ്ങുകയാണോ എന്നും പ്രിയങ്ക ചോദിച്ചു.

യോഗി ആദിത്യനാഥ് സര്‍ക്കാരിന് പ്രിയങ്കാ ഗാന്ധി താക്കീത് നല്‍കി. അടുത്ത 24 മണിക്കൂറിനകം പ്രതികളെ പിടികൂടിയില്ലെങ്കില്‍ സര്‍ക്കാരിനെതിരെ പ്രതിഷേധം തുടങ്ങുമെന്ന് അവര്‍ പറഞ്ഞു. അതിനിടെയാണ് ഒരു പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. ബാക്കിയുള്ളവരെ വൈകാതെ പിടിക്കുമെന്നും പോലീസ് പറയുന്നു. സ്ത്രീകള്‍ക്കെതിരെ കേസെടുത്തിട്ടുണ്ടോ എന്ന് വ്യക്തമല്ല. പെണ്‍കുട്ടിക്കെതിരെ ആരോപിച്ച മോഷണത്തിന്റെ നിജസ്ഥിതി എന്താണെന്നും വ്യക്തമല്ല. സ്ത്രീ വോട്ടര്‍മാരെ ലക്ഷ്യമിട്ടാണ് പ്രിയങ്ക ഗാന്ധി വരുന്ന തിരഞ്ഞെടുപ്പില്‍ രംഗത്തിറങ്ങിയിരിക്കുന്നത്. യുപിയില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങളാണ് അവരുടെ പ്രധാന പ്രചാരണ ആയുധം.

English summary
Youth Men Thrashing a Dalit Minor Girl in Uttar Pradesh's Amethi; Police Registered Case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X