• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അടുത്ത ഇന്ത്യൻ പ്രസിഡന്‍റ് ബിജെപിയിൽ നിന്നുതന്നെ!!കാരണം ഇതാണ്,ജഗന്‍മോഹൻ റെഡ്ഡിയുടെ വെളിപ്പെടുത്തൽ!!

ദില്ലി: രാജ്യത്തെ പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ ബിജെപിയെ പിന്തുണയ്ക്കു മെന്ന് വൈഎസ്ആർ കോൺഗ്രസ്. ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരില്‍ക്കണ്ട ജഗൻമോഹൻ റെഡ്ഡിയുടെ പാർട്ടി പരസ്യമായി ബിജെപിയെ പിന്തുണയ്ക്കുമെന്ന് വ്യക്തമാക്കുകയായിരുന്നു.

ഉച്ചഭക്ഷണത്തില്‍ പാമ്പ്: സർക്കാർ സ്കൂൾ വിവാദത്തിൽ, വിദ്യാര്‍ത്ഥികൾക്ക് ഛർദ്ദിയും തലകറക്കവും!!

ജൂലൈയിൽ പ്രണാബ് മുഖർജിയുടെ പിൻഗാമിയെ കണ്ടെത്തുന്നതിനായി നടക്കുന്ന തിരഞ്ഞെടുപ്പിൽ ബിജെപിയെ പിന്തുണയ്ക്കുമെന്ന് തെലങ്കാന രാഷ്ട്രസമിതിയും വ്യക്തമാക്കിയിരുന്നു. ബിജെപിയിൽ നിന്നാവണം അടുത്ത പ്രസിഡന്‍റ് എന്ന കണക്കുകൂട്ടലാണ് റെഡ്ഡിയുടെ നിർണ്ണായക നീക്കത്തിന് പിന്നിലുള്ളത്.

സ്ഥാനാർത്ഥി പാർട്ടിയ്ക്കുള്ളിൽ നിന്ന്

സ്ഥാനാർത്ഥി പാർട്ടിയ്ക്കുള്ളിൽ നിന്ന്

പാർട്ടിയ്ക്കുള്ളിൽ നിന്നുള്ളയാളായിരിക്കും പ്രസിഡന്‍റ് സ്ഥാനാർത്ഥിയെന്ന് ബിജെപി വൃത്തങ്ങൾ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. സ്വതന്ത്ര ചിന്താഗതിയുള്ള ഒരാളായിരിക്കണം സ്ഥാനാര്‍ത്ഥിയെന്നും ആശയങ്ങൾ കൊണ്ട് പ്രതിപക്ഷത്തോട് കിടപിടിയ്ക്കുന്ന ഒരാളിയിരക്കണമെന്നുമാണ് പാർട്ടി കണക്കുകൂട്ടുന്നത്.

ബിജെപിയുമായി സമാനതകൾ മാത്രം!

ബിജെപിയുമായി സമാനതകൾ മാത്രം!

ബിജെപിയുമായി വൈഎസ്ആര്‍ കോണ്‍ഗ്രസിന് സമാനതകൾ മാത്രമാണുള്ളതെന്നും ജനോപകാര പ്രദമായ വിഷയങ്ങളിൽ ഒരേ അഭിപ്രായമാണുള്ളതെന്നും ജഗന്മോഹൻ റെഡ്ഡി പറയുന്നു. എന്നാല്‍ വിയോജിച്ച് ഉള്ളത് ലാൻഡ് അക്വിസിഷൻ ബില്ലിലും ആന്ധ്രയ്ക്ക് പ്രത്യേക പദവി തുടങ്ങിയ വിഷയങ്ങളിലാണ് തങ്ങൾക്ക് അഭിപ്രായ ഭിന്നതകൾ ഉള്ളതെന്നും റെഡ്ഡി പറയുന്നു.

ആന്ധ്ര ബിജെപിയ്ക്കൊപ്പം

ആന്ധ്ര ബിജെപിയ്ക്കൊപ്പം

ചന്ദ്രബാബു നായിഡുവിന്‍റെ പാര്‍ട്ടി ടിഡിപി എന്‍ഡിഎയിലെ സഖ്യകക്ഷിയാണ്. അതിനാൽ ടിഡിപിയുടെ പിന്തുണ ബിജെപിയ്ക്കുണ്ട്. എന്നാൽ മുഖ്യ എതിരാളികളായ വൈഎസ്ആർ കോൺഗ്രസും ബിജെപിയ്ക്ക് പരസ്യ പിന്തുണ പ്രഖ്യാപിച്ചതോടെ ആന്ധ്രയിൽ നിന്നുള്ള പിന്തുണ ബിജെപിയ്ക്ക് ഉറപ്പായിക്കഴിഞ്ഞു.

ഒ‍ഡീഷയും പട്നായിക്കും ആർക്കൊപ്പം

ഒ‍ഡീഷയും പട്നായിക്കും ആർക്കൊപ്പം

സംയുക്ത പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കണമെന്നാവശ്യപ്പെട്ട് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ , സീതാറാം യെച്ചൂരി എന്നിവർ ഒഡീഷ മുഖ്യമന്ത്രിയും ബിജെഡി അധ്യക്ഷനുമായ നവീൻ പട്നായിക്കിനെ സമീപിച്ചിട്ടുണ്ടെങ്കിലും പട്നായിക് ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.

രാഷ്ട്രപതി സ്ഥാനത്തേയ്ക്ക്

രാഷ്ട്രപതി സ്ഥാനത്തേയ്ക്ക്

പ്രസിഡന്‍റ് സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് സുഷമാ സ്വരാജ്, ലോക് സഭാ സ്പീക്കർ സുമിത്ര മഹാജൻ, ഝാർഖണ്ഡ് ഗവർണർ ദ്രൗപതി മുർമു, കേന്ദ്രമന്ത്രി വെങ്കയ്യാ നായിഡു, ദളിത് നേതാവും കേന്ദ്ര സാമൂഹ്യനീകി വകുപ്പ് മന്ത്രിയുമായ തവർചന്ദ് ഗെഹലോട്ട് എന്നിവരുടെ പേരുകളാണ് ഉയർന്നുവരുന്നത്. എന്നാൽ പാര്‍ട്ടിയ്ക്കുള്ളിൽ ഔദ്യോഗിക ചർച്ചകൾ ആരംഭിച്ചില്ലെന്നാണ് വിവരം.

അധ്വാനിയ്ക്ക് തിരിച്ചടി

അധ്വാനിയ്ക്ക് തിരിച്ചടി

ബാബറി മസ്ജിദ് പൊളിച്ചതിന്റെ ഗൂഡാലോചനക്കേസിൽ എൽകെ അധ്വാനി, മുരളി മനോഹർ ജോഷി എന്നിവരെ ഉള്‍പ്പെടുത്തിയത് ഇരുവർക്കും പ്രസിഡന്‍റ് സ്ഥാനത്തേയ്ക്ക് മത്സരിക്കുന്നതിനുള്ള മോഹങ്ങൾക്ക് മങ്ങലേൽപ്പിച്ചിട്ടുണ്ട്. ആർഎസ്എസ് അധ്യക്ഷൻ മോഹൻ ഭാഗവതിനെ പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥിയാക്കണമെന്ന ആവശ്യം ശിവസേന മുന്നോട്ടുവച്ചിരുന്നുവെങ്കിലും ബിജെപി വിഷയത്തിൽ നിലപാട് വ്യക്തമാക്കിയിട്ടില്ല.

English summary
YSR Congress has announced support for BJP in the presidential election, further bolstering the ruling camp's numbers for the key contest and nearly ensuring that a nominee of the ruling party gets to occupy the Rashtrapati Bhavan in July. Jaganmohan Reddy's Andhra Pradesh-based outfit, which was non-committal till now, was being watched closely along with AIADMK and BJD on which way they would tilt in the President's election.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more